"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കൊറോണയും പരിസരശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=കൊറോണയും പരിസരശുചിത്വവും | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color= 2     
| color= 2     
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയും പരിസരശുചിത്വവും

ഓരോ പുലരിയും സുന്ദരമാക്കുവാൻ
മൂന്നക്ഷരങ്ങളെ കൂടെനിർത്താം
ശുചിത്വം പാലിച്ചിടാമെന്നും ഇന്നിനി
ആരോഗ്യവാന്മാരായി മുന്നേറിടാം
ഇമ്പമായ് തീരേണ്ട നാളേക്കുവേണ്ടി
യിന്നിത്തിരി അകൽച്ച പാലിച്ചിടാം
സൗഹൃദസന്ദർശനങ്ങളും പിന്നീടാക്കാം
ഇന്ന് ലോകത്തെ മുഴവനും രക്ഷിച്ചീടാം
നന്നായ് കൈകൾ കഴുകീടാം ഇന്നിനി
ലോകദുരന്തത്തെ കീഴടക്കാം
ഹസ്തദാനങ്ങളെ മാറ്റിനിർത്താം
ഇനി രോഗത്തെ ദൂരേയ്ക്ക് മാറ്റി നിർത്താം
പ്രകൃതിതൻ സൗന്ദര്യം ആസ്വദിക്കാനായി
ഇനിയും ദിനങ്ങൾ ഏറെ ബാക്കി
ഒറ്റ മനസ്സായി ഓടിച്ചാടാം ഇനി
ലോകത്തെ ഭക്ഷിക്കും കൊറോണയെ
അച്ഛനും അമ്മയ്ക്കും ഒപ്പമായിന്നിനി
സന്തോഷമായി വീട്ടിൽ ചേർന്നിരിക്കാം
തിരക്കിട്ട ജീവിതശൈലിക്കിടയിലും
കുറച്ചു ദിവസങ്ങൾ വിശ്രമിക്കാം
 

ദേവിക വി. ഐ
8 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത