"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/മാറുന്ന മനുഷ്യനും, മാറുന്ന പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ/അക്ഷരവൃക്ഷം/മാറുന്ന മനുഷ്യനും, മാറുന്ന പ്രകൃതിയും എന്ന താൾ ഗവ : ഹയർ സെക്കൻഡറി സ്കൂൾ, ചെറുന്നിയൂർ/അക്ഷരവൃക്ഷം/മാറുന്ന മനുഷ്യനും, മാറുന്ന പ്രകൃതിയും എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്കൂൾ, ചെറുന്നിയൂർ/അക്ഷരവൃക്ഷം/മാറുന്ന മനുഷ്യനും, മാറുന്ന പ്രകൃതിയും എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/മാറുന്ന മനുഷ്യനും, മാറുന്ന പ്രകൃതിയും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മാറുന്ന മനുഷ്യനും , മാറുന്ന പ്രകൃതിയും
ഇന്ന് ലോകത്തെയാകെ കാർന്നു തിന്നുന്ന കൊവിഡ് -19 എന്ന മഹാമാരിക്കെതിരെ പോരാടുകയാണു നാം. ലോകത്തെ പിടിച്ചുകുലുക്കുന്നതും കീഴടക്കിയതുമായ വമ്പൻശക്തികൾ പോലും ഇത്തിരിപ്പോന്ന ഈ സൂഷ്മജീവിക്ക് മുന്നിൽ കൂപ്പുകുത്തി . കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം വൈദ്യശാസ്ത്ര ഗവേഷണ സാങ്കേതിക രംഗത്ത് അത്ഭുതപൂർവ്വമായ വളർച്ചയുടെ കാലമായിരുന്നു . ഇത്രയും ശാസ്ത്രസാങ്കേതിക വിദ്യകൾ ഉണ്ടായിരുന്നിട്ട് പോലും അത്യന്തം വ്യാപന ശേഷിയുള്ള നൂതന കൊറോണ വൈറസിനെ ഉന്മൂലനാശനം ചെയ്യാൻ ഇനിയും സാധിച്ചിട്ടില്ല. 1918 മുതൽ 1920 വരെ നീണ്ട് നിന്ന് 500 ദശലക്ഷം മനുഷ്യരെ ബാധിക്കുകയും 50ദശലക്ഷം മനുഷ്യരുടെ ജീവൻ എടുക്കുകയും ചെയ്യ്ത സ്പാനിഷ് ഫ്ളു എന്ന പകർച്ചവ്യാധിയാണ് ചരിത്രത്തിൽ ഇത്തരത്തിൽ ദുരിതം വിതറിയ വിപത്ത്. അത് ഒരു നൂറ്റാണ്ടിന് മുൻപ് ആയിരുന്നതിനാൽ ഇന്നത്തെ ജനതയ്ക്ക് ഇത്തരത്തിൽ ഉള്ള ഒരനുഭവം ഉണ്ടായിട്ടില്ലായിരിക്കും . ഈ മഹാവിപത്ത് ആഗോള സമ്പദ് വ്യവസ്ഥയേയും പ്രവർത്തനങ്ങളേയും പോലും മരവിപ്പിച്ചു.കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് വുഹാനിൽ നിന്നും ഈ രോഗം ലോകം മുഴുവനും വ്യാപിച്ചത്. രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.മരണസംഖ്യ ഉയർന്നകൊണ്ടേയിരിക്കുന്നു. ഇതിനെല്ലാം കാരണം ജനങ്ങളുടെ നിരുത്തരവാദിത്തപരമായ പ്രവർത്തികളാണ്. ഇന്ന് ലോകത്തെ മിക്കരാജ്യങ്ങളും കൊറോണയുടെ ഭീതിയിൽ ലോക്ക്ഡൌൺലോ കർഫിയുവിലോ ആണ്. അതിനാൽ ജനങ്ങളിൽ മുക്കാൽ ഭാഗവും വീടുകളിലും . സമ്പത്തിന്റെയും പ്രതാപത്തിന്റെയും പേരിൽ അഹങ്കരിച്ച മനുഷ്യരിൽ പലരും ഇന്ന് മണ്ണോടു ചേർന്നു, പലരും ജീവന് വേണ്ടി പോരാടുന്നു, പലരും ഭയന്ന് വിറച്ചു വീടുകളിലിരിക്കുന്നു. ഇന്ന് അവർക്ക് ഉറ്റവരെ അവസാനമായി ഒരു നോക്ക് കാണുവാനോ അന്ത്യകർമ്മങ്ങൾ ചെയ്യുവാനോ പറ്റാത്ത ഒരവസ്ഥയിലായി . മനുഷ്യ൯, തന്റെ സാഹജീവികളോടും പരിസ്ഥിതിയോടുമുള്ള നീചപ്രവർത്തികൾക്കും തന്റെ അഹങ്കാരത്തിനുമുള്ള ഫലമായി പരിസ്ഥിതി നൽകിയ തിരിച്ചടിയാണ് ഈ മഹാവിപത്ത്. പക്ഷികളുടെയും മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും സ്വാതന്ത്ര്യങ്ങൾ ഇല്ലാതാക്കിക്കൊണ്ട് കൂട്ടിൽ അടച്ചവരാണ് നാം മനുഷ്യർ എന്നാൽ ഇന്ന് മനുഷ്യരാണ് തന്റെ സ്വാതന്ത്ര്യങ്ങൾ നഷ്ടപ്പെട്ട് വീടാക്കുന്ന കൂട്ടിൽ അടയ്ക്കപ്പെട്ടിരിക്കുന്നത്. ആളുകൾ വീടുകളിൽ ആയതിനാൽ തന്നെ പുറത്ത് ശബ്ദ മലിനീകരണമില്ല നിരത്തുകളിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ പക്ഷിമൃഗാദികൾക്ക് വിഷമയമല്ലാത്ത വായു ശ്വാസിക്കാം. വളരെയധികം ശാന്തമായ അന്തരീക്ഷത്തിൽ വായുവിന് ജീവശക്തി വർദ്ധിക്കുന്നു. പലപക്ഷികളും ശലഭങ്ങളും തിരിച്ചുവരുന്ന കാലമാണിത്, പ്രകൃതിക്കും മണ്ണിനും പുതുജീവനും സന്തോഷവും നിറയുന്ന കാലം . ഈ കാലയളവിൽ പരിസ്ഥിതി നമ്മുക്ക് പാഠങ്ങൾ നൽകുന്നു. നമുക്ക് ജീവിക്കാൻ കുറച്ച്മതി എന്ന തിരിച്ചറിവ്. ഇത്രയും സമൃദ്ധിയും ബദ്ധപ്പാടും ഭ്രാന്തും മത്സരവും മലിനീകരണവും ഒന്നും വാസ്തവത്തിൽ അവശ്യമില്ല എന്ന് തെളിയുന്നു. സമ്പന്നതയുടെ ഏത് കോട്ട കെട്ടിയാലും ഒരു ഇത്തിരിക്കുഞ്ഞന് അത് തടസമാകുന്നില്ല എന്ന് തെളിയുന്നു. ഈ മഹാ വിപത്ത് മൂലം ജനങ്ങളുടെ ജീവിതരീതിയാകെ മാറി. നാട്ടിൻ പുറങ്ങളിലെ ചെറിയ കടകളിൽ പോലും ഇടം പിടിച്ചിരുന്ന പഫ്സ്, സമോസ,മീറ്റ്റോൾ... തുടങ്ങിയവയും അതിവേഗം വിറ്റഴിച്ചിരുന്ന ബർഗർ, പിസ, സാൻവിച്ച്... തുടങ്ങിയവയും ലഘുഭക്ഷണമായി ഉപയോഗിച്ചിരുന്നവർ ഇപ്പോൾ പൂർണമായും നാടൻ ഭക്ഷണങ്ങളിലേക്ക് മാറിയിരിക്കുകയാണ്. പുതുതലമുറയ്ക്ക് പേരുപോലും അറിയാത്ത വോട്ടട, കുംമ്പിളപ്പം, കിണ്ണത്തപ്പം...തുടങ്ങിയവയാണ് ഇപ്പോൾ അവരുടെ ഭക്ഷണം. പറമ്പിലും മറ്റും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ മാത്രം പാകംചെയ്യാൻ തുടങ്ങിയതൊടെ പ്രകൃതിയോട് ഇണങ്ങാൻ തുടങ്ങി. അതുമാത്രമല്ല, നല്ലൊരു ശതമാനം ജനങ്ങളും വീടുകളിൽ പച്ചക്കറി തോട്ടം ആരംഭിച്ചു. ലോക്ക്ഡൌൺ ആയതോടെ മദ്യം ലഭിക്കാത്ത അവസ്ഥയിലായി, പലരും ആക്രമശക്തരായെങ്കിലും, പലരും ഈ ശീലം ഒഴിവാക്കാൻ കാരണമായി. ഒന്നു തുമ്മിയാലോ ചീറ്റിയാലോ ആശുപത്രിയിലേക്കോടുന്ന മലയാളിയുടെ ശീലം ലോക്ക്ഡൌൺ അപ്പാടെ മാറ്റി ജലദോഷത്തിനു പോലും സിറപ്പും ഗുളികയും കഴിച്ച് പരിചരിച്ചവർക്ക് മരുന്നില്ലാതെയും അവയെ അതിജീവിക്കാമെന്നു മനസിലായി. കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് .തിരക്കിട്ട ജീവിതത്തിൽ പരസ്പരം സംസാരിക്കാനോ വിഷമങ്ങൾ പങ്കുവയ്ക്കാനോ വീട്ടിലുള്ളവർ ശ്രദ്ധിക്കാറില്ല. ബന്ധങ്ങൾ ഇല്ലാതാകാൻ ഇത് പലപ്പോഴും കാരണമാകുന്നു. ഈ കാലയളവിലൂടെ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം പ്രതിസന്ധികളെ എങ്ങനെ നേരിടാമെന്നും പരസ്പര സഹായത്തോടെ വീടുകളിലും ജീവിതത്തിലും എന്തൊക്കെ മാറ്റം വരുത്താമെന്നും മനസ്സിലാക്കാൻ സാധിക്കും. ഈ ദുരിതത്തിൽ ആർക്കൊക്കെ എന്തൊക്കെ നഷ്ടമായാലും ഇതിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന മനുഷ്യവംശം ഇന്നുള്ളതിലേറെ സംസ്കാര സമ്പന്നരായിരിക്കും എന്നതിൽ സംശയമില്ല. ഈ മഹാവിപത്തിനെ പ്രതിരോധിക്കാനും ഈ ലോകത്തുനിന്ന് തന്നെ തുടച്ചു നീക്കുവാനും നമ്മുടെ ഗവണ്മെന്റുകളും ആരോഗ്യപ്രവർത്തകരും സാമൂഹിക പ്രവർത്തകരും തങ്ങളുടെ ജീവൻ പോലും നോക്കതെ അക്ഷീണം പ്രവർത്തിക്കുകയാണ്. അവരെ പിന്തുണച്ച് അവർക്കായി പ്രാർത്ഥിക്കാം, ഭീതി ഒഴിഞ്ഞ് നല്ലൊരു നാളേക്കായി ശുഭ പ്രതീക്ഷയോടെ...
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം