"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/കരുതൽ എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കരുതൽ

നാസിം വീട്ടിൽനിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോയി.പരീക്ഷ എഴുതി കഴിഞ്ഞപ്പോൾ അന്ന് ടീച്ചർ പറഞ്ഞു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂൾ ഉണ്ടാവില്ല.ഞാൻ ചോദിച്ചു അതെന്താ? ചൈനയിലും ഇറ്റലിയിലും കൊറോണ എന്ന മഹാമാരി പടർന്നുപിടിക്കുകയാണ് . ആ മഹാമാരി കേരളത്തിലും വരാൻ സാധ്യതയുണ്ട്. ടീച്ചർ പറയുന്നത് കേട്ട് നാസിം അത്ഭുതപ്പെട്ടുപോയി പോയി. ടീച്ചർ വീണ്ടും പറഞ്ഞു ആരും വീടിനുപുറത്ത് ഇറങ്ങരുത്. അപ്പോൾ കൂടുതൽ ടെൻഷനായി.എനിക്ക് ഇനി കൂട്ടുകാരോടൊപ്പം കളിക്കാൻ കഴിയില്ലല്ലോ.

അവൻ വീട്ടിലെത്തിയപ്പോൾ അവന്റെ ഉമ്മ പറഞ്ഞു നീ സ്കൂളിൽ പോയി വരികയല്ലേ. കൈയും മുഖവും സോപ്പിട്ട് കഴുകി കുളിച്ചിട്ടു കഴിക്കാൻ വാ. അവൻ കൈയും മുഖവും കഴുകി കുളിച്ചു വന്ന് ഭക്ഷണം കഴിച്ചു. അപ്പോൾ ഉമ്മ പറഞ്ഞു ഇനി നീ വീട്ടിൽ നിന്നും എങ്ങോട്ടും പോകണ്ട . ചൈനയിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീഴുകയാണ്.അതുകൊണ്ട് നീ എവിടെയും പോകണ്ട.സമൂഹത്തിനു വേണ്ടി അല്ലെ.ചെറിയൊരു സങ്കടത്തോടെ എവിടെയും പോകില്ല എന്നുറപ്പിച്ചു


മുഹമ്മദ് സിനാൻ ടി
7 C ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ