"വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വര <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കഥ}}

16:17, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വര

രാജസദസ്സിലെ സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു അക്ബർ ചക്രവർത്തി. ചുറ്റും സ്തുതിപാഠകരായ സഭാവാസികൾ.അവരുടെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കണമെന്നു തോന്നി തിരുമേനിക്ക്. പിന്നെ സദസസ്യരോടായിപ്പറഞ്ഞു."ആകപ്പാടെ ഒരു കുഴഞ്ഞപ്രശ്നം. നിങ്ങൾക്ക് പരിഹരിക്കാൻ കഴിയുമോ?"  പ്രഭോ, എന്താണ്? എന്തായാലും ഞങ്ങൾ ശ്രമിച്ചു നോക്കാം. ആരോ ഒരാൾ പറഞ്ഞു. വേഗം ഒരു കടലാസ്സും തൂവലുംകൊണ്ടുവരൂ. അദ്ദേഹം മന്ത്രിയോടു കല്പിച്ചു.കൊണ്ടുവന്ന കടലാസ്സിൽ അദ്ദേഹം കുറച്ചു നീളത്തിൽ ഒരു വര വരച്ചു. എന്നിട്ട് സദസ്യരെ കാണിച്ചു. ഇതൊന്നു ചെറുതാക്കി തരണം. ആർക്കാണ് കഴിയുക. ഒരാൾ പറഞ്ഞു : അതിനെന്താ വിഷമം പ്രഭോ. വരയുടെ ഒരറ്റം അൽപ്പം മായ്ച്ചു കളഞ്ഞാൽ പോരെ? മറ്റൊരാൾ തന്റെ ബുദ്ധി വെളിപ്പെടുത്തി. അതു പാടില്ല. എന്നാൽ കടലാസ്സിൽ വരയുള്ള ഭാഗം അല്പം കീറി കളഞ്ഞാൽ മതി.പിന്നെയും പലരും പല വിഡ്ഢിത്തങ്ങളും പറഞ്ഞു. ഒടുവിൽ അക്ബർ പറഞ്ഞു.അതൊന്നും പാടില്ല.വരച്ച വര തൊടാതെ അത് ചെറുതാക്കി തരാമോ എന്നാണ് ചോദ്യം. ഇതെല്ലാം കണ്ടും കേട്ടും  ബീർബൽ സദസ്സിൻ്റെ ഒരു കോണിൽ ഇരിപ്പുണ്ട്. ചക്രവർത്തിയുടെ ദൃഷ്ടി ബീർബലിന്റെ മേൽ പതിഞ്ഞു. ഇപ്പോൾ തന്റെ ഊഴമായെന്നു അദ്ദേഹം കരുതി. ഉടനെ എഴുന്നേറ്റു പറഞ്ഞു. ഇതിൽ ഇതിലിത്രയ്ക്കൊന്നും ആലോചിക്കാൻ ഇല്ല തിരുമേനി. അതിങ്ങോട്ട് തരൂ. അക്ബറുടെ കയ്യിൽ   നിന്നും ബീർബൽ ആ കടലാസ് വാങ്ങി. എന്നിട്ട് അതിലുള്ള വരയുടെ അടുത്ത് തന്നെ അതിനേക്കാൾ നീളത്തിൽ ഒരു വര വരച്ചു. ഇതാ നോക്കൂ തിരുമേനി. അങ്ങു വരച്ച വര ഒന്നും ചെയ്യാതെ തന്നെ ചെറുതായിരിക്കുന്നു. സദസ്യർ അത് നോക്കി അത്ഭുതം കൂറി. അക്ബർ ബീർബലിനെ അഭിനന്ദിച്ച് കൊണ്ട് പറഞ്ഞു. സ്നേഹിതാ താങ്കൾ തന്നെയാണ് യഥാർഥ ബുദ്ധിമാൻ.

ഗോപിക
9 ബി വി കെ കാണി ഗവ.എച്ച് എസ് പനയ്ക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ