"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 116: വരി 116:


വൈക്കം മുഹമ്മദ് ബഷീർ രാജ്യദ്രോഹത്തിന്റെ പേരിൽ കഠിന തടവിൽ കഴിയുമ്പോഴാണ് പ്രേമലേഖനം എഴുതുന്നത്. ഇതിൽ സന്ദർഭമുണ്ട് ചായക്കടയിൽ നിന്ന് ഇറങ്ങി വരുമ്പോൾ സാറാമ്മ കേശവൻ നായറോട് ചോദിക്കുന്ന ഒരു ചോദ്യം" ഞാൻ എന്റെ അപ്പച്ചനേയും  വീടിനെയും വിട്ടു വന്നപ്പോൾ നിങ്ങൾക്ക് എനിക്കുവേണ്ടി ഒരു കാപ്പിക്കുപോലും വിട്ടുവീഴ്ച്ച ചെയ്യാൻ കഴിഞ്ഞില്ല" എന്ന ഈ വാക്യം എന്നെ ഒരുപാട് ആകർഷിച്ചു. പിന്നെ സ്റ്റൈലൻ (Stylen)എന്ന  വാക്കും  ഈ നോവലിൽ എഴുതിയിട്ടുണ്ട് അത് നോവലിന്റെ ഭംഗിയും കൂട്ടുന്നു.</p>
വൈക്കം മുഹമ്മദ് ബഷീർ രാജ്യദ്രോഹത്തിന്റെ പേരിൽ കഠിന തടവിൽ കഴിയുമ്പോഴാണ് പ്രേമലേഖനം എഴുതുന്നത്. ഇതിൽ സന്ദർഭമുണ്ട് ചായക്കടയിൽ നിന്ന് ഇറങ്ങി വരുമ്പോൾ സാറാമ്മ കേശവൻ നായറോട് ചോദിക്കുന്ന ഒരു ചോദ്യം" ഞാൻ എന്റെ അപ്പച്ചനേയും  വീടിനെയും വിട്ടു വന്നപ്പോൾ നിങ്ങൾക്ക് എനിക്കുവേണ്ടി ഒരു കാപ്പിക്കുപോലും വിട്ടുവീഴ്ച്ച ചെയ്യാൻ കഴിഞ്ഞില്ല" എന്ന ഈ വാക്യം എന്നെ ഒരുപാട് ആകർഷിച്ചു. പിന്നെ സ്റ്റൈലൻ (Stylen)എന്ന  വാക്കും  ഈ നോവലിൽ എഴുതിയിട്ടുണ്ട് അത് നോവലിന്റെ ഭംഗിയും കൂട്ടുന്നു.</p>
പ്രേമലേഖനം വായിച്ചതോടു കൂടി ബഷീറിന്റെ മറ്റു രചനകൾ കൂടി വായിക്കുവാനുള്ള താല്പര്യം എനിക്കുണ്ടായി.                               
പ്രേമലേഖനം വായിച്ചതോടു കൂടി ബഷീറിന്റെ മറ്റു രചനകൾ കൂടി വായിക്കുവാനുള്ള താല്പര്യം എനിക്കുണ്ടായി.
====കുറുമൊഴിച്ചിന്തുകൾ -  പയറ്റുവിള സോമൻ====
<p align=right>  ആരാധന          </p>
ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് കുറുമൊഴിച്ചിന്തുകൾ ഈ പുസ്തകം എഴുതിയത് പയറ്റുവിള സോമനാണ് എനിക്ക് ഈ പുസ്തo വളരെ ഇഷ്ട്ടപ്പെട്ടു ഇതിൽ 60 ബാല കവിതകള് ഉണ്ട് ഞാൻ വായിച്ച കവിതയുടെ പേര് ആനന്ദം എന്നാണ് അതിൽ ഒരു മുത്തശ്ശിയും കുട്ടിയും തമ്മിലുള്ള ഒരു കവിത ആയിരുന്നു കുട്ടി മുത്തശ്ശിയോട് കടങ്കഥ ചോദിച്ചപ്പോൾ അറിയാ ഭാവം നടിച്ചിരുന്ന മുത്തശ്ശിയും മുത്തശ്ശി തോറ്റു എന്നു പറഞ്ഞു കൊണ്ടിരിക്കുന്ന കുട്ടിയേയാണ് ആ കവിതയിൽ കാണിച്ചിരിക്കുന്നത് ആ കുട്ടിയുടെ കുഞ്ഞ മനസ്സ് ആനന്ദം കൊണ്ട് നിറഞ്ഞിരിക്കണം എന്നതായിരുന്ന മുത്തശ്ശിയുടെ അനുഭവം
 
                                
||
||
|-
|-

23:13, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രന്ഥസാമ്രാജ്യം

ആമുഖം

അറിവിന്റെ അക്ഷരലോകം കുട്ടികൾക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം പതിനായിരത്തി നാൽപ്പത്തിയാറ് പുസ്തകങ്ങളാം വർണ്ണപ്പൂമ്പാറ്റകൾ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.

പുസ്തകസമാഹരണം

സ്കൂൾ ലൈബ്രറി

ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. അടയാത്ത വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ സമയം മുഴുവൻ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.

പ്രവർത്തനരീതി

ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകം വായിക്കുവാനുള്ള അവസരമൊരുക്കുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്. ലൈബ്രറി കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ ഒരു ലൈബ്രേറിയൻ സ്കൂളിനുണ്ട്. അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ കവിതാ ജോൺ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.

പ്രവർത്തനങ്ങൾ

വായനവാരാചരണം📚

അമ്മ വായന 📚

അമ്മ വായന

അമ്മമാരുടെ വായന ശീലം കുഞ്ഞുങ്ങൾക്ക് പ്രചോദനമാകുമെന്ന് മനസ്സിലായി. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ അമ്മമാർക്കും വായനയ്ക്കായി നല്കി. കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന അമ്മമാർക്ക് വായിക്കുവാനായി, വായനശാല തുറന്നു നല്കി. പത്രങ്ങൾ, വിദ്യാരംഗം, ഗ്രന്ഥാലോകം, ജനപഥം തുടങ്ങിയ ആനുകാലികങ്ങൾ ലൈബ്രറിയിൽ ഇരുന്ന് അമ്മമാർ വായിച്ചത്, വലിയൊരു മാതൃകയായി. അതോടൊപ്പം അവർക്ക് കുട്ടികളുടെ പേരിൽ ലൈബ്രറി പുസ്തകങ്ങൾ നല്കിത്തുടങ്ങി.

വായനചര്യ 📚

കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ,കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുവാനും മുടക്കമില്ലാതെ തുടരുവാനും വേണ്ടി പുസ്തകങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിച്ചു കൊടുക്കുകയുണ്ടായി.

പുസ്തക വഴിയേ.....നിരനിരയായ്......📚

ലൈബ്രറി പുസ്തക ശേഖരങ്ങളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശനത്തിൽ പങ്കെടുക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു.

മികച്ച വായനക്കാർ 📚

ലോക് ഡൗൺ കാലത്തെ, മികച്ച വായനക്കാരിയായി, 10 എയിലെ സുകന്യ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച രണ്ടാമത്തെ വായനക്കാരിയായി 5 ഡിയിലെ അനിഷയെയും തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികൾ ഹെഡ്മിസ്ട്രസ്സിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

പുസ്തകവായന 📚

യു.പി തലം വരെ ക്ലാസ് ലൈബ്രേറിയന്റെ നേതൃത്വത്തിൽ വായനശാലയിൽ എത്തി പുസ്തകങ്ങൾ വായിക്കാം. ഹൈസ്കൂൾ തലം മുതൽ 2 ആഴ്ചകാലാവധിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വീടുകളിൽ കൊണ്ടുപോയി വായിക്കാം.

പുസ്തകാസ്വാദനം📚

വായനക്കുറിപ്പുകൾ 📚

കുട്ടികളുടെ, ലോക് ഡൗൺ വായനക്കുറിപ്പുകൾ ചേർത്ത് വായനപ്പതിപ്പ് തയ്യാറാക്കി. അവയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു.

നേട്ടങ്ങൾ

കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.

ചിത്രശാല

ഗ്രന്ഥ സാമ്രാജ്യം 📚

പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരമാണ് സ്കൂൾ ലൈബ്രറി . കുട്ടികൾ നേരിട്ടും ക്ലാസ്സധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. രണ്ട് സ്റ്റോക്ക് രജിസ്റ്ററുകളിലായി നിറഞ്ഞു കിടക്കുന്ന പതിനായിരത്തിലധികം വരുന്ന വിവിധ പുസ്തകങ്ങളുടെ പട്ടികയാണ് ചുവടെ ചേർക്കുന്നത്. ലൈബ്രറി കാറ്റലോഗ് നിർമ്മാണത്തിന്റെ ആദ്യപടിയായിട്ടാണ് പുസ്തകങ്ങളുടെ പേരുകൾ സ്കൂൾവിക്കിയിൽ ചേർത്തത്. ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിലെ അംഗങ്ങളാണ് ഈ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.