"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = പ്രകൃതി | color=4 }} മാനവരാശി ഇന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര് =ആർച്ച എം ബിജു | | പേര് =ആർച്ച എം ബിജു | ||
| ക്ലാസ്സ് = 9 | | ക്ലാസ്സ് = 9 E, | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 27: | വരി 27: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
15:55, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി
മാനവരാശി ഇന്ന് നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനം. ഈ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം നാം മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം തന്നെയാണ്. പ്രകൃതി മനുഷ്യന്റെ നിലനില്പിന് സഹായിക്കുമ്പോൾ നാം ഓരോ ദിവസവും ഓരോ നിമിഷവും പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യൻ തനിക്കാവശ്യമായ വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിന് ബോധപൂർവ്വം പ്രകൃതിയിൽ ഇടപെടുന്നു. സാങ്കേതികവിദ്യകളുടെ സഹായമില്ലാതെ ഇപ്പോൾ മനുഷ്യജീവിതം അസാധ്യമായിരിക്കുകയാണ്. എന്നാൽ ശാസ്‍ത്ര സാങ്കേതിക വിദ്യകളുടെ വളർച്ച പ്രകൃതിയിലുള്ള മനുഷ്യഇടപെടലുകളുടെ അളവ് വർധിപ്പിച്ചു. പ്രകൃതി വിഭവങ്ങളുടെ ചൂഷണം അനിയന്ത്രിതമായി. എന്നിട്ടും നാം പിന്മാറുന്നില്ല. തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. നമുക്കൊന്നും സംഭവിക്കുകയില്ല എന്ന തോന്നലാണ് മനുഷ്യനെ ഇത്തരം ക്രൂരതകൾ ചെയ്യാൻ പ്രാപ്‍തരാക്കുന്നത്. എന്നാൽ അറിവില്ലാത്ത സ്വയംസ്നേഹിയായ മനുഷ്യനറിയില്ലല്ലോ ഈ ചെയ്യുന്നതിന്റെയൊക്കെ ഫലം അനുഭവിക്കുന്നത് നാം മനുഷ്യരാണെന്ന്. ഇത്തരം പ്രവൃത്തികളുടെ ഫലമാണ് നാം ദിവസവും മഹാമാരിയായും ദുരന്തങ്ങളായും അനുഭവിക്കുന്നതെന്ന് മനുഷ്യൻ അറിയുന്നില്ല. അല്ല, അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ് നാം. തെറ്റുകൾ ചെയ്യുന്തോറും പ്രകൃതി തിരിച്ചടിക്കുന്നു. പരിസ്ഥിതി മലിനീകരണം പണ്ടേ ആരംഭിച്ചിരുന്നു നമ്മൾ. അന്ന് ചെറിയ തോതിൽ ആയിരുന്നു എന്നു മാത്രം. ചെറിയ ചെറിയ തെറ്റുകളാണ് വലിയ വലിയ പ്രശ്നങ്ങൾക്ക് കാരണം. ആരംഭഘട്ടത്തിൽ അത്ര പ്രകടമാകാതിരുന്ന പ്രശ്‍നങ്ങൾ രൂക്ഷമാവുകയും മനുഷ്യരാശിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന വിധത്തിൽ ശക്തിപ്പെടുകയും ചെയ്‍തിരിക്കുന്നു. നാം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയും നാം ചെയ്യുന്ന പ്രവൃത്തികളുടെ ഫലമാണ്. ശാസ്‍ത്രസാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യൻ കൃത്യമായി നിർമ്മിച്ച ഒരു വൈറസാണ് ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യരെ മരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. ഒരു മാസത്തോളമായി നാം ഉൾപ്പെടുന്ന മാനവരാശി മഹാമാരിയെ തടയാനായി വീടുകളിൽത്തന്നെ അടച്ചിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ നാം പുറത്തിറങ്ങുന്നില്ല. ഒന്നിനും ഒരു ദോഷവും ഉണ്ടാക്കാതെ മനുഷ്യൻ സ്വയം അടച്ചിരിക്കുന്നു. നല്ലതിനുവേണ്ടിയാണെങ്കിലും ഭൂരിഭാഗം ആളുകൾക്കും ഒരു ബുദ്ധിമുട്ടായി ഈ രീതി മാറിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് നാം. തീരാദുഖത്തിൽ മുങ്ങിക്കിടക്കുകയാണ് നാം. എന്നാൽ ഈ കൊറോണ വൈറസിനെ സ്നേഹിക്കുകയും അതിനാലുണ്ടായ ദുരിതങ്ങളിലും അടച്ചിടലിലും സന്തോഷിക്കുന്ന ഒരാളുണ്ട്, നമ്മുടെ പ്രകൃതി. അടച്ചിടൽ മൂലം പ്രകൃതിക്കുണ്ടായ മാറ്റം ചെറുതാണെങ്കിലും അത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. അടച്ചിടൽ കാരണം വ്യവസായ ശാലകൾ പ്രവർത്തിക്കുന്നില്ല, വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല, അതിനാൽ മാലിന്യങ്ങൾ വലിച്ചെറിയുന്നില്ല തുടങ്ങിയ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. അതായത് പരിസ്ഥിതി മലിനീകരണം കുറഞ്ഞു. പ്രകൃതി ശുദ്ധമായിക്കൊണ്ടിരിക്കുന്നു. ഇക്കാലത്ത് പ്രകൃതിയിൽ സംഭവിച്ച മാറ്റങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഇത് വ്യക്തമാകും. വായു മലിനീകരണം, ജല മലിനീകരണം, ശബ്‍ദമലിനീകരണം തുടങ്ങിയവ ചേരുന്നതാണ് പരിസ്ഥിതി മലിനീകരണം. ഇതിൽ ഏറ്റവും ദയനീയമായ ഒന്നാണ് സമുദ്ര മലിനീകരണം. നാം എല്ലാ മാലിന്യങ്ങളും കടലിൽ വലിച്ചെറിഞ്ഞു മടങ്ങുമ്പോൾ എല്ലാം നമ്മളിൽ നിന്നും നമ്മുടെ വീട്ടുവളപ്പിൽ നിന്നും ഒഴിവായി എന്ന് ആശ്വസിച്ച് നാം മടങ്ങുന്നു. എന്നാൽ കടൽ അതെല്ലാം നമ്മിലേക്ക് തന്നേ തിരിച്ചു തരുന്നു. അതിനുദാഹരണങ്ങൾ ഒരുപാടുണ്ട്. ഈയിടെ കേരളത്തിലെ ചില കടൽത്തീരങ്ങളിൽ നാം വലിച്ചെറിഞ്ഞ മാലിന്യങ്ങളെല്ലാം അടിഞ്ഞു കൂടി കിടന്ന കാഴ്ച നമ്മെ ഞെട്ടിച്ചു. അതായത് അമിതമായപ്പോൾ കടൽ അത് തിരിച്ചു തന്നു. നമ്മുടെ പ്രാണവായുവിൽ നല്ലൊരു പങ്കും നൽകുന്ന കടലിനെ അറിഞ്ഞും അറിയാതെയും മനുഷ്യൻ കൊന്നൊടുക്കുകയാണിന്ന്. കീടനാശിനികളായും രാസമാലിന്യങ്ങളായും പ്ലാസ്റ്റിക്കായും പെട്രോളിയം എണ്ണകളും പലതരം ഖരമാലിന്യങ്ങളായും കടലിലേക്കെത്തുന്നതൊക്കെ മാരക രോഗങ്ങളായി മനുഷ്യനിലേക്കുതന്നെ തിരിച്ചെത്തുകയാണ് എന്ന സത്യം നമ്മളിൽ പലരും തിരിച്ചറിയുന്നില്ല. പരിസ്ഥിതി മലിനീകരണം തടയാൻ രണ്ടു പോംവഴികളാണുള്ളത്. ഒന്ന് ജനസംഖ്യ കുറയ്ക്കുക. രണ്ടാമതായി ഓരോ മനുഷ്യനും പ്രകൃതിക്ക് വരുത്തുന്ന നാശം കുറയ്ക്കാൻ തയ്യാറാകുകയും. രണ്ടാമത്തെ വഴി മനുഷ്യൻ സ്വീകരിച്ചില്ലെങ്കിൽ ഒന്നാമത്തെ വഴി പ്രകൃതി തന്നേ സ്വീകരിക്കും. ഇതിനുദാഹരണമാണ് 2018-19 വർഷങ്ങളിൽ നാം അനുഭവിച്ച പ്രളയവും, മാരക വൈസുകളും അസുഖങ്ങളും എല്ലാം. ഇത്തരം ദുരന്തങ്ങളിലൂടെ പ്രകൃതി ഒന്നാമത്തെ വഴി സ്വീകരിക്കുകയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്‍ക്കുന്നത് പ്ലാസ്റ്റിക് മലിനീകരണത്തിന് തടയിടും. കാർഷിക മേഖലയിൽ കൃത്രിമ വളങ്ങൾ, കീടനാശിനികൾ എന്നിവയുടെ ഉപയോഗം കുറച്ച് ജൈവ കൃഷിക്ക് പ്രോത്സാഹനം നൽകുന്നത് മണ്ണിന്റെയും നമ്മുടെയും ഒപ്പം സമുദ്രത്തിന്റെയും ആരോഗ്യം നിലനിർത്തും. ഓട മാലിന്യങ്ങൾ വളമാക്കി മാറ്റാം. മരങ്ങൾ വച്ചുപിടിപ്പിച്ച് മണ്ണൊലിപ്പും ആഗോളതാപനവും കുറയ്‍ക്കാം. പ്രകൃതിക്ക് നാശമുണ്ടാക്കാത്തരീതിയിൽ പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കാനും വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും എല്ലാവരും തയ്യാറാകുകയും മാലിന്യനിർമാർജനത്തിന് പ്രകൃതിക്ക് നാശമുണ്ടാക്കാത്ത രീതിയിൽ പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കാനും വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും എല്ലാവരും തയ്യാറാകുകയും മാലിന്യനിർമാർജനത്തിന് നല്ല മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ നമുക്ക് നമ്മുടെ ഭൂമിയെ രക്ഷിക്കാനാകൂ. കടലിന് എല്ലാം ഉൾക്കൊള്ളാൻ സാധിക്കും എന്ന തോന്നലാണ് നാം ആദ്യം മാറ്റേണ്ടത്. പ്രകൃതി ഉണ്ടെങ്കിലേ ലോകം തന്നെ നിലനിൽക്കൂ എന്ന സത്യം നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം