"ഗവ. വി എച്ച് എസ് എസ് കൈതാരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}


ഐതിഹ്യങ്ങളുടെയും  ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്. പെരുമയും പഴമയും നിറഞ്ഞതാണ് പറവൂരിന്റെ പാരമ്പര്യം. വാമൊഴിയായും വരമൊഴിയായും  പറവൂർ പുകൾപെറ്റ നാടാണ്. 'പറയറൂർ' എന്ന പേര് ലോപിച്ച് രൂപാന്തരപ്പെട്ടതാണ് ഇന്ന് നാമറിയുന്ന പറവൂർ എന്ന നാമം. 'പറയറൂർ' എന്നാൽ പറയുന്നവരുടെ ഊര് - പണ്ഢിതരുടെ ഊര് അഥവ നാട് എന്നാണ് അർത്ഥം. പ്രശസ്ത വിദ്യാകേന്ദ്രമായിരുന്ന കാന്തളൂർശാല – ഇന്നത്തെ കോട്ടയിൽ കോവിലകം- പണ്ഢിതരായ ഗുരുക്കന്മാരുടെ ഊരായിരുന്നെന്നും പിന്നീടത് പരിണമിച്ച് പറരവൂരായെന്നും പറയപ്പെടുന്നു. സംഘകാല കൃതികളായ ചിലപ്പതികാരത്തിലും കോകസന്ദശത്തിലും നമ്മുടെ നാട് പറവൂരിനെ പരാമർശിക്കുന്നുണ്ട്. ചിരപുരാതനമായ മുസിരിസ് പട്ടണം പറവൂരിന്റെ കൂടി ഭാഗമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി വ്യാപാര ബന്ധവും അതുവഴി പറവൂരിനുണ്ഠായിരുന്നു. പിൽകികാലത്ത് റോമാക്കാരുടെ കച്ചവട തുറമുഖമായി മുസിരിസ് മാറിയപ്പോൾ പറവൂരും വ്യാപാര ബന്ധങ്ങളിൽ ഇടംനേടി. നമ്മുടെ നാടിന്റെ കുരുമുളകും സുഗന്ധദ്രവ്യങ്ങളും റോമിലേക്കൊഴുകി. അങ്ങനെ സൗഭാഗ്യങ്ങളാലും അനുഗ്രഹീതമായ നാടാണ് പറവൂർ.  
== '''<big>ചരിത്ര വഴിയിലെ കാല്പാടുകൾ</big> -അക്ഷരവർഷം 150 (1871-2021)''' ==                                 
                                 
[[പ്രമാണം:Newschool.jpeg |ലഘുചിത്രം|വലത്ത്‌|വിദ്യാലയ കവാടം]]
<p style="text-align:justify">കൊല്ലവർഷം 1046-47 (1869) കാലഘട്ടത്തിൽ നാട്ടുഭാഷാ പ്രചാരണോപാധിയുടെ ഭാഗമായി തിരുവാതാംകൂറിന്റെ പല ഭാഗങ്ങളിലും പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുണ്ടായി. ആയില്യം തിരുനാൾ മഹാരാജാവാണ് ഇതിനു മുൻകൈയെടുത്തത്. അക്കാലത്ത് 1871 ൽ തിരുവിതാംകൂറിന്റെ വടക്കേയറ്റത്ത് സ്ഥാപിക്കപ്പെട്ട 3 വിദ്യാലയങ്ങിൽ ഒന്നാണ് ഇന്നു കാണുന്ന കൈതാരം സ്കൂൾ. അന്ന് വില്ലേജുകളെ പ്രവൃത്തികൾ എന്ന് വിളിച്ചിരുന്നതിനാൽ ഈ വിദ്യാലയം പ്രവൃത്തിപള്ളിക്കൂടം എന്നാണ് അറിയപ്പട്ടിരുന്നത്. ചരിത്രവഴികളിൽ കാല്പാട് പതിപ്പിച്ച് കടന്നുപോകുന്ന നമ്മുടെ വിദ്യലയം ഇന്ന് ഒന്നര നൂറ്റാണ്ടിലേക്കെത്തുമ്പോൾ കൈതാരം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.</p>


ആദിദ്രാവി‍‍ഡസംസ്കാരത്തിന്റെ പാദമുദ്രകൾ പതിഞ്ഞ നാടാണ് പറവൂർ. കാലം വരുത്തിയ മാറ്റങ്ങൾ പറവൂരിന്റെ രൂപഭംഗി മനോഹരമാക്കി. എങ്കിലും പഴമയുടെ അടയാളങ്ങൾ ഇന്നും നിലനിൽക്കുന്നു. അതിലൊന്നാണ് കാളികുളങ്ങരക്ഷേത്രത്തിലെ തെണ്ടുചുടലും കലം വെക്കലും അതിലൊന്നാണ്. സെന്റ് തോമസ് വന്നിറങ്ങിയ മാല്യങ്കരയും ഇവിടെയാണ്.  ഈ പേരിലാണ് മലങ്കരസഭ ഉണ്ടായതെന്നും പറയപ്പെടുന്നു. പറവൂരിന്റ പൗരാണിക പാരമ്പര്യത്തിന്റെ മകുടോദാഹരണമായ കോട്ടക്കാവുപള്ളി നാടിന്റെ ചരിത്രതിലകങ്ങളിൽ ഒന്നാണ്. ബുദ്ധ-ജൈന മതക്കാരാണ് ദേവാലയങ്ങളെ പള്ളികൾ എന്ന് വിളിച്ചുപോന്നത്. വലിയ മതിൽക്കെട്ടുണ്ടാക്കിതിനാൽ കോട്ട എന്നും വൻവൃക്ഷങ്ങൾ വളർന്നിരുന്നതിനാൽ  കവ് എന്നും പേരുവന്നു. അങ്ങനെ കോട്ടക്കാവു പള്ളിയായി. ചരിത്രഗതിയിൽ കൊച്ചിരാജ്യത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും ഭാഗമായി മാറിയ പറവൂരിന് ചരിത്ര സാക്ഷ്യങ്ങളേറെയാണ്. ടിപ്പുവിന്റെ പടയോട്ടവുമായി ചരിത്ര ബന്ധം സ്ഥാപിച്ച 'വെടിമറ' പരവൂരിന്റെ അടയാളങ്ങളിൽ ഒന്നണ്. യഹൂദദേവാലയമായിരുന്ന സിനഗോഗ്, ക്രൈസ്തവപള്ളി, ഹൈന്ദവക്ഷേത്രം എന്നിവ ഒരുമിച്ച് സ്ഥിതിചെയ്യുന്ന മതസൗഹാർദത്തിന്റെ ചിഹ്നമായ കോട്ടയിൽകോവിലകവും വൈപ്പിൻകോട്ട സെമിനാരിയും പറവൂരിന്റെ തിലകച്ചാർത്തായി ഇന്നും വിളങ്ങിനിൽക്കുന്നു. പറവൂരിന്റെ വ്യാപാരകേന്ദ്രമായി അറിയപ്പെട്ടിരുന്ന ഏഴങ്ങാടിയും ചരിത്രപ്രസിദ്ധമാണ്. ചേരസാമ്രാജ്യത്തിന്റെ ശിലാസ്മാരകം പോലെ നമ്പൂതിരിമാരുടെ ഗ്രാമക്ഷേത്രമായ പെരുവാരംക്ഷേത്രവും തെക്കൻഗുരുവായൂരായി വിശേഷിപ്പിക്കപ്പെടുന്ന കണ്ണൻകുളങ്ങര ക്ഷേത്രവും നാടിന്റെ ഐശ്വര്യവും പ്രകാശവുമാി നിലകൊള്ളുന്നു.
<p style="text-align:justify">കൈതാരത്ത് പുരോഹിതരും ധനാഠ്യരുമായ ഒരു ബ്രാഹ്മണകുടുംബം അക്കാലത്തുണ്ടായിരുന്നു. കീശ്ശേരി ഇല്ലം എന്നായിരുന്നു ആ കുടുംബത്തിന്റെ പേര്. ഈ ഇല്ലത്തോട് അഭിമുഖമായി വിദ്യാലയം സ്ഥിതിചെയ്തിരുന്നതിനാൽ ഇല്ലത്തെ പല്ലിക്കൂടമെന്നും കാലാന്തരേണ ഇല്ലത്തെ സ്കൂൾ എന്നും വിളിച്ചു പോന്നിരുന്നു. പെരുവാരത്തെ പിഷാരംവക സ്ഥലം വിട്ടുകൊടുത്തിടത്താണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ആദ്യഘട്ടം മൂന്നാം ക്ലാസ്സ് വരെയായിരുന്നു. വ്യാഴവട്ടങ്ങൾ രണ്ട് മൂന്ന് പിന്നിട്ടശേഷമാണ് നാലാം ക്ലാസ്സുകൂടി അനുവദിക്കപ്പെട്ടത്. തുടർന്നാണ് സ്വന്തമായ സ്ഥലവും കെട്ടിടവും വിദ്യാലയത്തിനുണ്ടാകുന്നത്നാട്ടിലെ സുമനസ്സുകളുടെ പരിശ്രമഫലമായി ഒരേക്കർ സ്ഥലം വിലയ്ക്കുവാങ്ങി വിദ്യാലയത്തിനായി സർക്കാരിനെ ഏല്പിച്ചു. കൈതാരത്തെ പേരുകേട്ട നെല്ലിപ്പിള്ളിത്തറവാട്ടിലെ ശ്രീ. കൊച്ചുണ്ണിപ്പിള്ള സ്ഥലത്ത് ഒരു കെട്ടിടം പണികഴിപ്പിച്ച് സർക്കാരിന് സമർപ്പിച്ചു. 1921 ആഗസ്റ്റ് 7നാണ് ആ കെട്ടിടത്തിന്റെ ഉദ്ഘാടന കർമം നിർവഹിക്കപ്പെട്ടത്. ഇതേ സമയം ഒരുകൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ ഒരു പെൺപള്ളിക്കൂടം മുള്ളായപ്പിള്ളി മഠത്തിലും ആരംഭിച്ചിരുന്നു. ക്രമേണ ആ വിദ്യാലയവും ഇതിന്റെ ഭാഗമായി ചേർക്കപ്പെട്ടു.</p>
[[പ്രമാണം:Ojetsc1.png|ലഘുചിത്രം|വലത്ത്‌|അക്ഷരമുത്തശ്ശി]]
<p style="text-align:justify">ജാതി-ജന്മി-നാടുവാഴിത്തം നിലനിന്നിരുന്ന ആ കാലഘട്ടത്തിലെ സാമുദിയിക വൈരുദ്ധ്യം വിദ്യാലയത്തിലും നിലനിന്നിരുന്നു. 1914 വരെ സവർണജാതിയിൽപ്പെട്ടവരെ മാത്രമേ ഇവിടെ പഠിപ്പിച്ചിരുന്നുള്ളൂ. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് നാനാജാതി മതസ്ഥർക്കും വിദ്യാലയ പ്രവേശനം അനുവദിച്ചതോടെയാണ് ഇവിടെയും അവർണജാതിവിഭാഗങ്ങൾക്ക് പഠനസൗകര്യം ലഭ്യമായത്. പറവൂർക്കാരൻ കമ്മത്തി, തോട്ടത്തിൽ രാമൻപിള്ള, തൈയ്യിൽ രാമൻപിള്ള തുടങ്ങിയ പ്രഗത്ഭമതികളായിരുന്നു ഇവിടെ ആദ്യകാല അധ്യാപകർ.</p>
   
<p style="text-align:justify">1950ൽ പറവൂർ ടി കെ നാരായണപിള്ള തിരു-കൊച്ചി മന്ത്രിയായിരുന്ന കാലത്ത് യു.പി.സ്കൂളായി കയറ്റം നൽകി. ശ്രീ നെല്ലിപ്പിള്ളി നാരായണപിള്ളയാണ് ഇതിനായി അശ്രാന്ത പരിശ്രമം നടത്തിയത്. ഒരേക്കർ സ്ഥലവും പതിനായിരം രൂപയും സർക്കാരിന് സംഭാവനയായി നൽകണമെന്ന് വ്യവസ്ഥയോടെയാണ് യു. പി. സ്കൂളായി ഉയർത്തപ്പെട്ടത്. പിന്നീട് വ്യവസ്ഥയിൽ മാറ്റം വരുത്തി, തുക മൂവായിരമായി ഇളവുചെയ്തു. ആ തുക കൈതാരം എൻ. എൻ. എസ്. എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ സംഭാവന വാങ്ങി സർക്കാരിന് നൽകി. ക്ലാസ്സ് മുറികളുടെ അസൗകര്യം മൂലം കരയോഗം വക കെട്ടിടത്തിലാണ് യു. പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1950 ജൂൺ മുതൽ 1959 ജൂൺ 2 വരെ ഒമ്പത് സംവത്സരക്കാലം യു. പി. സ്കൂൾ കരയോഗം വക മന്ദിരത്തിൽ പ്രവർത്തിച്ചു. അക്കാലത്ത് ഒരു റൂറൽ ലൈബ്രറികൂടി ആരംഭിച്ചിരുന്നു. പിന്നീട് 1958ൽ ഇന്ന് കാണുന്ന സുഭാഷ് ലൈബ്രറിക്ക് അത് വിട്ടുകൊടുക്കുകയുണ്ടായി. 1959ജൂൺ 2ന് കരയോഗം മന്ദിരത്തിൽനിന്ന് ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു.</p>
[[പ്രമാണം:Ojetsc2.png|ലഘുചിത്രം|വലത്ത്‌|സ്കൂൾ മുറ്റത്തെ ചരിത്ര പ്രാധാന്യമുള്ള വാകമരം]]
<p style="text-align:justify">1964ൽ ഈ സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഒരു നോൺ ഗസറ്റഡ് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 1966ൽ ഒരു ഗസറ്റഡ് ഹെഡ്മാസ്റ്റർ പദവിയോടെ പൂർണ ഹൈസ്കൂളായി ഉയർത്തുകയും പത്താം ക്ലാസ്സ് വരെയുള്ള ഹൈസ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ശ്രീമതി എം എ മറിയം ആയിരുന്നു ഹൈസ്കൂളായി ഉയർത്തിയശേഷമുള്ള ആദ്യ ഹെഡ്മിസ്ട്രസ്. തുടർന്ന് പ്രഗത്ഭരും പ്രശസ്തരുമായുള്ള നിരവധി വ്യക്തിത്വങ്ങൾ ആ പദവി അലങ്കരിച്ചു.1984ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറികൂടി അനുവദിച്ചുകിട്ടി. ഇതോടെ ഹെഡ്മാസ്റ്റർ പദവിക്കു പകരം പ്രിൻസിപ്പാളായി മാറി. ആദ്യ പ്രിൻസിപ്പാൾ പട്ടം ലഭ്യമായത് ശ്രീമതി പി സരസ്വതിക്കാണ്. ഇപ്പോൾ ഹൈസ്കൂളിനും വി. എച്ച്. എസ്. സി. ക്കും രണ്ട് തലവന്മാർ വന്നതോടെ ഹെ‍ഡ്മാസ്റ്റർ പദവിയും പ്രിൻസിപ്പാൾ പദവിയും വെവ്വേറെയായി. നിലവിൽ ശ്രീമതി വി. സി. റൂബിയും ശ്രീ സി. അശോകനും യഥാക്രമം ഹെഡ്മിസ്ട്രസും പ്രിൻസിപ്പാളുമായി ചുമതല നിർവഹിക്കുന്നു. 1997 മുതൽ സ‍ർക്കാർ‍ അംഗീകാരത്തോടെ പ്രീ പ്രൈമറി കൂടി ആരംഭിച്ചു.</p>


ആധുനിക കേരളത്തിന്റെ പതിന്നാലു ജില്ലകളിൽ ഒന്നായ എറണാകുളം ജില്ലലയിലെ ഏഴുതാലൂക്കുകളിൽ ഒന്നായി പറവൂർ നിലകൊള്ളുന്നു. ഈ താലൂക്കിൽപ്പെട്ട കോട്ടുവള്ളി പഞ്ചായത്തിന്റെ കൈതാരമാണ് എന്റ ഗ്രാമം. കോട്ടുവള്ളി, വള്ളുവള്ളി, തത്തപ്പിള്ളി എന്നിങ്ങനെ മൂന്നു കരകളായി കായലും പുഴയുംകൊണ്ട് വേർതിരിക്കപ്പെട്ടതാണ് ഈ പ്രദേശം. കവിഭാവനകൾക്ക് കാന്തിയും മൂല്യവും നൽകിയ ഈ നാടിന്റെ ഭൂപ്രകൃതിയെ നേരത്തെ സൂചിപ്പിച്ച സംഘകാല കൃതികളിൽ പരാമർശിച്ചിട്ടുണ്ട്. കൊട്ടനെയ്യാൻ ഉപയോഗിച്ചിരുന്ന കാട്ടുവള്ളികൾ നിറഞ്ഞ ഭൂപ്രദേശം എന്ന നിലയ്ക്കാണ് 'കോട്ടുവള്ളി' എന്ന പേരു വീണത്. ബുദ്ധക്ഷേത്രം നിലനിന്നിരുന്ന വള്ളുവൽപള്ളിയാണ് പിന്നീട് വള്ളുള്ളിയായി രൂപാന്തരപ്പെട്ടത്. തത്തപ്പിള്ളിയുടെ നാമോൽപ്പത്തി ഇന്നും ദുരൂഹമായി നിലകൊള്ളുന്നു. എന്നാൽ ഇവിടുത്തെ മുസ്ലീം പള്ളിയും അവിടെ നിലന്നിരുന്ന ചന്ദക്കുട നേർച്ചയും പ്രശസ്തമാണ്. ഈ പള്ളിവളപ്പിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള 'പേയ്മരം' എന്ന അത്ഭുത വൃക്ഷം പെരുമയാർന്നതാണ്. ടിപ്പുവിന്റെ പടയോട്ടത്തോടെ സമ്പാദ്യമായതാണ് നമ്മുടെ പഞ്ചായത്തിലെ കൂനമ്മാവ്. കൂനുള്ള മാവു തേടിയുള്ള ടിപ്പുവിന്റെ പടയാളിയുടെ അലച്ചിലാണ് കൂനമ്മാവ് കണ്ടെത്തിയത്.ആധുനിക ചരിത്രത്തിൽ ഈ നാമം ഇടം പിടിച്ചത് നവോത്ഥാന നായകനും പാതിരിയുമായിരുന്ന ചാവറ കുര്യക്കോസ് ഏലിയാസ് അച്ചനിലൂടെയാണ്. ഈ ചരിത്ര സാക്ഷ്യങ്ങൾക്ക് പരിമളമേകിയ പൂക്കൈതകൾ പൂത്തുലഞ്ഞിരുന്ന കൈതാരത്താണ് എന്റെ ജന്മഗേഹമെന്നതിൽ ഞാൻ അഭിമാനിക്കുന്നു. കൈതച്ചചെടികളും കൈതച്ചക്കയും ചാരുത ചാർത്തിയ എന്റെ ഗ്രാമത്തിന്റെ നക്ഷത്ര പ്രകാശമായി നൂറ്റിയമ്പതു വർഷം പഴക്കമുള്ള ഒരു അക്ഷരമുത്തശ്ശിയുണ്ട്. കൈതാരം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ. ആ അക്ഷര ഗോപുരത്തിലാണ് എന്റെ അക്ഷരാഭ്യാസം. ജാതിമത വ്യത്യാസമില്ലാതെ എല്ലാ സംസ്കാരത്തിന്റെയും ചരിത്രമുറങ്ങുന്ന കേരളചരിത്രത്തിന്റെ ഗതിവിഗതികളെ സ്വാധീനിച്ച ഒട്ടനവധി സംഭവങ്ങൾക്ക് സാക്ഷിയായ, സാംസ്കാരിക മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടെ നാടായ പറവൂരിന്റെ പെരുമ ഇനിയും ഒരുപാടൊരുപാട് പറയാനുണ്ടെങ്കിൽക്കൂടിയും രചനയുടെ പരിമിതി ഉൾക്കൊണ്ടുകൊണ്ട് നിർത്തട്ടെ. ഏവർക്കും മുൻപിൽ സമർപ്പിക്കുന്നു.
<p style="text-align:justify">ഈ വിദ്യാലയം അതിന്റെ സഞ്ചാരപഥത്തിലൂടെ 2021ൽ അതിന്റെ 150 വർഷത്തിലേക്ക് എത്തുകയാണ്. ഈ വിദ്യാലയത്തിന്റെ പിന്നിട്ട കാല്പാടുകളിൽ നാഴികക്കല്ലുകളായി പ്രവർത്തിച്ച കുടുംബങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ഏറെയാണ്. അവരെ നമിക്കാതെയും സ്മരിക്കാതെയും ശതോത്തര സുവർണ ജൂബിലിയിലേക്ക് പ്രവേശിക്കാനാകില്ല. കീശ്ശേരി ഇല്ലം, നെല്ലിപ്പിള്ളി, പാലിയം എന്നീ കുടുംബങ്ങൾ, കൈതാരം എൻ.എസ്. എസ്. കരയോഗം,1112-ാം നമ്പർ കൈതാരം സർവ്വീസ് സഹകരണ ബാങ്ക്, എന്നിവ എടുത്തു പറയേണ്ട കുടുംബങ്ങളും സ്ഥാപനങ്ങളുമാണ്. ശ്രീമാന്മാർ നെല്ലിപ്പിള്ളി കൊച്ചുണ്ണിപ്പിള്ള, നെല്ലിപ്പിള്ളി കരുണാകരപ്പിള്ള,എൻ കെ കൊച്ചുകുട്ടൻപിള്ള, എൻ. വിശ്വനാഥ അയ്യർ, തമ്പി പറമ്പിൽ വേലപ്പൻ, കെ എ പരമൻ, കുഞ്ഞുബീരാൻ സാഹിബ്, എം എൽ സി കുമാരൻ, കെ എൻ നായർ, എസ്. വാസു, ടി കെ ഗംഗാധരൻ, എം എസ് ദേവദാസ്, കെ എം.ജൂലിയൻ, കെ എ മുഹമ്മദ്, വിദ്വാൻ ഡി പി നെല്ലിപ്പിള്ളി, അംബുജാക്ഷൻപിള്ള, കെ കെ മണി, കെ കെ തമ്പി, എന്നിവർ വിദ്യാലയ കൽപടവുകളിലെ അവിസ്മരണീയ വ്യക്തിത്വങ്ങളാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്കും ഹൈടെക് യുഗത്തിലേക്കും പുരോഭവിക്കുന്ന അക്ഷരമുത്തശ്ശിയുടെ അഞ്ചാണ്ട് നീണ്ടുനിൽക്കുന്ന ശതോത്തര സുർണജൂബിലി ആഘോഷങ്ങൾക്ക് 'ഗുരുപ്രണാമ'ത്തോടെ പ്രവേശിക്കട്ടെ.അനുഗ്രഹിച്ചാലും ആശിർവദിച്ചാലും.</p>

01:53, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചരിത്ര വഴിയിലെ കാല്പാടുകൾ -അക്ഷരവർഷം 150 (1871-2021)

വിദ്യാലയ കവാടം

കൊല്ലവർഷം 1046-47 (1869) കാലഘട്ടത്തിൽ നാട്ടുഭാഷാ പ്രചാരണോപാധിയുടെ ഭാഗമായി തിരുവാതാംകൂറിന്റെ പല ഭാഗങ്ങളിലും പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുണ്ടായി. ആയില്യം തിരുനാൾ മഹാരാജാവാണ് ഇതിനു മുൻകൈയെടുത്തത്. അക്കാലത്ത് 1871 ൽ തിരുവിതാംകൂറിന്റെ വടക്കേയറ്റത്ത് സ്ഥാപിക്കപ്പെട്ട 3 വിദ്യാലയങ്ങിൽ ഒന്നാണ് ഇന്നു കാണുന്ന കൈതാരം സ്കൂൾ. അന്ന് വില്ലേജുകളെ പ്രവൃത്തികൾ എന്ന് വിളിച്ചിരുന്നതിനാൽ ഈ വിദ്യാലയം പ്രവൃത്തിപള്ളിക്കൂടം എന്നാണ് അറിയപ്പട്ടിരുന്നത്. ചരിത്രവഴികളിൽ കാല്പാട് പതിപ്പിച്ച് കടന്നുപോകുന്ന നമ്മുടെ വിദ്യലയം ഇന്ന് ഒന്നര നൂറ്റാണ്ടിലേക്കെത്തുമ്പോൾ കൈതാരം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

കൈതാരത്ത് പുരോഹിതരും ധനാഠ്യരുമായ ഒരു ബ്രാഹ്മണകുടുംബം അക്കാലത്തുണ്ടായിരുന്നു. കീശ്ശേരി ഇല്ലം എന്നായിരുന്നു ആ കുടുംബത്തിന്റെ പേര്. ഈ ഇല്ലത്തോട് അഭിമുഖമായി വിദ്യാലയം സ്ഥിതിചെയ്തിരുന്നതിനാൽ ഇല്ലത്തെ പല്ലിക്കൂടമെന്നും കാലാന്തരേണ ഇല്ലത്തെ സ്കൂൾ എന്നും വിളിച്ചു പോന്നിരുന്നു. പെരുവാരത്തെ പിഷാരംവക സ്ഥലം വിട്ടുകൊടുത്തിടത്താണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ആദ്യഘട്ടം മൂന്നാം ക്ലാസ്സ് വരെയായിരുന്നു. വ്യാഴവട്ടങ്ങൾ രണ്ട് മൂന്ന് പിന്നിട്ടശേഷമാണ് നാലാം ക്ലാസ്സുകൂടി അനുവദിക്കപ്പെട്ടത്. തുടർന്നാണ് സ്വന്തമായ സ്ഥലവും കെട്ടിടവും വിദ്യാലയത്തിനുണ്ടാകുന്നത്. നാട്ടിലെ സുമനസ്സുകളുടെ പരിശ്രമഫലമായി ഒരേക്കർ സ്ഥലം വിലയ്ക്കുവാങ്ങി വിദ്യാലയത്തിനായി സർക്കാരിനെ ഏല്പിച്ചു. കൈതാരത്തെ പേരുകേട്ട നെല്ലിപ്പിള്ളിത്തറവാട്ടിലെ ശ്രീ. കൊച്ചുണ്ണിപ്പിള്ള ഈ സ്ഥലത്ത് ഒരു കെട്ടിടം പണികഴിപ്പിച്ച് സർക്കാരിന് സമർപ്പിച്ചു. 1921 ആഗസ്റ്റ് 7നാണ് ആ കെട്ടിടത്തിന്റെ ഉദ്ഘാടന കർമം നിർവഹിക്കപ്പെട്ടത്. ഇതേ സമയം ഒരുകൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ ഒരു പെൺപള്ളിക്കൂടം മുള്ളായപ്പിള്ളി മഠത്തിലും ആരംഭിച്ചിരുന്നു. ക്രമേണ ആ വിദ്യാലയവും ഇതിന്റെ ഭാഗമായി ചേർക്കപ്പെട്ടു.

അക്ഷരമുത്തശ്ശി

ജാതി-ജന്മി-നാടുവാഴിത്തം നിലനിന്നിരുന്ന ആ കാലഘട്ടത്തിലെ സാമുദിയിക വൈരുദ്ധ്യം വിദ്യാലയത്തിലും നിലനിന്നിരുന്നു. 1914 വരെ സവർണജാതിയിൽപ്പെട്ടവരെ മാത്രമേ ഇവിടെ പഠിപ്പിച്ചിരുന്നുള്ളൂ. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് നാനാജാതി മതസ്ഥർക്കും വിദ്യാലയ പ്രവേശനം അനുവദിച്ചതോടെയാണ് ഇവിടെയും അവർണജാതിവിഭാഗങ്ങൾക്ക് പഠനസൗകര്യം ലഭ്യമായത്. പറവൂർക്കാരൻ കമ്മത്തി, തോട്ടത്തിൽ രാമൻപിള്ള, തൈയ്യിൽ രാമൻപിള്ള തുടങ്ങിയ പ്രഗത്ഭമതികളായിരുന്നു ഇവിടെ ആദ്യകാല അധ്യാപകർ.

1950ൽ പറവൂർ ടി കെ നാരായണപിള്ള തിരു-കൊച്ചി മന്ത്രിയായിരുന്ന കാലത്ത് യു.പി.സ്കൂളായി കയറ്റം നൽകി. ശ്രീ നെല്ലിപ്പിള്ളി നാരായണപിള്ളയാണ് ഇതിനായി അശ്രാന്ത പരിശ്രമം നടത്തിയത്. ഒരേക്കർ സ്ഥലവും പതിനായിരം രൂപയും സർക്കാരിന് സംഭാവനയായി നൽകണമെന്ന് വ്യവസ്ഥയോടെയാണ് യു. പി. സ്കൂളായി ഉയർത്തപ്പെട്ടത്. പിന്നീട് ഈ വ്യവസ്ഥയിൽ മാറ്റം വരുത്തി, തുക മൂവായിരമായി ഇളവുചെയ്തു. ആ തുക കൈതാരം എൻ. എൻ. എസ്. എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ സംഭാവന വാങ്ങി സർക്കാരിന് നൽകി. ക്ലാസ്സ് മുറികളുടെ അസൗകര്യം മൂലം കരയോഗം വക കെട്ടിടത്തിലാണ് യു. പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1950 ജൂൺ മുതൽ 1959 ജൂൺ 2 വരെ ഒമ്പത് സംവത്സരക്കാലം യു. പി. സ്കൂൾ കരയോഗം വക മന്ദിരത്തിൽ പ്രവർത്തിച്ചു. അക്കാലത്ത് ഒരു റൂറൽ ലൈബ്രറികൂടി ആരംഭിച്ചിരുന്നു. പിന്നീട് 1958ൽ ഇന്ന് കാണുന്ന സുഭാഷ് ലൈബ്രറിക്ക് അത് വിട്ടുകൊടുക്കുകയുണ്ടായി. 1959ജൂൺ 2ന് കരയോഗം മന്ദിരത്തിൽനിന്ന് ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു.

സ്കൂൾ മുറ്റത്തെ ചരിത്ര പ്രാധാന്യമുള്ള വാകമരം

1964ൽ ഈ സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഒരു നോൺ ഗസറ്റഡ് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 1966ൽ ഒരു ഗസറ്റഡ് ഹെഡ്മാസ്റ്റർ പദവിയോടെ പൂർണ ഹൈസ്കൂളായി ഉയർത്തുകയും പത്താം ക്ലാസ്സ് വരെയുള്ള ഹൈസ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ശ്രീമതി എം എ മറിയം ആയിരുന്നു ഹൈസ്കൂളായി ഉയർത്തിയശേഷമുള്ള ആദ്യ ഹെഡ്മിസ്ട്രസ്. തുടർന്ന് പ്രഗത്ഭരും പ്രശസ്തരുമായുള്ള നിരവധി വ്യക്തിത്വങ്ങൾ ആ പദവി അലങ്കരിച്ചു.1984ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറികൂടി അനുവദിച്ചുകിട്ടി. ഇതോടെ ഹെഡ്മാസ്റ്റർ പദവിക്കു പകരം പ്രിൻസിപ്പാളായി മാറി. ആദ്യ പ്രിൻസിപ്പാൾ പട്ടം ലഭ്യമായത് ശ്രീമതി പി സരസ്വതിക്കാണ്. ഇപ്പോൾ ഹൈസ്കൂളിനും വി. എച്ച്. എസ്. സി. ക്കും രണ്ട് തലവന്മാർ വന്നതോടെ ഹെ‍ഡ്മാസ്റ്റർ പദവിയും പ്രിൻസിപ്പാൾ പദവിയും വെവ്വേറെയായി. നിലവിൽ ശ്രീമതി വി. സി. റൂബിയും ശ്രീ സി. അശോകനും യഥാക്രമം ഹെഡ്മിസ്ട്രസും പ്രിൻസിപ്പാളുമായി ചുമതല നിർവഹിക്കുന്നു. 1997 മുതൽ സ‍ർക്കാർ‍ അംഗീകാരത്തോടെ പ്രീ പ്രൈമറി കൂടി ആരംഭിച്ചു.

ഈ വിദ്യാലയം അതിന്റെ സഞ്ചാരപഥത്തിലൂടെ 2021ൽ അതിന്റെ 150 വർഷത്തിലേക്ക് എത്തുകയാണ്. ഈ വിദ്യാലയത്തിന്റെ പിന്നിട്ട കാല്പാടുകളിൽ നാഴികക്കല്ലുകളായി പ്രവർത്തിച്ച കുടുംബങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ഏറെയാണ്. അവരെ നമിക്കാതെയും സ്മരിക്കാതെയും ശതോത്തര സുവർണ ജൂബിലിയിലേക്ക് പ്രവേശിക്കാനാകില്ല. കീശ്ശേരി ഇല്ലം, നെല്ലിപ്പിള്ളി, പാലിയം എന്നീ കുടുംബങ്ങൾ, കൈതാരം എൻ.എസ്. എസ്. കരയോഗം,1112-ാം നമ്പർ കൈതാരം സർവ്വീസ് സഹകരണ ബാങ്ക്, എന്നിവ എടുത്തു പറയേണ്ട കുടുംബങ്ങളും സ്ഥാപനങ്ങളുമാണ്. ശ്രീമാന്മാർ നെല്ലിപ്പിള്ളി കൊച്ചുണ്ണിപ്പിള്ള, നെല്ലിപ്പിള്ളി കരുണാകരപ്പിള്ള,എൻ കെ കൊച്ചുകുട്ടൻപിള്ള, എൻ. വിശ്വനാഥ അയ്യർ, തമ്പി പറമ്പിൽ വേലപ്പൻ, കെ എ പരമൻ, കുഞ്ഞുബീരാൻ സാഹിബ്, എം എൽ സി കുമാരൻ, കെ എൻ നായർ, എസ്. വാസു, ടി കെ ഗംഗാധരൻ, എം എസ് ദേവദാസ്, കെ എം.ജൂലിയൻ, കെ എ മുഹമ്മദ്, വിദ്വാൻ ഡി പി നെല്ലിപ്പിള്ളി, അംബുജാക്ഷൻപിള്ള, കെ കെ മണി, കെ കെ തമ്പി, എന്നിവർ ഈ വിദ്യാലയ കൽപടവുകളിലെ അവിസ്മരണീയ വ്യക്തിത്വങ്ങളാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്കും ഹൈടെക് യുഗത്തിലേക്കും പുരോഭവിക്കുന്ന ഈ അക്ഷരമുത്തശ്ശിയുടെ അഞ്ചാണ്ട് നീണ്ടുനിൽക്കുന്ന ശതോത്തര സുർണജൂബിലി ആഘോഷങ്ങൾക്ക് 'ഗുരുപ്രണാമ'ത്തോടെ പ്രവേശിക്കട്ടെ.അനുഗ്രഹിച്ചാലും ആശിർവദിച്ചാലും.