"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വം പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വം പ്രധാനം എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വം പ്രധാനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:10, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം പ്രധാനം
നാം ജീവിക്കുന്ന ഈ ഭൂമി അനുദിനം മലിന മായി കൊണ്ട് ഇരിക്കുകയാണ്. അതിനു കാരണം മനുഷ്യരായ നാം ഓരോരുത്തരും ആണ്.ഈ മാലിന്യങ്ങൾ തുടച്ചു നീക്കാൻ നാം ഇനിയും ശ്രമിക്കാത്തതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്ന ഈ മഹാമാരിപോലുള്ള ദുരന്തങ്ങൾ. പരിസരശുചിത്വം പാലിക്കാൻ നാം ഓരോരുത്തരും തീരുമാനം എടുക്കണം. ആദ്യം നമ്മുടെ വീടുകൾ ശുചിയായി സൂക്ഷിക്കണം. ഓരോരുത്തരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമ്പോൾ നമ്മുടെ നാടും വൃത്തി ഉള്ളതായി തീരും. പരിസരശുചിത്വം പാലിക്കുന്നതിലൂടെ രോഗങ്ങളെ അകറ്റി നിർത്താൻ നമുക്ക് സാധിക്കും. പരിസരശുചിത്വം പോലെ പ്രധാനമാണ് വ്യക്തിശുചിത്വവും.കുഞ്ഞു നാൾ മുതൽ മാതാപിതാക്കൾ കുട്ടികൾക്ക് വ്യക്തിശുചിത്വത്തെ കുറിച്ച് പറഞ്ഞു കൊടുക്കണം. "ചൊട്ടയിലെ ശീലം ചുടല വരെ "എന്നാണല്ലോ പഴംചൊല്ല്. കുഞ്ഞു നാളിൽ പഠിക്കുന്ന കാര്യങ്ങൾ വളർന്നലും മറക്കില്ല. ഈ പ്രകൃതി എല്ലാർക്കും അവകാശ പ്പെട്ടതാണ്. നാം ഉപയോഗിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്രകൃതിയിലെ എല്ലാം തന്നെ മനുഷ്യന് മിതമായി ഉപയോഗിക്കാൻ ഉള്ളതാണ്. അത്യാർത്തിയും അതിമോഹവും ആണ് വിഭവങ്ങൾ നശിക്കുന്ന തിന് കാരണം. മനുഷ്യന്റെ അത്യാർത്തി മൂലം പ്രകൃതി മലിനമാക്കപ്പെടുന്നു. വൃത്തിയുള്ള പരിസരത്ത് ജീവിച്ചാൽ രോഗങ്ങൾ അകന്നു നിൽക്കും. ഇന്ന് നമ്മുടെ ഭൂമി ധാരാളം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു ഇരിക്കുന്നു. മാലിന്യ സംസ്കരണത്തിനു മുൻകൈ എടുക്കണം. പ്ലാസ്റ്റിക് വിമുക്തമായ ഒരു ഭൂമി വാർത്തെടുക്കാൻ നമുക്ക് സാധിക്കട്ടെ. ശുചിത്വവുമായി ബന്ധപ്പെട്ടു കേരള സർക്കാരും കേന്ദ്രവും ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നു. അതിൽ നമുക്കും പങ്കുചേരാം. പരിസരശുചിത്വം നമ്മുടെ വീടുകളിൽ നിന്ന് ആരംഭിക്കുമ്പോൾ മാത്രമേ നാട് മാലിന്യമുക്തി ആവുകയുള്ളൂ അതിനു നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതാണ്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം