"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വവും രോഗനിയന്ത്രണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും രോഗനിയന്ത്രണവും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വവും രോഗനിയന്ത്രണവും എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വവും രോഗനിയന്ത്രണവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
15:15, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വവും രോഗനിയന്ത്രണവും
നമുക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ശുചിത്വം. ശുചിത്വമില്ലായ്മ കൊണ്ടുള്ള ദോഷം വളരെ വലുതാണ്. വ്യക്തിശുചിത്വം, പരിസര ശുചിത്വം ,സാമൂഹിക ശുചിത്വം എന്നിങ്ങനെ ശുചിത്വത്തെ മുന്നായി തിരിച്ചിട്ടുണ്ട്. അതിൽ വ്യക്തി ശുചിത്വം ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ചെറുത്തു നിൽക്കാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക.ഇത് കൊറോണ വൈറസ് പോലെയുള്ള മാരകമായ അസുഖങ്ങളെ തടയാൻ സഹായിക്കും. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്കോ കൊണ്ട നിർബന്ധമായും മുഖംമറയ്ക്കുക മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയാനും ഇത് ഉപകരിക്കും പകർച്ചവ്യാധി ബാധിതരുമായി 1 മീറ്റർ അകലം പാലിക്കുക നഖങ്ങൾ വെട്ടി വൃത്തിയാക്കുക. ദിവസവും സോപ്പിട്ട് കുളിച്ച് ദേഹശുദ്ധി ഉറപ്പാക്കുക. ദിവസവും രണ്ടു നേരം പല്ലുകൾ തേക്കുക.ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കിയതിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. നാം സ്വയം ശുചിത്വം പാലിക്കുന്നത് പോലെ തന്നെ നമ്മുടെ പരിസരവും ശുചിയായി സൂക്ഷിക്കണം. വീടും പരിസരവും എന്നും തൂത്തു വൃത്തിയാക്കണം. പരിസരത്ത് കാട് വളരുന്നത് തടയുക.ഇത് കൊതുക് തുടങ്ങി മറ്റു ഇഴജന്തുക്കളുടെ പെറ്റുപെരുക്കം കുറക്കും.പ്ലാസ്റ്റിക് കുപ്പികൾ പാത്രങ്ങൾ തുടങ്ങിയ ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിയുന്നത് പൂർണമായും ഒഴിവാക്കുക.ചിരട്ട, കുപ്പി, ടയർ തുടങ്ങിയവ കമഴ്ത്തിയിടുക. ഇല്ലെങ്കിൽ ഇവയിൽ വെള്ളം കെട്ടിക്കിടക്കുകയും കൊതുകുകൾ മുട്ടയിട്ട് പെരുകുകയും ചെയ്യും.ഇതിലൂടെ ഡെങ്കിപ്പനി, ചിക്കൻ കുനിയ തുടങ്ങിയ രോഗബാധകൾ പിടിപെടും. വളർത്തുമൃഗങ്ങളുടെ കൂടും അവയുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നത് പോലെ തന്നെ റോഡുകൾ, റെയിൽവെ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളും നാം വൃത്തിയാക്കണം. അവരുംനമ്മുടെ സ്വന്തമാണ്.പൊതു സ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്ര വിസർജനം നടത്തുകയോ ചെയ്യരുത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വലിച്ചെറിയരുത്. പ്ലാസ്റ്റിക് കത്തിക്കുന്നത് ഒഴിവാക്കുക. ഇത് അന്തരീക്ഷ മലിനീകരണത്തിനും കാൻസർ പോലുള്ള അസുഖത്തിനും കാരണമാകുന്നു ഇത്തരത്തിൽ വ്യക്തിയിൽ നിന്ന് കുടുംബത്തിലേ ക്കും അവിടുന്ന് സമൂഹത്തിലേക്കും ഇതുപോലെ ശുചിത്വം പാലിച്ചാൽ പരമാവധി രോഗം വരുന്നതു തടയാൻ നമുക്ക് കഴിയും
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം