"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ പ്രകൃതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

14:12, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി മലിനീകരണം

<p? പരിസ്ഥിതി എന്ന ആശയത്തെ മുൻനിർത്തിയാണ് ഞാൻ ഈ ലേഖനം തയ്യാറാക്കുന്നത്. പരിസ്ഥിതിയെ നമുക്ക് പ്രകൃതി എന്നും വിശേഷിപ്പിക്കാം.

           ഒന്നാം ക്ലാസ് മുതൽ തുടർന്നുള്ള ക്ലാസുകളിലും കുറഞ്ഞത് ഒരു പാഠഭാഗം എങ്കിലും കാണും പ്രകൃതിയെക്കുറിച്ച് അറിയുവാനും അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും. മുമ്പുള്ള കാലഘട്ടങ്ങളിൽ പ്രകൃതിക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ടായിരുന്നു എന്നാൽ ഇന്ന് അതിനൊരു പ്രാധാന്യവും ഇപ്പോഴുള്ള തലമുറ നൽകുന്നില്ല. ഇന്ന് പ്രകൃതി ഒന്നൊന്നായി നശിച്ചു കൊണ്ട് വരികയാണ്.
                  സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ   പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരം ആയി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. 
                 ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന് പ്രധാനകാരണം അന്തരീക്ഷത്തിലെ  കാർബൺ ഡയോക്സൈഡ് ഇന്റെ വർധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ വർഷവും നിർമ്മിക്കുന്ന ഏതാണ്ട് 2300 കോടി  ഡൺ കാർബൺഡയോക്സൈഡ് ഇന്റെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.
           പ്രകൃതി അമ്മയാണ് അമ്മയെ ദോഷ പെടുത്തരുത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ  അഭിമുഖ്യത്തിൽ 1972 മുതൽ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
           " ഒരു തൈ നടാം
നമുക്ക് അമ്മയ്ക്കുവേണ്ടി 
                ഒരു തൈ നടാം കൊച്ചുമക്കൾക്കുവേണ്ടി 
                 ഒരു തൈ നടാം നല്ല നാളേക്കുവേണ്ടി ". 
                  നല്ലൊരു നാളേക്കുവേണ്ടിയും നല്ലൊരു പ്രകൃതിക്കുവേണ്ടിയും നമുക്ക്  സംരക്ഷിക്കാം പ്രകൃതിയെ സംരക്ഷിക്കാം
സ്റ്റെൻസി സ്റ്റെല്ലസ്
9D സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം