"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ആരോഗ്യം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ആരോഗ്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആരോഗ്യം
"ആരോഗ്യം സർവ്വധനാൽ പ്രധാനം", ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരുന്ന വാക്യമാണിത്. ആരോഗ്യശ്രദ്ധ ഏതൊരു വ്യക്തിയുടെയും കടമയാണ് .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകുകയുള്ളൂ. ഓരോ വ്യക്തിയുടേയും മാനസിക ശാരീരിക ആരോഗ്യം ഒരു സമൂഹത്തിന്റെ കടമയാണ്. ആരോഗ്യ സംരക്ഷണത്തിനായി ഓരോവ്യക്തിയും കുടുംബവും സമൂഹവും പരിശ്രമിക്കേണ്ടത് ആവശ്യമാണ്. പോഷകസമ്പന്നമായ ഭക്ഷ്യപദാർത്ഥങ്ങൾ ,ശുദ്ധമായ പാനീയങ്ങൾ എന്നിവ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിൽ വളരെ വലിയ പങ്കുുവഹിക്കുന്നു. ഇന്നത്തെ സമൂഹം ഫാസ്റ്റ്ഫുഡ്, സോഫ്‍റ്റ് ഡ്രിംഗ്സ് പോലുള്ളവയുടെ പ്രേമികളാണ്. അതുതന്നെയാണ് ഏറ്റവും വലിയ ആരോഗ്യപ്രശ്നം. ഇതുവഴി പല രോഗങ്ങളെയും നമ്മൾ ക്ഷണിച്ചുവരുത്തുകയാണ്. കൂടാതെ കുട്ടികൾ പോലും ഇന്ന് ലഹരിക്ക് അടിമകളാണ്. സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ഒരു തലമുറയെവരെ നശിപ്പിച്ച് കളയാൻ ലഹരിഉത്പന്നങ്ങളെ വില്പനചരക്കാക്കിയവർ ധാരാളമുണ്ട്.മലിനീകരണപ്രവർത്തനങ്ങളിലും മനുഷ്യൻ മുൻപന്തിയിലാണ്. അവർക്ക് അവരുടെ വരും തലമുറയ്ക്ക് ജീവിക്കേണ്ട ഭൂമിയെമലിനമാക്കുന്നതിൽ ഒട്ടുംനന്നെഖേദമില്ല. നമ്മുടെ മുൻതലമുറക്കാർ ജീവിച്ചതുപോലെ ജീവിക്കാൻ നമ്മുക്ക് ആവില്ലേ... ഇത് ആലോചിക്കേണ്ട ഒരുകാര്യമാണ് .പണ്ട്കാലത്ത് നമ്മുടെ പൂർവ്വികർ പിന്തുടർന്ന ജീവിതസാഹചര്യങ്ങൾ കഠിനമെങ്കിലും അത് നാം പരീക്ഷിക്കുകയാണെങ്കിൽ സമൂഹത്തിൽ വലിയരീതിയിലുള്ള മാറ്റം സംഭവിക്കും. ഗ്രാമപ്രദേശങ്ങളിൽ ലഭിക്കുന്ന ചക്ക,മാങ്ങ,മറ്റ് കിഴങ്ങ് വർഗ്ഗങ്ങൾ, ധാന്യങ്ങൾ, ഇലക്കറികൾ തൂടങ്ങിയവ പ്രതിരോധശേഷി ഉറപ്പുവരുത്തുന്ന ഭക്ഷ്യപദാർത്ഥങ്ങളാണ്. ഇവയിൽ നിന്നും യാതൊരുവിധത്തിലുള്ള ദോഷവും നമുക്ക് ഉണ്ടാകുന്നില്ല. കാർഷികസമ്പന്നമായിരുന്ന നമ്മുടെ കേരളം ഇന്ന് ഉപഭോഗസംസ്കാരത്തിന് അടിമപ്പെട്ടിരിക്കുന്നു. സ്വന്തമായി കൃഷിചെയ്ത് പാടത്തും പറമ്പിലും അധ്വാനിച്ച് സ്വയം പാകംചെയ്ത് ശുദ്ധമായ ആഹാരം കഴിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു. ഭക്ഷ്യസ്വയംപര്യാപ്തത നേടിയ ഒരു സംസ്ഥാനമായിരുന്നു കേരളം. ദൈവത്തിന്റെ സ്വന്തം നാടായിരുന്നു നമ്മുടെ കേരളം.എന്നാൽ ഇന്ന് എല്ലാത്തിനും മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.മലയാളിയുടെ അലസതകാരണം തമിഴ്‍നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും പഴകിയ അല്ലെങ്കിൽ വിഷംനിറഞ്ഞ പച്ചക്കറികളും പഴങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും നാം വാങ്ങൂന്നു. കൂടാതെ കടകളിൽനിന്ന് പാകംചെയ്ത മാരകമായ വിഷമുള്ള മത്സ്യമാംസാദികളും നമ്മുടെ ശരീരത്തിനെ പ്രതികൂലമായി ബാധിക്കുന്നതരത്തിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള ഭക്ഷണങ്ങളും നാം വാങ്ങികഴിക്കുന്നു. വിഷമില്ലാത്ത ഭക്ഷ്യസാധനങ്ങൾ വിശ്വസ്ഥതയോടെ കഴിക്കാൻ മലയാളികൾക്കാവില്ലേ ? എന്തുകൊണ്ടാകുന്നില്ല എന്ന് ചിന്തിക്കണം. കാർഷികസ്വയംപര്യാപ്തമായിരുന്ന നമ്മുടെ സംസ്ഥാനം ഇന്ന് ആശ്രിതസംസ്ഥാനമായതിൽ മാറ്റം വരുത്തണം. നമ്മൾ സ്വയംപര്യാപ്തസംസ്ഥാനമാകണം. അതിന് പ്രകൃതിയോടടുക്കണം. പാടത്തും പറമ്പിലും ഇറങ്ങണം. അതിന് മലയാളികളെ ബാധിച്ചിരിക്കുന്ന മടി മാറണം. അധ്വാനം ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകം നന്നെയാണ്. മത്സ്യമാംസാദികളിൽപോലും ഇന്ന് വിഷമാണ്. നമ്മൾ രോഗങ്ങളെതന്നെയാണ് ശരിക്കും ഭക്ഷിക്കുന്നത്. നമ്മൾ നമ്മുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുക്കളാകണം.അല്ലെങ്കിൽ ഇനി ജനിച്ചുവീഴുന്ന ശിശുക്കൾക്ക് പോലും പ്രതിരോധശേഷിയില്ലായ്മയും അതുമൂലമുണ്ടാകുന്ന മാരകരോഗങ്ങൾക്കും അടിമയാകേണ്ടിവരും. അമിതവണ്ണം, വ്യായാമമില്ലായ്മ എന്നിവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. നമ്മുടെ ഈ തിരക്കേറിയ ജീവിതത്തിലെ ആർഭാടങ്ങളും സംവിധാനങ്ങളും സുഖസൗകര്യങ്ങളും മനുഷ്യന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയിരിക്കുന്നു. സുഖസൗകര്യങ്ങൾ കൂടിയപ്പോൾ അധ്വാനം ഇല്ലാതായി. ചൈനയിൽതുടങ്ങി ഇന്ത്യയടക്കം മിക്കവാറും എല്ലാ വികസ്വര,വികസിത രാജ്യങ്ങളേയും ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊവിഡ്-19 എന്ന മഹാമാരിയെ അതിജീവിക്കാൻ കഴിയുന്നതുപോലും ആരോഗ്യവും ശുചിത്വവുമുള്ളവർക്ക് മാത്രമാണ്. നമ്മുടെ പൂർവ്വികർ അവർക്കും വരുംതലമുറയ്‍ക്കും വേണ്ടി അധ്വാനിക്കുകയും അവരുടേയും നമ്മുടേയും ആരോഗ്യപരമായ സംരക്ഷണത്തിന് വേണ്ടി പരിശ്രമിക്കുകയും ചെയ്തവരാണ്. എന്നാൽ നാം ഇന്നത്തെ കാര്യം ഇന്ന് നാളത്തേത് നാളെ എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം ആരോഗ്യസുരക്ഷിതത്വത്തെക്കാളുപരി ആധുനിക സാങ്കേതികവിദ്യയുടെ പിന്നാലെ പായുന്നു. ശുചിത്വസമ്പന്നമായ ഒരു സമൂഹം ആവശ്യമാണ്. വ്യക്തിശുചിത്വമാണ് സാമൂഹ്യശുചിത്വത്തിന്റെ അടിസ്ഥാനം. ശുചിത്വമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായിമാറും. ആരോഗ്യത്തിനും ശുചിത്വത്തിനും ജപ്പാൻ പോലുള്ള രാജ്യങ്ങളെ നാം മാതൃകയാക്കണം. നല്ലത് സ്വീകരിക്കാനും മോശമായത് ഉപേക്ഷിക്കാനും മലയാളികൾ ശങ്കിക്കേണ്ടതില്ല. നല്ല ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും മാത്രമേ നല്ല ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനാകൂ. അധ്വാനശീലവും പ്രകൃതിദത്തമായ ഭക്ഷണരീതികളുംകൊണ്ട് ഒന്നിച്ചുനിന്ന് ആരോഗ്യസമ്പന്നമായ ഒരു സമൂഹത്തെ വാർത്തെടുക്കാം എന്ന് പ്രത്യാശിക്കുന്നു.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം