"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ ചിലന്തി രക്ഷിച്ച കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

19:25, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചിലന്തി രക്ഷിച്ച കുട്ടി

ഒരു ഗുഹയിൽ അനേകം ചിലന്തികൾ വല കെട്ടി താമസിച്ചിരുന്നു. അതിൽ ഒരു ചിലന്തിക്ക് കറുപ്പ് നിറമായിരുന്നു. അവനെ മറ്റുള്ള ചിലന്തികൾ കളിയാക്കുമായിരുന്നു. അതൊന്നും അവൻ അത്ര കാര്യമാക്കാറില്ല ആ നാട്ടിൽ ഒരമ്മ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞു പെണ്ണായതുകൊണ്ട് അച്ഛൻ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചു. ഇതിനായി അദ്ദേഹം കുറച്ചു ഗുണ്ടകളെ ഏർപ്പാട് ചെയ്തു. ഇതറിഞ്ഞ അമ്മ കുഞ്ഞിനെയും എടുത്തു കൊണ്ട് അടുത്തുള്ള കാട്ടി ലേക്ക് ഓടി. പിന്നാലെ ഗുണ്ടകളും. അമ്മ ഒരു ഗുഹയിലേക്ക് ഓടിക്കയറി ഒളിച്ചു.കറുത്ത ചിലന്തി താമസിച്ചിരുന്ന ഗുഹയായിരുന്നു അത്. ഈ സമയത്ത് ഗുണ്ടകളും അവിടെയെത്തി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ചിലന്തിക്ക് കാര്യം മനസിലായി. താൻ ഈ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുമെന്ന് മറ്റു ചിലന്തികളോട് പറഞ്ഞു. അവർ അവനെ കളിയാക്കി. എന്നാലും അവൻ ഇതൊന്നും കാര്യമാക്കിയില്ല. ചിലന്തി പെട്ടന്ന് അവിടെയെല്ലാം വല കെട്ടി. അപ്പൊഴാണ് ഗുണ്ടകൾ അതിനകത്തു കയറി നോക്കിയത്. പകുതി ദൂരമെത്തിയപ്പോൾ ഗുണ്ടകളിൽ ഒരാൾ പറഞ്ഞു. "എടാ മണ്ടന്മാരെ അവർ ഇതിനകത്ത് കയറിയെങ്കൽ ഈ വലയെല്ലാം പൊട്ടി പോകുമായിരുന്നു. അപ്പോൾ തന്നെ ഗുണ്ടകൾ തിരിച്ചു പോയി. ഇതു കണ്ട മറ്റു ചിലന്തികൾ കറുത്ത ചിലന്തിയെ അഭിനന്ദിച്ചു. എന്നാൽ അമ്മ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല

എ‍െശ്വര്യ. എ. എസ്
5A ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം