"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/മഹാമാരിയായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

09:40, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരിയായ കൊറോണ     

കഴിഞ്ഞ കുറച്ചു കുറച്ചുനാളുകളായി കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിയിരിക്കുകയാണ്. ഈ സമയം നമ്മൾ പേടിക്കുക അല്ല വേണ്ടത് പകരം കരുതലാണ് ആണ് വേണ്ടത്.കൊറോണ വൈറസ് അഥവാ covid 19 ആദ്യമായി ആയി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. അവിടെ നിന്നും ഈ രോഗം ലോകം മുഴുവൻ ഒരു മഹാമാരിയായി പടർന്നു പിടിച്ചു. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ ആണ് ഈ മഹാമാരി അപഹരിച്ചത്. നമ്മുടെ കൊച്ചു കേരളത്തിലും എന്നും ഈ രോഗം എത്തി. രോഗബാധിതരുമായി ബന്ധപ്പെട്ടവർ ഐസൊലേഷൻ വാർഡുകളിലായി.മാർച്ച് 12ന് ലോകാരോഗ്യ സംഘടന ഈ രോഗത്തെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ വിധേയമാക്കുന്നത് അത്ര എളുപ്പമല്ലെന്ന് ലോകാരോഗ്യസംഘടന വ്യ ക്തമാക്കി. എന്നിരുന്നാലും നമ്മുടെ നമ്മുടെ കൊച്ചു കേരളം മഹാമാരിയെ ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണ്. ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പോലും പണയം വെച്ച് ഈ മഹാമാരി ക്കെതിരെ പോരാടി കൊണ്ടിരിക്കുകയാണ്. അതുപോലെ എടുത്തുപറയേണ്ടതാണ് പോലീസുകാരുടെ പ്രവർത്തനങ്ങളും. ഇങ്ങനെ നിരവധി മേഖലകളിൽ ഉള്ളവർ ഈ മഹാമാരി ക്കെതിരെ ഒന്നിച്ച് അണിചേർന്ന പോരാടുന്നു.കൊറോണയ്ക്ക് എതിരെയുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ശാസ്ത്രലോകം. ആ ഉദ്യമം എത്രയും പെട്ടെന്ന് വിജയം ഭരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

കൃഷ്ണവേണി എ.എസ്
5C ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം