"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വവും രോഗപ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

14:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിൽ അത്യാന്തപേക്ഷിതമായ ഒരു ഘടകമാണ്. നാം ഇന്ന് ജീവിക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രധാനമാണ്. വീടും പരിസരവും വൃത്തിയാക്കി അണുവിമുക്തമാക്കുന്നതിലൂടെ ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാനാകും. രോഗത്തെ പ്രതിരോധിക്കാനുള്ള ധൈര്യവും ആത്മവിശ്വാസവുമാണ് നാം ഇപ്പോൾ നേടേണ്ടത്.

വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസ്ഥിതി ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വം. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90%രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീല അനുവർത്തനം, പരിഷ്കാരങ്ങൾ എന്നിവയാണ് ഇന്നത്തെ ലോകത്തിന്റെ ആവശ്യം. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ സാധിക്കും. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതുസ്ഥല സമ്പർക്കത്തിനുശേഷം നിർബന്ധമായും കൈകൾ 20 സെക്കന്റ് നേരത്തോളം കഴുകുന്നതിലൂടെ കൊറോണ വൈറസിനെയും മറ്റ് അണുക്കളേയും ചെറുക്കാനാകും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറയ്ക്കുക, പൊതുസ്ഥലത്ത് തുപ്പാതിരിക്കുക എന്നീ പൊതു നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കുക. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരം വൃത്തിയാക്കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാം.

പരിസ്ഥിതി ശുചിത്വത്തിലൂടെയും രോഗത്തെ പ്രതിരോധിക്കുവാൻ സാധിക്കുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന രോഗങ്ങളെ ഇതിലൂടെ ചെറുക്കുവാൻ സാധിക്കുന്നു. വെള്ളം കെട്ടി കിടക്കാതെ സൂക്ഷിക്കുക. ജലസംഭരണി ഉപയോഗിക്കുകയും ജലം പാഴാക്കാതെ ഉപയോഗിക്കുന്നതും നമ്മുടെ ജീവിതശൈലിയെ മെച്ചപ്പെടുത്താം. ഗൃഹം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയുെ അണുവിമുക്തമാക്കുന്നതിലൂടെയും രോഗത്തെ പ്രതിരോധിക്കുവാൻ സാധിക്കുന്നു.

രോഗപ്രതിരോധം എന്നത് ചില വ്യക്തികളിൽ ജന്മനാ തന്നെ ലഭിച്ചിട്ടുണ്ട്. രോഗത്തെ പ്രതിരോധിക്കുവാൻ നമ്മൾ കുറച്ച് മുൻകരുതലുകൾ സ്വീകരിക്കണം. കോവിഡ് 19 ന് മുന്നിൽ പകച്ചു നിൽക്കുകയാണ് കൊ‍േ‍റോണ തന്നെ വരുത്തിയ മെർസും, സാർസും അതിജീവിച്ച ലോകം. ഇതുവരെ കോവിഡ് 19 പ്രതിരോധിക്കാൻ ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ആയതിനാൽ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നിലനിർത്തുക എന്നതാണ്. സമീകൃത ആഹാരവും, മിതമായ വ്യായാമവും, വ്യക്തിശുചിത്വവും ശരീരത്തിന് ആവശ്യമായ വെളളവും കുടിക്കുക. അന്നജം, മാംസം, കൊഴുപ്പ് , വിറ്റാമിൻ, മിനറലുകൾ മുതലായവ കൂടിയാണ് നമുക്ക് ആവശ്യമായ പോഷകങ്ങൾ. ജനിക്കുന്ന ശിശുക്കൾക്ക് അതാതു പ്രായത്തിലുളള പോളിയോ വാക്സിനുകൾ നൽകുകയും പോഷകാഹാരം നൽകുന്നതിലൂടെയും പ്രതിരോധശേഷി വർദ്ധിപ്പിക്കാവുന്നതാണ്. കുട്ടികളുടെ വളർച്ചയ്ക്ക് ദോഷമാകുന്ന ഭക്ഷണവസ്തുക്കൾ പരമാവധി ഒഴിവാക്കുക.

രോഗം പ്രതിരോധിക്കുവാൻ പ്രധാനമായി വ്യാജപ്രചാരണത്തെയും വ്യാജചികിത്സാരീതികളെയും നിർദ്ദേശങ്ങളെയും ചെറുത്തു നിർത്തുക. ആവശ്യമായ വ്യായാമങ്ങളും പ്രായത്തിനനുസരിച്ചുള്ള ആഹാരരീതിയും ശീലമാക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർധിക്കുന്നു.

പ്രായമുള്ളവർ അവരുടെ രോഗത്തെ അറിഞ്ഞു ചികിത്സിക്കുകയും അതിനുള്ള മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുക. പ്രായമുള്ളവരിലാണ് ഇപ്പോൾ പകർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസും മറ്റ് പകർച്ചാവ്യാധികളും കൂടുതലായി ബാധിക്കുന്നത്. അതിനെതിരെ പൊരുതുവാൻ പ്രായമായവരും കുട്ടികളും ഒരുപോലെ പരിശ്രമിക്കേണ്ടതാണ്. എല്ലാ ജനങ്ങളും ഇതിനെ പ്രതിരോധിക്കുവാൻ അതീവ ജാഗ്രതയിലായിരിക്കുകയും ചെയ്യുക. വ്യാജപ്രചരണങ്ങൾ പ്രചരിപ്പിക്കുന്നതും മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും മറ്റുള്ളവരിൽ ആശങ്കയുണ്ടാക്കുകയും ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

വ്യക്തിശുചിത്വം, പരിസ്ഥിതിശുചിത്വം എന്നിവ പാലിക്കുന്നതിലൂടെ രോഗവിമുക്ത ജീവിതം നയിക്കുവാനും സാധിക്കുന്നു. ഗവൺമെന്റ് നൽകുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കുകയും അത് പാലിക്കുന്നതിലൂടെയും നമുക്ക് രോഗത്തെ പ്രതിരോധിക്കുവാൻ സാധിക്കുന്നു. നമ്മുടെ ആരോഗ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുക. നമുക്കുവേണ്ടി രാവും പകലും മറന്ന് പ്രവർത്തിക്കുന്നവർക്ക് ബിഗ് സല്യൂട്ട്. കൊറോണ വൈറസിനെ അതിജീവിക്കുവാൻ ഭയമല്ല നമുക്ക് വേണ്ടത് ജാഗ്രതയാണ്.

വ്യക്തി ശുചിത്വത്തിലൂടെയും പരിസ്ഥിതി ശുചിത്വത്തിലൂടെയും രോഗപ്രതിരോധശേഷി നേടുകയും രോഗത്തെ ചെറുക്കുകയും ചെയ്യുന്നു. നമ്മൾ അതിജീവിക്കും കാരണം ഇത് കേരളമാണ്.

പ്രിയങ്ക എൻ
(Plus Two Humanities) സി എം ജി എച്ച് എസ് എസ്, പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം