"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:18, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

CORONA
      ---------------------------
 കൊറോണ അഥവാ കൊവിഡ് ഈ ലോകമാകെ പരന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യമായി ജനസംഖ്യ ഏറ്റവും കൂടുതലുള്ള ചൈനയിൽ ആണ് ഇത് പിടിപെട്ടത്. News ലൂടെയും പത്രവാർത്തയിലൂടെയും അറിയുമ്പോൾ മനുഷ്യർക്ക് പുച്ഛം. നമുക്കെന്താ ഇവിടെയല്ലല്ലോ അങ്ങ് ചൈനയിൽ അല്ലേ എന്ന്. എന്നാൽ അടുത്തരാജ്യത്ത് പിടിച്ചു എന്ന് കേട്ടപ്പോൾ. എന്തായാലും ഇവിടെ പിടിക്കില്ല എന്നായി. ഇന്ത്യയിൽ പിടിച്ചു എന്ന് കേട്ടപ്പോൾ പ്രണയത്തെയും നിപ്പയും ഒക്കെ തടഞ്ഞ ഈ നാട്ടിൽ ഒരിക്കലും കൊറോണ എന്ന മഹാ രോഗം വരില്ല എന്നായി. പിന്നെ ഫെയ്സ്ബുക്ക് ഹലോ എന്നിവയിലെല്ലാം ഫെയ്ക്ക് ന്യൂസുകൾ കണ്ടുംകേട്ടും അയച്ചു തുടങ്ങി. എനിക്കേ കേരളത്തിലും അത് പിടിപെട്ടു എന്ന് കേട്ട അപ്പോൾ ചെറിയ ഒരു പേടി വന്നെങ്കിലും മനുഷ്യർ അത് കാര്യമാക്കിയില്ല. ഫെയ്ക്ക് ന്യൂസുകൾ അയക്കുന്നതിനും ശമനം ഉണ്ടായില്ല കൂടുതൽ കേട്ടും കണ്ടും തുടങ്ങി. അങ്ങനെ മഹാമാരി ലോകമാകെ പിടിപെടാൻ തുടങ്ങി. വയറസിനെ കാൾ കൂടുതൽ ഫെയ്ക്ക് ന്യൂസുകളും പെട്ടെന്നൊരു ദിവസം എല്ലാം അടച്ചുപൂട്ടി Lock down ആരംഭിച്ചു. കുറച്ച് കൂടുതലായി എങ്കിലും അതും കളിയായി എടുത്തു കൊണ്ട് ചിലർ പുറത്തിറങ്ങി. അത് വളരെ കർശനമായി. ഭവനങ്ങൾ പോലും അടച്ചു പൂട്ടുകയാണ് ഉണ്ടായത്. ഭക്തി ഇല്ലാത്തവർക്ക് പോലും അത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യം ആയി തീർന്നു. വീട്ടിലിരിക്കുന്ന lockdown കാലത്ത് ആളുകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അന്താക്ഷരി
മത്സരം,ക്യുസ്‌മത്സരം, മത്സരങ്ങൾ എന്നിവ കളിക്കാൻ തുടങ്ങി. അങ്ങനെ കളിക്കുന്നവരിൽ ഞാനും എന്റെ കുടുംബവും പങ്കാളികളാണ്. ഇപ്പോൾ എല്ലാവർക്കും പേടി വന്നു തുടങ്ങി എന്തെന്നാൽ രോഗികൾ കൂടുതൽ ആയികൊണ്ടിരിക്കുന്നു. ഇതിനേക്കാളൊക്കെ വിഷമം വിദേശരാജ്യങ്ങളിൽ ജോലിക്ക് പോയി തിരിച്ചു വരാൻ കഴിയാത്ത വിദേശരാജ്യങ്ങളിൽ ജോലിക്ക് പോയ നമ്മുടെ ബന്ധുമിത്രാദികൾക്ക് വരാൻ കഴിയണം എന്നതാണ് വരാൻ കഴിയാത്ത നമ്മുടെ ബന്ധുമിത്രാദികൾ വരാൻ കഴിയണേ എന്നത്. ആ പ്രാർത്ഥനയിലാണ് ഇപ്പോൾ എല്ലാ ബന്ധുമിത്രാദികളും. പിന്നെ രാവും പകലും എന്നില്ലാതെ കാവലിരിക്കുന്ന പോലീസുകാരും സർക്കാരും നഴ്സുമാരും ഈ ജനങ്ങളുടെ ഒരു കൈത്താങ്ങാണ്. Lock down ആദ്യഘട്ടത്തിൽ എല്ലാവരുടെയും കയ്യിൽ ഇടുന്ന പൈസ തീർന്നു കൊണ്ടിരുന്നു റേഷൻ കടയിൽ കൊടുക്കുന്നത് കൊണ്ട് എങ്ങനെയെങ്കിലും ഈ Lock down കാലം കഴിഞ്ഞു കൂടാം എന്ന് ചിലർ വിചാരിച്ചു. ഇല്ലെങ്കിൽ റേഷൻ വേണ്ടാത്തവർ റേഷൻ വന്നോ എന്ന് അന്വേഷിച്ചു തുടങ്ങി. എല്ലാവർക്കും ഈ രോഗം ഒരു പാഠമായി കൊണ്ടിരിക്കുകയാണ് ഇത് പ്രണയത്തെ പോലെയല്ല, നിപ്പയെ പോലെയല്ലേ, ലോകമാകെ പടർന്നു പിടിച്ചിരിക്കുന്നു. മരുന്നില്ലാത്ത ഈ രോഗം എന്ന് മാറും എന്ന ആശങ്കയിലാണ് ഇപ്പോൾ എല്ലാവരും. എങ്ങനെയെങ്കിലും ചൈനയെ വിട്ടുമാറിയതുപോലെ ഈ ലോകത്ത് നിന്നും വിട്ടു മാറണമെ എന്നാണ് ഇപ്പോൾ എല്ലാവരുടെയും പ്രാർത്ഥന. പണ്ടത്തെ പോലെ പുറത്തിറങ്ങാൻ പറ്റണം എന്ന്, ജോലിക്ക് പോകാൻ പറ്റണം എന്ന് എല്ലാരും പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നു. 😔😔

              COVID 19
 എന്ന് ലോകം വിട്ടു മാറും
😓😓😓😓😓😓😓😓

 

ഖദീജ
8A ഗവൺമെൻറ്, എച്ച്.എസ്. പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം