"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/അമ്മയാംഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അമ്മയാംഭൂമി

അമ്മയാം ഭൂമിക്കു കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല
കിളികളില്ല
മഴയില്ല പുഴയില്ല
പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പോൾ മലകളായ് പൊങ്ങുന്നു
മാലിന്യങ്ങൾ
മക്കൾക്കുവേണ്ടി നാം
കാത്തുവച്ച മണ്ണൊക്കെ വിറ്റു വിഷം കലർത്തി വെള്ളം വിഷം,പുക
വായു വിഷം, കടലും
വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്തകാലം
അരുമയാം മക്കളെ
കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ അതിനുള്ള
പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
 

അരുൺ ശങ്കർ ബി എൽ
5 B ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത