"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/*പ്രകാശത്തിൻ സൂചനാനാളങ്ങൾ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *പ്രകാശത്തിൻ സൂചനാനാളങ്ങൾ*...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 91: വരി 91:
| color=  3
| color=  3
}}
}}
      __________
{{Verification|name=Naseejasadath|തരം= കവിത}}

16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

*പ്രകാശത്തിൻ സൂചനാനാളങ്ങൾ*

പണ്ടൊരു മഹാരഥൻ
തൻമഴുവെറിഞ്ഞുടൻ
ഉയർന്നുവന്നിതുപാരിൽ
പുകൾപെറ്റൊരു നാട്

കേരകേരങ്ങൾ കൊണ്ടു-
നിറഞ്ഞോരെന്റെ നാട്
കേരളമെന്ന പേരിൽ
മാറിയ ചേരനാട്

ഈ കേരള മണ്ണിൽ
പിറന്ന പൈതങ്ങൾ നാം
ഈഭൂവിലേറ്റം കരു-
ത്തെഴുന്നോരായ ജനം

'നിപ'യും പ്രളയവും
വന്നുപോയെന്നാകിലും
തളരാൻ കൂട്ടാക്കാത്ത
മാനവ മഹാകുലം

യാഗാശ്വമെന്ന പോലെ
കുതിച്ചൂ പാഞ്ഞീടവേ
ഈ മണ്ണിൽ വെന്നിക്കൊടി
പാറിച്ചു പറക്കവേ

അപ്പോഴേക്കതാ വന്നു
ഞങ്ങളെ പരീക്ഷിപ്പാൻ
'കൊറോണ'യെന്നു പേരാം
മറ്റൊരു വൈറസത്രെ

ഉടനുണർന്നെണീറ്റു
ഊറ്റംകൊണ്ടവർ വന്നു
ദൈവത്തിൻ സ്വന്തംനാടിൻ
ദൈവീക മാലാഖമാർ

അവർക്കു കരുത്തെഴാൻ
മരുന്നാം മന്ത്രം നൽകാൻ
മനുഷ്യ രൂപംപൂണ്ട
ദേവരാം വൈദ്യന്മാരും

സുഖവും ഊണൂറക്കം
വെടിഞ്ഞങ്ങവർ നിൽപ്പൂ
നാടിനെ കാക്കാൻ കാക്കി
അണിഞ്ഞ കാവൽക്കാരും

ലോകത്തിലെല്ലാവരും
വസിപ്പൂ കാരാഗൃഹം
ജീവിതമിരുട്ടിലാം
പ്രകാശപ്രതീക്ഷയിൽ

കോവിഡിൻ ചങ്ങലകൾ
തകർത്തു മുന്നേറിടാം
വിജയത്തിളക്കത്തിൻ
ഭാസുര പ്രതീക്ഷകൾ

മുഴങ്ങും കരഘോഷം
തെളിയും ദീപങ്ങളും
നാളത്തെ പ്രകാശത്തിൻ
സൂചനാ നാളങ്ങളായ്

ക്ഷാരമതൊന്നു കൊണ്ടു
കഴുകീടണം കൈങ്ങൾ
മുഖാവരണം കൊണ്ടു
മറച്ചീടണം മുഖം

ഇരുകൈയകലത്തിൽ
മനസ്സാലൊരുമിച്ച്
തടയുക വേണം നമ്മൾ
മടക്കുക കൊറോണയെ

മുന്നേറിടേണ്ടൂ നമ്മൾ
അതിജീവിച്ചേ പറ്റൂ
തുരത്തുക കോവിഡിനെ
ലോകത്തിൻ വിപത്തിനെ.

ആദിത്യ ബി ആർ
9 K (SPC Cadet) ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത