"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ നഷ്ടദു:ഖങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നഷ്ടദു:ഖങ്ങൾ | color= 4 }} ഒരു ഗ്രാമത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ നഷ്ടദു:ഖങ്ങൾ എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ നഷ്ടദു:ഖങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=sheelukumards|തരം=കഥ}} |
13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നഷ്ടദു:ഖങ്ങൾ
ഒരു ഗ്രാമത്തിൽ അച്ഛനും അമ്മയും രാമു എന്ന മകനും സ്വാതി എന്ന രണ്ടു വയസ്സുളള മകളും അടങ്ങിയ ഒരു ചെറിയ കുടുംബം ഉണ്ടായിരുന്നു .അച്ഛനും അമ്മയും അനിയത്തിയും രാമുവിന് ജീവനായിരുന്നു . വിദേശത്തു ജോലി ചെയ്യുന്ന രാമുവിൻറെ അച്ഛൻ നാട്ടിലേയ്ക്കു വരുമ്പോൾ അവനു ധാരാളം കളിപ്പാട്ടങ്ങൾ കൊണ്ടു വരുമായിരുന്നു. ഇത്തവണയും രാമു അച്ഛനെയും കാത്തിരിക്കുകയാണ്. എന്നാൽ അപ്രതീക്ഷിതമായ ഒരു വാർത്ത അവരുടെ കാതുകളിൽ ഇടിത്തീ പോലെ പതിച്ചു. ലോകമെങ്ങും കൊറോണ എന്ന മഹാവ്യാധി പടരുന്നതു കാരണം അച്ഛന് നാട്ടിലേയ്ക്കു വരാൻ കഴിയാതെയായി. രാമുവും കുടുംബവും ദു:ഖത്തിലായി. അച്ഛനെയൊന്നു കാണാൻ രാമു വല്ലാതെ കൊതിച്ചു. കൊറോണ ലോകമെമ്പാടും ഭീതിയുെ വിത്തുകൾ വിതച്ചു. കർശ്ശന നിയന്ത്രണങ്ങൾ . ആർക്കും പുറത്തു പോകാൻ കഴിയുന്നില്ല. ലോകമെങ്ങും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ മറ്റൊരു വാർത്ത ആ കുടുംബത്തെ ദു:ഖത്തിന്റെ നിലയില്ലാക്കയത്തിലേക്കു തളളിവീഴ്ത്തി. രാമുവിന്റെ അച്ഛനും കൊറോണ എന്ന മഹാവ്യാധിയിൽ അകപ്പെട്ടു.ഓരോ ദിനവും ആ കുടുംബം അദ്ദേഹത്തിന്റെ മടങ്ങി വരവിനായി പ്രാർത്ഥനയോടെ കാത്തിരുന്നു.എന്നാൽ അവരുടെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് അച്ഛന്റെ മരണവാർത്ത അവരെ തേടിയെത്തി. അച്ഛനെ ഇനി കാണാൻ സാധിക്കില്ല എന്ന സത്യം രാമുവിനു ഉൾക്കൊളളാൻ സാധിച്ചില്ല.ആ കുടുംബവും ദാരിദ്ര്യത്തിന്റെ കയ്പേറിയ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ രാമു പലപ്പോഴും തന്റെ അച്ഛന്റെ സാമീപ്യത്തിനായി കൊതിച്ചു. പ്രതീക്ഷയോടെ രാമുവും കുടുംബവും ഭാവിയിലേക്കു നോക്കുന്നു. നല്ലൊരു പുലരിക്കായി......
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ