"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

15:59, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഉയർത്തെഴുന്നേൽപ്പ്...

ഒരു ഗ്രാമത്തിൽ ഒരു കൃഷിക്കാരൻ തന്റെ മകനെ നല്ല നിലയിൽ എത്തിക്കണം എന്നായിരുന്നു ആഗ്രഹം. തന്റെ മകൻ പഠിപ്പിലും വിദ്യാഭ്യാസത്തിലും ഒക്കെ ഒന്നാം സ്ഥാനമായിരുന്നു. വളർന്ന് വലുതായി അവൻ സ്വന്തം കാലിൽ നിൽക്കാറായി. അവൻ പറഞ്ഞു "അച്ഛാ എനിക്ക് വിദേശത്ത് പോയി പഠിക്കണം" അച്ഛൻ കോപം കൊണ്ടു "😡😡" അതൊന്നും പറ്റില്ല ഇവിടെ നിന്ന് പഠിച്ചാൽ മതി. ഇവിടെ എന്താ ഒരു കുറവ് മകൻ ഒന്നും മിണ്ടിയില്ല 😓 അച്ഛൻ അവന് ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം ചെയ്ത് കൊടുത്തു👩‍❤️‍👨 ഒരു ദിവസം ഒരു ചൊവ്വാഴ്ച വീട്ടിൽ പോസ്റ്റമാൻ വന്നു .അച്‌ഛൻ ചോദിച്ചു എന്താ "ദാമോദരാ " കാര്യം. അത് മകന്റെ പാസ്പോർട്ടാണ് . ഇതിൽ ഒന്നു ഒപ്പിടണം. അച്ഛൻ കോപം കൊണ്ടു 😠 മോനെ വിളിച്ചു അവൻ പറഞ്ഞു "അച്ഛാ എനിക്ക് ഇറ്റലിയിലേക്ക് പോകണം". എനിക്ക് അവിടെ ഒരു ജോലി കിട്ടി ഞങ്ങൾ രണ്ട് പേരും പോകുകയാണ്. അവിടെ എനിക്ക് പോകണം. ആരും എന്നെ തടയരുത്. ഈ കൃഷിയും ഇവിടത്തെ ജോലിയും നോക്കി എത്ര രൂപയാണ് കിട്ടുന്നത് ₹₹ അവിടെ പോയി എന്നിക്ക് സന്തോഷമായി ജീവിക്കണം😁😁 അവസാനം നിറകണ്ണുകളോടെ അവർ അവനെ യാത്രയാക്കി 🥺 അവൻ വല്ലപ്പോൾ ഒരിക്കൽ വിളിക്കും. അതും വല്ലപ്പോഴും മാസം തോറും അക്കൗണ്ടിൽ കാശിടും₹₹ ഒരിക്കൽ അമ്മ അവിടത്തെ STD, ബൂത്തിൽ പോയി മകനെ വിളിച്ചു. പക്ഷെ അവൻ ഒരു പ്രധാനപ്പെട്ട മീറ്റിംഗിലായിരുന്നു. രണ്ടും മൂന്നും തവണ അമ്മ വിളിച്ചു. അപ്പോൾ അവൻ അവിടെ അനുമതിയും വാങ്ങി മാറി നിന്ന് ഫോൺ എടുത്തു. അമ്മാ ഇനി എന്നെ വിളിക്കരുത്. എന്തെങ്കിലും ആവശ്യമുള്ളപ്പോൾ ഞാൻ അങ്ങോട്ട് വിളിക്കും. ഇനി ഇടക്കിടക്ക് വിളിച്ച് ശല്യം ചെയ്യരുത് . "അമ്മ സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു" 😭 അമ്മ അചഛന്റെടുത്ത് പറഞ്ഞു. അച്ഛൻ അവനിപ്പോൾ നമ്മെളയെന്നും വേണ്ട. അവന് ആ രാജ്യം മതി. ഇവിടത്തെ ഒന്നും വേണ്ട.

കാലങ്ങൾ കഴിഞ്ഞു. ഒരു ദിവസം "അവിടെ രണ്ട് മൂന്ന് പേർ മരിച്ചു. രണ്ട് ,മൂന്ന് എന്ന നിരക്ക് നൂറ് ഇരുന്നൂറ് എന്നായി. അപ്പോഴാണ് അറിയുന്നത് അത് മനുഷ്യനെ കൊന്നു തിന്നുന്ന "കൊറോണ"👹👹 അഥവാ ""കോവിഡ്19 "" .അതോടെ സമനില തെറ്റി അവർക്ക് എന്ത് ചെയ്യണം എന്ന് അറിഞ്ഞു കൂടാ. എല്ലാ രാജ്യങ്ങളിലും "കൊറോണ" കീഴടക്കി . അവർ വാർത്തയിൽ കണ്ടു "ഇറ്റലി" എന്ന രാജ്യം ഭാഗീഗമായി നശിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് അച്ഛന് ഒരു ഫോൺ കോൾ വന്നത്. ആ സമയം അവിടെ നല്ല മഴയായിരുന്നു. അവർ ഫോൺ കോൾ കണ്ടില്ലായിരുന്നു. അവർ വിളിച്ച കോൾ അമ്മ കണ്ടു. കോൾ എടുത്തു. അപ്പോൾ കേട്ട ശബ്ദം കരഞ്ഞു വരണ്ടു പോയ തന്റെ മകന്റെ ശബ്ദം. 😥.. അപ്പോൾ അവർ കാര്യങ്ങൾ പറഞ്ഞു. രണ്ട് പേരും അത് കേട്ടു. അവർ അപ്പോഴാണ് അറിയുന്നത് അത് ഒരു ഭീകര രോഗമാണ്. അത് ശ്വാസകോശത്തിലാണ് പിടിപെടുന്നത് എന്നൊക്കെ അവർ പറഞ്ഞു. അവരടത്ത് വീട്ടിന്റെ പുറത്ത് ഇറങ്ങരുത് എന്ന് പറഞ്ഞു. അപ്പോൾ മരണ വർധന മിന്നൽ വേഗത്തിൽ ആയിരം രണ്ടായിരം കടന്നു. അതിന് മുമ്പെ തന്നെ അവർ നമ്മുടെ വിമാനത്തിൽ നാട്ടിൽ വന്ന് ഇറങ്ങി. അപ്പോൾ തന്നെ ഭാര്യക്ക് പനിയും ജലദോഷവും ശ്വാസതടസവും ഉണ്ടായിരുന്നു. ഇവിടെ മെഡി: കോളേജിൽ അവർ അഡ്മിറ്റായി🤒🤒 പുറലോകം അറിയാതെ അവർ ഒരു പാട് ദിവസം കഴിഞ്ഞു. അച്ഛന്റെയും അമ്മയുടെയും പ്രാർഥന വർധിച്ചു. മരിച്ചോ ജീവിച്ചോ എന്ന് അറിഞ്ഞ് കൂടാത്ത ദിവസങ്ങൾ കഴിഞ്ഞു. നമ്മുടെ കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പ് എന്ന രീതിയിൽ തിരിച്ച് വന്നു രോഗം ഭേദമായി. ദൈവത്തിന്റെ കാരുണ്യം അവർ ജീവനോടെ വീട്ടിൽ എത്തി.

അഭിനവ് പിള്ള
8 F ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ