"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം നിത്യജീവിതത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം നിത്യജീവിതത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

15:15, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം നിത്യജീവിതത്തിൽ

പടർന്നു കൊണ്ടിരിക്കുന്ന നിരവധി പകർച്ചവ്യാധികളുടെ നടുവിലാണ് നമ്മുടെ ഓരോരുത്തരുടെയുംജീവിതം കടന്നുപോകുന്നത്. മരുന്നു പോലും നിർണ്ണയിക്കാൻ കഴിയാത്ത തരത്തിലുള്ള മരണത്തിനു വരെ കാരണമാകുന്ന പകർച്ചവ്യാധികളാണ് ഇപ്പോൾ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നത്.

രോഗങ്ങൾ പല രീതിയിലാണ് പകരുന്നത്. വായു വഴിയും, ചെറുപ്രാണികൾ വഴിയും, ജലം വഴിയും ഒക്കെ പല തരത്തിലുള്ള രോഗങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ട്. ജലദോഷം പോലുളള രോഗങ്ങൾ പകർച്ചസാധ്യത കൂടുതലുളള രോഗങ്ങളാണ്. ഇത്തരത്തിലുള്ള രോഗങ്ങൾ ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് വളരെവേഗം പടരാൻ സാധ്യതയുണ്ട്. രോഗമുളള ഒരാൾ ചുമയ്ക്കുമ്പോ ഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന ഉമിനീർകണികകൾ മറ്റൊരാളിലേക്ക് വ്യാപിക്കുകയും രോഗകാരികൾ രോഗമുണ്ടാക്കുകയും ചെയ്യും. ചുമയ്ക്കുമ്പോഴും തുമ്മുംമ്പോഴും തൂവാല കൊണ്ടോ കൈകൊണ്ടൊ മുഖവും വായയും പൊത്തിപ്പിടിക്കണം. അതുവഴി രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് ഒരുപരിധി വരെ കുറയ്ക്കാനും കഴിയും ഇപ്പോൾ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡ്_19 എന്ന രോഗം കൃത്യമായ രോഗപ്രതിരോധത്തിൻെറ അപര്യാപ്തത മൂലം പകരുന്ന രോഗമാണ്. ഈ രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് പ്രധാനമായും ശ്വാസസംബന്ധമായ അസുഖങ്ങളാണ് ഉണ്ടാകുന്നത്. ഈ രോഗം ബാധിച്ച ആളുകളുമായി സമ്പ൪ക്കത്തിൽ ഏർപ്പെടാതെയും, ചുമച്ചതിനും തുമ്മിയതിനും ശേഷം സോപ്പുപയോഗിച്ച് കൈകൾ കഴുകിയും ഈ രോഗത്തിനെതിരെ പ്രതിരോധിക്കാൻ കഴിയും. ഇതിനെതിരെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം.

        “പ്രതിരോധമാണ് വേണ്ടത് ഭയമല്ല. 
        ജാഗ്രതയാണ് വേണ്ടത് ജാള്യതയല്ല. 
        നമ്മൾ പോരാടും വിജയിക്കും... 
        കൃത്യമായ പ്രതിരോധത്തിലൂടെ......."
സരിഗ.എസ്
9 ബി ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം