"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കേരളം എന്ന താൾ സെൻറ്. ജോസഫ് സ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കേരളം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
00:06, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരളം
ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരേ ഒരു നാടാണ് കേരളം. ഒരു ജാതി ഒരു മതം ഗുരു ദൈവം മനുഷ്യന് എന്ന ഗുരുവാക്യം പ്രാവർത്തികമാക്കാൻ ദൈവം പരീക്ഷിക്കുന്ന നാട്.ഒന്നാണ് നമ്മൾ എന്നു പറഞ്ഞു കൊണ്ട് കരങ്ങൾ കോർത്തു പിടിച്ച് കരളുറപ്പോടെ നിൽക്കുന്ന ജനങ്ങൾ. ഏതു മഹാമാരിയും ചങ്കൂറ്റത്തോടെ നേരിട്ട് വിജയിക്കുന്ന നാട്. സ്വന്തം ജീവൻ പോലും നോക്കാതെ തന്റെ രാജ്യത്തിനു വേണ്ടി ജീവൻ നൽകുന്ന ജവാന്മാരുടെ നാട്. പ്രളയമെന്ന മഹാദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിച്ച ധീരന്മാരുടെ നാട്. കടലിന്റെ മക്കൾ തങ്ങൾക്കറിയാവുന്ന തൊഴിലിനെ കൈമുതലാക്കി ജീവനു വേണ്ടി മല്ലിട്ട അനേകരെ രക്ഷിച്ച നാട്. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ തന്റെ ശരീരം ചവിട്ടുപടിയാക്കിയ സുമനസ്സുകളുടെ നാട്. രാത്രിയെന്നോ പകലെന്നോ നോക്കാതെ തന്റെ ജീവനെയും കുടുംബത്തെയും മറന്നു രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏമാന്മാരുടേയും ഭൂമിയിലെ മാലാഖമാരുടെയും നാട്. തനിക്കില്ലെങ്കിലും ഉള്ളതെല്ലാം മറ്റുള്ളവർക്ക് നൽകിയ നൗഷാദിന്റെ നാട്. അങ്ങനെ കേരളം പ്രളയം എന്ന മഹാകെടുതിയെ തോൽപ്പിച്ചു. എന്നാൽ കൊറോണ എന്നവൈറസ് രൂപത്തിൽ വീണ്ടും പരീക്ഷണം ആവർത്തിക്കുകയാണ്. കേരളം ഇതിനെയും അതിജീവിച്ച കടന്നുപോകും. തങ്ങളുടെ പ്രവൃത്തികളെയും ശീലങ്ങളെയും വീടിനുള്ളിൽ ബന്ധിച്ച് മുന്നേറുകയാണ് കേരളജനത. ഈ വിപത്തും കേരള ജനത അതിജീവിക്കും. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നാടിനെ സംരക്ഷിച്ച് മുമ്പേ നടക്കുന്ന സർക്കാരും കരളുറപ്പുള്ള ജനങ്ങളുമാണ് കേരളത്തിന്റെ വിജയം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം