"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ COVID 19 അഥവാ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

15:54, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

COVID19 അഥവാ കൊറോണ വൈറസ്

പരിസ്ഥിതി

ഈ കൊച്ചു കേരളത്തിൽ പരിസ്ഥിതി പ്രശ്നങ്ങളിൽ വഴികാട്ടികളായി ചില മഹദ് വ്യക്തികളുണ്ടായിരുന്നു. എൻ. വി. കൃഷ്ണവാര്യർ, പ്രൊഫ്. കെ. കെ. നീലകണ്ഠൻ തുടങ്ങിയവരുടെ മുഖങ്ങൾ തെളിമയോടെ മനസ്സിൽ സൂക്ഷിച്ചു വന്ദിക്കുന്നു. സലിം അലി എന്ന അത്ഭുത മനുഷ്യൻ ഇവർക്കെല്ലാം മുന്നിൽ നടന്നു എന്ന് ആദരവോടെ സ്മരിക്കുന്നു.

ഒരു കാലത്ത് മനുഷ്യൻ പരിസ്ഥിതിയെ സംരക്ഷിച്ചിരുന്നു, പ്രകൃതിയെ സ്നേഹിച്ചിരുന്നു, വരും തലമുറയെ സ്നേഹിക്കാൻ പഠിപ്പിച്ചിരുന്നു. എന്നാൽ ഈ യുഗത്തിൽ മണ്ണിലിരുന്നു കളിച്ചാൽ രോഗം വരുമെന്ന് പറഞ്ഞു കുട്ടികളെ മണ്ണിൽ നിന്നകറ്റുന്നു. മാത്രമല്ല മലയാളനാട്ടിൽ പിറന്ന മലയാളികൾ തന്നെ മാതൃഭാഷയെ കുറച്ചു കണ്ട് വിദേശ ഭാഷയെ തിരഞ്ഞു പിടിക്കുകയും വിദേശസംസ്കാരം പിന്തുടരുകയും ചെയ്യുന്നു.

ഇന്നു പരിസ്ഥിതി നശീകരണം ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു, അതിലേറെ ഗൗരവമാർന്നതും. പാതിരാസൂര്യന്റെ നാട് എന്ന് വിശേഷിപ്പിച്ച ഫിന്ലാന്ഡിൽ ഒരു മരം മുറിച്ചാൽ അതിനു പകരമായി അതിന്റെ പതിന്മടങ്ങ് തൈകൾ വച്ച് പിടിപ്പിക്കണമെന്ന നിയമമുണ്ട്, അതിനാൽ അനധികൃതമായി ഒരു മരം പോലും അവിടെ മുറിച്ചുമാറ്റപ്പെടുന്നില്ല.

ഏറ്റവുമധികം പച്ചമരുന്നുകൾ ലഭിക്കുന്നത് പാതയോരങ്ങളിൽ നിന്നാണ്. ഈ പച്ചമരുന്നുകളെ നാം നശിപ്പിക്കുന്നത് വെട്ടിവെളുപ്പിച്ചും, ടാർ ഉഴുക്കിയൊഴിച്ചും, ഒക്കെയാണ്. അവ ജീവനാണ് ജലമാണ് ശുദ്ധവായുവാണ്, തണുപ്പാണ്, ഔഷധമാണ്, കോടി കോടി ജീവജാലങ്ങൾക്ക് ഭക്ഷണവും ആവാസവ്യവസ്ഥയും അഭയവുമാണ്. ജൈവശൃംഖലയിൽ മാരകമായൊരു മുറിവേറ്റാൽ അത് പൊറുപ്പിക്കാനുള്ള മരുന്നു ലഭ്യമല്ല. പല ജന്തു ജനുസ്സുകളും അപ്രത്യക്ഷമായിരിക്കുന്നു എന്നും ഓടിക്കേണ്ടതാണ്.

പരിസ്ഥിതിയെ നശിപ്പിച്ചതിന്റെ ഫലങ്ങൾ നാം അനുഭവിച്ചവരാണല്ലോ. എന്നിട്ടും നന്നായതിന്റെ യാതൊരു ലക്ഷണവും നമ്മിൽ ചിലർക്ക് കാണുന്നില്ല. പ്രളയം രണ്ട് പ്രാവിശ്യം വന്നു പിന്നെ നിപ്പ ഇപ്പോൾ കൊറോണ,.ഇത്രയേറെ അനുഭവിച്ചു അതിനെ അതിജീവിച്ചുവരുന്ന നമ്മൾ ഇനിയെങ്കിലും പരിസ്ഥിതിയെ കാത്തുസൂക്ഷിക്കണം, പ്രകൃതിയെ സംരക്ഷിക്കണം. ഇത് ഗൗരവമുള്ളൊരു വിഷയമാണ്, പക്ഷെ പ്രവർത്തിക്കുമ്പോൾ നമുക്കറിയാം ഇത് എത്രമാത്രം ലളിതവും, ആരോഗ്യപ്രദവും അതിലേറെ ഗുണമുള്ളതുമാണെന്നു. ഇത് നമ്മുക്ക് മനസ്സിലാക്കാൻ കഴിയും പ്രതേകിച്ചും നമ്മൾ മലയാളികൾക്ക്..

.ശുചിത്വം

ജീവലോകത്ത് ഒരു കുറവും കൂടാതെ ദൈവം സൃഷ്ട്ടിച്ച ഒരു ജീവി, മനുഷ്യൻ. മനുഷ്യൻ എന്ന പദം എത്ര സുന്ദരം. പക്ഷെ ഈ ലോകത്ത് മനുഷ്യനേക്കാൾ വലിയ നികൃഷ്ടജീവി ഇല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. സത്യത്തിൽ മനുഷ്യന്റെ ശുചിത്വോമില്ലായിമയല്ലേ എല്ലാത്തിനും കാരണം. ചപ്പുചവറുകൾ പൊതുവഴിയിൽ നിക്ഷേപിച്ചു മനുഷ്യൻ മനുഷ്യനെത്തന്നെ ഉപദ്രവിക്കുന്നു. വൃത്തിയില്ലാത്ത പരിസരത്തുവച്ചുണ്ടാക്കിയ ആഹാരം കഴിക്കുന്നു. കൊതുക് പെരുകാതിരിക്കാൻ താളം കെട്ടി നിൽക്കുന്ന വെള്ളം കളയാൻ അവരെ നിര്ബന്ധിക്കേണ്ടിയിരിക്കുന്നു. എന്നാൽ അതിനു പോലും നേരമില്ലാതെ ആധുനിക ജീവിതത്തിന്റെ തിരക്കിന് പിന്നാലെ കുതിച്ചുപായുന്നു. ശുചിത്വം ഏതു ജീവജാലത്തിനും അനിവാര്യമായ ഒരു ഘടകമാണ്. അതില്ലെങ്കിൽ ഇനിയും ഇത്തരത്തിലുളള അനേകം രോഗങ്ങൾ നാം ഇനിയും കണ്ടനുഭവിക്കേണ്ടി വരും.

പ്രതിരോധം

ഇപ്പോൾ നാമെല്ലാവർക്കും സമയമുണ്ട്, ലോക്കഡോൺ നീണ്ടുവരുന്നു. സമയമില്ല സമയമില്ല എന്ന് പറഞ്ഞ പലരും ഇപ്പോൾ സമയത്തെ പാഴാക്കി കളയുന്നു. ഇപ്പോൾ കോറോണയെ തടുക്കാൻ സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്കും അവരുടെ ഉത്തരവുകൾക്കും അതീതമായി നാം പ്രവർത്തിക്കുക എന്നതാണ്. മാസ്ക് ധരിച്ചു പുറത്തിറങ്ങുക, പൊതുവഴിയിൽ കൂടിനിൽക്കരുത്, രണ്ടിലധികം പേർ ഒരുമിച്ച് യാത്ര ചെയ്യരുത്, കഴിവതും പുറത്തിറങ്ങാതെയിഴിക്കുക, സാനിറ്റൈസറുകൾ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രാവർത്തികമാക്കുക എന്നതാണ് ഏകവഴി.

കൂടാതെ ഈ നിർദ്ദേശങ്ങൾ ഒന്നും അനുസരിക്കാതെ പുറത്തിറങ്ങി തോന്ന്യാസം കാണിക്കുമ്പോൾ നിങ്ങൾ ഓർക്കുക നിങ്ങൾക്കു ആ രോഗം പിടിപെടുകയാണെങ്കിൽ മരണമാണ് ഭേദം നിങ്ങളുടെ ജീവനിൽ സർക്കാർ അർപ്പിച്ചിരിക്കുന്ന വിശ്വാസം നിങ്ങൾക്കു നിങ്ങളോടില്ലെങ്കിൽ ശക്തമായ നിലപാട് സർക്കാരിന് സ്വീകരിക്കേണ്ടി വരും. അതിനാൽ ഈ മഹാമാരിയെ പ്രതിരോധിക്കാനായി പ്രീതിരോധമാർഗങ്ങൾ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു.

ഈ ഒരു ഘട്ടത്തിൽ ചേരിതിരിവല്ല വേണ്ടത്, ഏതു കൂട്ടായ്മയോ പാർട്ടിയോ ആയാലും ഒറ്റകെട്ടായി നിന്നാണ് ഈ മഹാമാരിയെ പ്രതിരോധിക്കേണ്ടത്. ഇപ്പോൾ നാമെല്ലാവരും ഒറ്റകെട്ടായി നിന്ന് ഇതിനെ അതിജീവിച്ചു ലോകരാജ്യങ്ങൾക്ക് മാതൃകയാകാണം. അതിനാൽ നമുക്കൊന്നിച്ചു മുന്നേറാം, സർക്കാർ ഒപ്പമുണ്ട്..

ഫയാസ് സേട്ട്
XII COMMERCE F ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം