"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും എന്ന താൾ ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

22:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മണ്ണും മനുഷ്യനും

അദ്ധ്വാനശേഷിയുള്ള മനുഷ്യന്റെ സ്വത്താണ് മണ്ണ് ,
മണ്ണ് എന്തെന്ന് ചിന്തിച്ചാലത് ഭൂമിയാണ് ,
മനുഷ്യൻ്റെ പെറ്റമ്മ മണ്ണ് .
ഗർഭാവസ്ഥയിൽ ഒരമ്മ തൻ്റെ കുട്ടിക്ക് ,
പൊക്കിൾ കൊടിയിലൂടന്നം കൊടുക്കുന്നു .
അതുപോലെ മനുഷ്യന് മണ്ണിന്
വിത്തും വളവും അന്നം കൊടുക്കയെങ്കിൽ ,
മണ്ണും ശിശുവിനെ നൽകുന്നു ..
സ്നേഹിക്കുക മനുഷ്യ നീ മണ്ണിനെ ...
സ്വന്തം വിള സ്ഥലം നീ ഉപയോഗിക്കൂ
മണ്ണിനെ സ്നേഹിച്ചാൽ ഇനിയുള്ള കാലം
സുഖമായി ജീവിക്കാം ....അന്നം മുട്ടാതെ

കൊറോണ വന്നാലും നിപ്പ വന്നാലും
ഇനി എന്ത് വന്നാലും ,മണ്ണ് ചതിക്കില്ല നമ്മളെ

മനുഷ്യൻ്റെ സ്വത്താണ് മണ്ണ് .
പുലരിയിൽ നമ്മുടെ മണ്ണിൽ പൂക്കൾ വിരിയുമ്പോൾ
പുഞ്ചിരി നിറയും മനസ്സിൽ
ഈ കൊറോണ കാലത്ത്
വിണ്ടു കീറിയ പാടത്ത്
വിത്തിറക്കി അഭിമാനിക്കാം നമ്മൾക്ക് ...
 

ആനന്ദ് ബി
8 A ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത