"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വൃക്തിയും ശുചിത്വസമൂഹവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

15:15, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വൃക്തിയും ശുചിത്വസമൂഹവും

ശുചിത്വം എന്ന വാക്ക് ഇന്ന് സമൂഹത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്. ശുചിത്വത്തെ വ്യക്തിശുചിത്വമെന്നും സമൂഹ ശുചിത്വമെന്നും വേർതിരിക്കാം, എങ്കിലും ഇവ രണ്ടും പരസ്പര പൂരകങ്ങളാണ് എന്ന് നാം മനസ്സിലാക്കണം. ശുചിത്വമുള്ള ഒരു സമൂഹത്തിന്റെ അടിസ്ഥാനഘടകം ശുചിത്വ ബോധമുള്ള വ്യക്തികളാണ്. ശുചിത്വ ബോധമുള്ള സമൂഹം വാർത്തെടുക്കാൻ വ്യക്തികളെ നാം ബോധവാന്മാരാക്കാൻ ശ്രമിക്കണം.

വ്യക്തി ശുചിത്വത്തിൽ നാം ശ്രദ്ധിക്കേണ്ട ഘടകങ്ങൾ ആണ് ദിവസവും രണ്ടുനേരം കുളിക്കുക, ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ ശുചിയായി കഴുകുക, പല്ലുകൾ വൃത്തിയായി സൂക്ഷിക്കുക, പ്രാഥമിക കൃത്യങ്ങൾ ചിട്ടയോടെ പാലിക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, നഖം, മുടി തുടങ്ങിയവ.വൃത്തിയായി സൂക്ഷിക്കുക. ശുചിത്വമുള്ള സമൂഹം ആരോഗ്യമുള്ള സമൂഹമായിരിക്കും.

വീടും പരിസരവും ശുചിയാക്കുന്നതിൽ നിന്ന് സമൂഹ ശുചിത്വം ആരംഭിക്കുന്നു മാലിന്യങ്ങൾ, ജൈവമാലിന്യങ്ങൾ എന്നും അജൈവ മാലിന്യങ്ങൾ എന്നും രണ്ടുതരമുണ്ട്. ജൈവമാലിന്യങ്ങൾ മണ്ണിൽ അലിഞ്ഞു ചേരുന്നവയാണ്. അജൈവമാലിന്യങ്ങൾ മണ്ണിൽ ലയി ക്കുന്നില്ല അതിനാൽ അവയെ നിർമ്മാർജ്ജനം ചെയ്യാൻ പ്രയാസമാണ്.

രോഗങ്ങളില്ലാത്ത ഒരു സമൂഹത്തിന് മലിനമാകാത്ത പരിസരം ആവശ്യമാണ്. സമൂഹത്തിൽ ചെറിയ അശ്രദ്ധ പോലും വലിയ രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. ശുചിത്വമുള്ള ഒരു തലമുറയുടെ സൃഷ്ടി വിദ്യാലയങ്ങളിൽ നിന്നും ആരംഭിക്കുന്നു. അതിനാൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് കൈകോർത്തുകൊണ്ട് ഒരു നല്ല വീട്, ശുദ്ധജലം, ശുദ്ധമുള്ള നാട്, ഒരു നല്ല സമൂഹം, നല്ല വായു, ഒരു നല്ല ലോകം........ ഇതിന്റെ സൃഷ്ടിക്കായി പരിശ്രമിക്കാം.

അഭിനന്ദന എ.ബി
9 ബി ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം