"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
'''സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം'''
'''സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം'''
  കണ്ണൂര്‍ : ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വര്‍ണാഭമായ ബലൂനണുകള്‍ നല്കിയും പുഷ്പാര്‍ച്ചന നടപ്പിയും സ്വീകരിച്ചു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു.  
  കണ്ണൂര്‍ : ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വര്‍ണാഭമായ ബലൂനണുകള്‍ നല്കിയും പുഷ്പാര്‍ച്ചന നടപ്പിയും സ്വീകരിച്ചു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു.  


'''പരിസ്‌ഥിതി ദിനാഘോഷം'''
'''പരിസ്‌ഥിതി ദിനാഘോഷം'''

13:19, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

"2016 June 1" കണ്ണൂര്‍ : പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി മെയ്‌മാസം 31-ാം തീയതി പ്രധാനാദ്ധ്യാപിക സി. ലിസ ജേക്കബ് അദ്ധ്യാപകര‌ുടെ യോഗം വിളിച്ച‌ു ചേര്‍ക്കുകയും ഫലപ്രദമായ അദ്ധ്യാപനത്തിന‌ു വേണ്ടി തീര‌ുമാനങ്ങള്‍ എടുക്കുകയും ചെയ്തു.

സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം

കണ്ണൂര്‍ : ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വര്‍ണാഭമായ ബലൂനണുകള്‍ നല്കിയും പുഷ്പാര്‍ച്ചന നടപ്പിയും സ്വീകരിച്ചു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു. 


പരിസ്‌ഥിതി ദിനാഘോഷം കണ്ണൂര്‍ : പരിസ്‌ഥിതി ദിനമായ ജൂണ്‍ 5 ഞായറാഴ്ചയായതിനാല്‍ ജൂണ്‍ 6ാം തീയതി തിങ്കളാഴ്ചയാണ് സ്‌കൂളില്‍ പരിസ്ഥിതി ദിനം കൊണ്ടാടിയത്. ഓരോ ക്‌ളാസിലേയും കുട്ടികള്‍ വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കുകയും റാലിക്കു വേണ്ട പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ നിര്‍മ്മിക്കുകയും ചെയ്തു. പരിസ്‌ഥിതി ദിന സന്ദേശമുള്‍ക്കൊള്ള‌ുന്ന ഒരു പ്രദര്‍ശനവും അന്നേ ദിവസം സംഘടിപ്പിക്കുകയുണ്ടായി. ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ പ്രസ്തുത പ്രവൃത്തികളിലൂടെ തങ്ങള്‍ക്ക് ചുറ്റ‌ുമുള്ള പ്രകൃതിയും പരിസ്‌ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ധാരണ കുട്ടികളില്‍ വേരൂന്നി.

അവാര്‍ഡ് വിതരണ ദിനം.:
 കണ്ണൂര്‍ :         2015-16 അദ്യായന വര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അനുമോദിക്കുന്ന ചടങ്ങായ മെറിറ്റ് ഈവനിങ് ജ‌ൂണ്‍ 17ാം തീയതി നടത്തി.

വായനാ വാരം കണ്ണൂര്‍ : ജ‌ൂണ്‍ 19ാം തീയതി മുതല്‍ 25 വരെ വായനാ വാരവും വിവിധ ക്ലബുകള‌ുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

സലിം അലി ചരമ ദിനം കണ്ണൂര്‍ : ഇന്ത്യയുടെ പക്ഷി മനുഷ്യനായ സലിം അലിയുടെ ചരമ ദിനമായ 20ാം തീയതി കുട്ടികള്‍ അസംബ്ലിയില്‍ അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചുള്ള പ്രഭാഷണം നടത്തി.

ലോക ലഹരി വിമുക്ത ദിനം കണ്ണൂര്‍ : ലോക ലഹരി വിമുക്ത ദിനമായ ജ‌ൂണ്‍ 23ാം തീയതി ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുന്ന പ്രഭാഷണം നടത്തുകയും ബാഡ്ജ‌ുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.

സോഷ്യല്‍ സര്‍വീസ് കണ്ണൂര്‍ : അര്‍ഹരായ പാവപ്പെട്ട മനുഷ്യരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് രൂപീകരിക്കുകയും ഒരു ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് ധന സഹായം നല്‍കുകയും ചെയ്തു.

ക്ലാസ് പി ടി എ കണ്ണൂര്‍ : ജ‌ൂണ്‍ 28, 29 തീയതികളില്‍ ക്ലാസ് പി ടി എ നടത്തുകയും തുടര്‍ന്ന് അര്‍ഹരായ കുട്ടികള്‍ക്ക് proficiency prize നല്‍കുകയും ചെയ്തു





2010 June 1

==സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം.==

കണ്ണൂര്‍ : സെന്റ് തെരേസാസിലെ പ്രവേശനോത്സവം കുട്ടികളെ ആവേശഭരിതരാക്കി. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഗേറ്റിനു അണിനിരന്നു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ അവസാനിച്ചു. മാതാപിതാക്കളും കുട്ടികളും ആഹ്ലാദത്തോടെ ആദ്യദിവസം ആഘോഷിച്ചു.കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് സെന്റ് തെരേസാസ് എന്നും "ഹോമി" സ്കൂളായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

റാങ്ക് നേടിയവര്‍ക്കായുള്ള അനുമോദനച്ചടങ്ങ് നാലിന്

June 4 കണ്ണൂര്‍ : ഇക്കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തില്‍ പൊതുപരീക്ഷയെഴുതി,ഉന്നതവിജയം കൈവരിച്ച എസ്.എസ്.എല്‍.സി , +2 വിദ്യാര്‍ത്ഥികളെ അനുമോദിക്കാല്‍ മെയ് നാലിന് വൈകീട്ട് സെന്റ് തെരേസാസ് സ്കൂളില്‍ "മെറിറ്റ് ഈവിനിങ്" സംഘടിപ്പിക്കുന്നു. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും 'ഫ്ലോറന്‍സ് നൈറ്റിംഗേല്‍' അവാര്‍ഡിനര്‍ഹമായ കണ്ണൂര്‍ ജില്ലാ ആശുപത്രി നഴ്സ് സൂപ്രണ്ട് സിസ്റ്റര്‍ സുനിതയെ ഈയവസരത്തില്‍ അനുമോദിക്കുമോന്ന് പ്രധാനധ്യാപിക സിസ്റ്റര്‍.റോസറീറ്റ അറിയിച്ചു. ആത്മാര്‍ത്ഥമായ ആതുരസേവനമാണ് സിസ്റ്റര്‍. സുനിതയെ ഈ അവര്‍ഡിനര്‍ഹയാക്കിയത്.


ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരണം

കണ്ണൂര്‍  : ഗണിതശാസ്ത്രലോകത്ത് വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തനാധിഷ്ഠിതമാക്കുവാന്‍ സെന്റ് തെരേസാസിലെ ഗണിത ക്ലബ്ബ് തീരുമാനിച്ചു. ജൂണ്‍ 10ന് ക്ലബ്ബിലേക്കുള്ള അംഗങ്ങള്‍ക്ക് അംഗത്വത്തിന് അവസരമൊരുക്കിയിട്ടുണ്ട്. 17ന് പ്രധാന പ്രവര്‍ത്തകര്‍ക്കായുള്ളതിരഞ്ഞെടുപ്പും നടക്കുന്നതാണ്. ജൂണ്‍ അവസാനവാരത്തില്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതായിരിക്കുമെന്ന് ഗണിതാദ്ധ്യാപികമാര്‍ അറിയിച്ചു.

ശാസ്ത്രവിസ്മയമങ്ങള്‍ തേടി ഭാവി ശാസ്ത്രജ്ഞര്‍ ഒത്തുകൂടി

കണ്ണൂര്‍ :കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ആദ്യ യോഗം ബുധനാഴ്ച് ഹൈസ്കൂള്‍ ലാബില്‍ വച്ച് നടന്നു. യോഗത്തില്‍ ഈ വര്‍ഷത്തെ ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.സുപ്രിയ(പ്രസിഡന്റ്), മീനാക്ഷി പ്രദീപ്(വൈസ് പ്രസിഡന്റ്), ദേവിക സജീവന്‍ (സെക്രട്ടറി), ദിയ(ഡെപ്യൂട്ടി സെക്രട്ടറി) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്. ശാസ്ത്രലോകത്തില്‍ പുതിയ മാറ്റങ്ങളെ കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാനായി ഒരു ദ്വൈവാരിക പുറത്തിറക്കാന്‍ ക്ലബ്ബ് തീരുമാനിച്ചു. ഇതിന്റെ പ്രവര്‍ത്തനത്തിനായി ഒരു കമ്മിറ്റി രൂപവത്കരിക്കുകയും അതിന്റെ ഭാരവാഹികളായി അനുശ്രീ, ശ്രീലക്ഷ്മി, രവീണ, ഐശ്വര്യ, റ്തിക, ഷാരണ്‍ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂണ്‍ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനം അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

ക്ലാസ് ലീഡര്‍മാരെ തിരഞ്ഞെടുത്തു.

ബര്‍ണ്ണശ്ശേരി : കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസ് ലീഡറെയും ക്യാപറ്റന്മാരെയും തിരഞ്ഞെടുത്തു.2010 ജൂണ്‍ ഒന്നിന് പ്രവേശനത്തോടെയാണ് ഈ അദ്ധ്യയന വര്‍ഷത്തിന് ആരംഭം കുറിച്ചത്. രണ്ടാം പ്രവൃത്തി ദിനത്തില്‍ തന്നെ ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഓരോ ക്ലാസിലും ലീഡറാകാന്‍ പ്രാപ്തിയുള്ള കുട്ടികളെ നിര്‍ദേശിക്കുവാനും തിരഞ്ഞെടുക്കുവാനുമുള്ള പൂര്‍ണ്ണ അധികാരം ആ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. ഇതില്‍ എല്ലാവരും സംതൃപ്തരായിരുന്നു. ഈ തിരഞ്ഞെടുപ്പ് രീതിയോട് പൊരുത്തപ്പെടാന്‍ ഒട്ടും പ്രയാസമില്ലെന്നും, യാതൊരു പക്ഷപാതവുമില്ലാതെ സത്യസന്ധതയോടെയാണ് തിരഞ്ഞെടുപ്പ്നടന്നതെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ അദ്ധ്യാപകരും പൂര്‍ണ്ണ സന്തോഷത്തിലാണ്.

സ്കൂള്‍ ലീഡര്‍ - ഇലക്ഷന്‍ ജൂണ്‍ നാലിന്

കണ്ണൂര്‍ : സെന്റ് തെരേസാസ് എ. ഐ. എച്ച് എസ്. എസിലെ സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ നാലിന് നടത്താന്‍ യോഗം തീരുമാനിച്ചു. ഈ വര്‍ഷവും എസ്.എസ്.എല്‍സി വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് തല്‍സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അവരുടെ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഇതിനോടനുബന്ധിച്ച് പ്രചരണം നാളെ തുടങ്ങും.

പൃതിമാസ ഔദ്യോഗിക അറിയിപ്പ്.

                       ==ജൂണ്‍- 2010==

ജൂണ്‍ 1.

         ഈ അദ്ധ്യായന വര്‍ഷത്തില്‍ പുതുതായി പ്രവേശനം നേടിയ 203 വിദ്ധ്യാര്‍ത്തികളെ സ്വീകരിക്കുന്നതിനായി വിദ്യാലയത്തിലെ പഠിതാക്കള്‍ "പ്രവേഷനോത്സവം" ഗംഭീരമായി ആഘോഷിച്ചു.
            നമ്മുടെ വിദ്യാലയത്തെ ഒരിക്കല്‍കൂടി ഔന്നത്യത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് മാര്‍ച്ച് 2010 ല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി. അതില്‍ 24 പേര്‍ മുഴുവന്‍ വിഷയങ്ങളിലും A+ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. 
             ഈ വര്‍ഷത്തെ ആദ്യത്തെ വ്യക്തിഗത വിജയം IX.A യില്‍ പഠിക്കുന്ന ഹരിത മനോഹരന്‍ സ്വന്തമാക്കി. അന്തര്‍ദേശീയ തല കരാട്ടെ മത്സരത്തില്‍ സ്വണ്ണം, വെള്ളി മെഡലുകള്‍ ഈ വിദ്യാത്ഥിനി നേടി. 

ജൂണ്‍ 3.

          സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍  സ്വയം പരിചയപ്പെടുത്തി.

ദേവിക. പി. X A ശ്രീലക്ഷ്മി. പി. പി. X B ഐശ്വര്യ വിനോദ്. പി. X A ഗായത്രി. ആര്‍. X B

             പരിസ്ഥിതിദിനത്തോദനുബന്ധിച്ച് 5 മുതല്‍ 8-ാം തരം വരെയുള്ള കൂട്ടികള്‍ക്ക് വൃക്ഷ തൈ വിതരണം നടത്തി.

ജൂണ്‍ 4.

              അവാര്‍ഡ് വിതരണ ദിനം. 2009-10 അദ്യായന വര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അനുമോദിക്കുകയും അവര്‍ക്ക് ഫലകങ്ങളും എന്റോവ്മെന്റുകളും വിതരണം ചെയ്തു. ചടങ്ങില്‍ സംഗീത നാടക അക്കാദമിയുടെ വൈസ് പ്രസിഡന്റ് ശ്രീ. രാഘവന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. വൈകീട്ട് 4 മണിയ്കായിരുന്നു ചടങ്ങ് നടന്നത്. ഇതില്‍ സിസ്റ്റര്‍.റോസലിന എന്‍ഡോവ്മെന്റ് അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് നല്‍കി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ട്രോഫിയും നല്‍കി. 
                ഈചടങ്ങില്‍ ദേശീയ ഫ്ലോറന്‍സ് നൈറ്റിങ്കേല്‍ അവാര്‍ഡ് നേടിയ സിസ്റ്റര്‍ സുനിതയ്ക്ക് ആശംസകള്‍ നേരുകയുണ്ടായി.

ജൂണ്‍ 5.

                പരിസ്ഥിതി ദിനം ആഘോഷിച്ചു. ഐശ്വര്യ വിനോദ്.പി X.A, ഗായത്രി.ആര്‍ X.B, എന്നിവര്‍ പ്രസംഗിച്ചു.മാസ്റ്റര്‍ സന്തോഷ് കുട്ടികള്‍ക്കായി നാടകം അവതരിപ്പിച്ചു.

ജൂണ്‍ 7.

                വളരെ ആകാംക്ഷയോടെ കാത്തിരുന്ന സ്കൂള്‍ ലീഡര്‍ ഇലക്ഷന്‍ നടത്തപ്പെട്ടു. താഴെ പറയുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഗായത്രി.ആര്‍. X B - സ്കൂള്‍ ലീഡര്‍. ദേവിക.പി. X A - ഡപ്യൂട്ടി സ്കൂള്‍ ലീഡര്‍. ഐശ്വര്യ വിനോദ് .പി. X A - തെരേസ്യന്‍ ക്യാപ്റ്റന്‍. ശ്രീലക്ഷ്മി.പി.വി. XA - അഗ്നേഷ്യന്‍ ക്യാപ്റ്റന്‍. ജൂണ്‍ 9.

               സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം സയന്‍സ് പാര്‍ക്ക് ഡമോണ്‍സ്ട്രേറ്റര്‍ മാസ്റ്റര്‍ പ്രഭാകരന്‍ കാവൂര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രശസ്ത ഓര്‍ത്തനോളജിസ്റ്റ് മി.ഖലീല്‍ ചൊവ്വ അദ്ധ്യക്ഷനായിരുന്നു. 

ജൂണ്‍ 10.

               പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ചിത്രരചനാ മത്സരം നടത്തപ്പെട്ടു. താഴെ പറയുന്നവര്‍ വിജയികളായി.

യു.പി.വിഭാഗം  : ദില്‍ഷ. VII ഒന്നാം സ്ഥാനം. ഹൈസ്കൂള്‍ വിഭാഗം : അമൃത പ്രകാശ് IX.B ഒന്നാം സ്ഥാനം.

                            ആതിര.ഇ IX.A രണ്ടാം സ്ഥാനം.
                             അശ്വതി രാജ് VIII A മൂന്നാം സ്ഥാനം.

ജൂണ്‍ 16.

                5 മുതല്‍ 8 വരെ ക്ലാസിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു.

ജൂണ്‍ 17.

                വിദ്യാരംഗത്തിന്റെ ഉദ്ഘാടനം തലശ്ശേരിവിദ്യാഭ്യാസജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ടി.എന്‍.പ്രകാശ് നിര്‍വഹിച്ചു. തദവസരത്തില്‍ വായനാവാര പരിപാടികളുടെ ഉദ്ഘാടനവും നടത്തപ്പെ‌ട്ടു.
                 സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ഉദ്ഘാടനം കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സി യിലെ സാമൂഹ്യശാസ്ത്ര റിസോഴ്സ് പേഴ്സണ്‍ ശ്രീ.സുനില്‍കുമാര്‍ നിര്‍വഹിച്ചു.

ജൂണ്‍ 18.

                 സ്കൂള്‍ പാര്‍ലമെന്റ് സ്ഥാനാരോഹണം. മനോരമ വഴിക്കണ്ണ് അവാര്‍ഡ് വിതരണം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും നല്ല സംഘാടകയ്ക്കുള്ള അവാര്‍ഡ് മിസിസ്സ് ലിംസി ആന്റണി കരസ്ഥമാക്കി. കാസര്‍ഗോഡ് ചപ്പാരപ്പടവ് ഹൈസ്ക്കൂള്‍ അദ്ധ്യാപകന്‍ മി.മുഹമ്മദ് കീത്തേടത്ത് നല്ല സംഘാടകനുള്ല അവാര്‍ഡ് നേടി.
               മനോരമ 'വഴിക്കണ്ണ് ' പദ്ധതിയില്‍‌ നമ്മുടെ വിദ്യാലയം, ഏറ്റവും നല്ല സ്കൂളിനുള്ള അവാര്‍ഡ് സ്വന്തമാക്കി.

ജൂണ്‍ 29.

               ആതിര പ്രസൂണ്‍-VIII- മിസിസ്സ് ലിംസി ടീച്ചറെ അനുമോദനം അറിയിച്ചു. 
               വായനാ വാരത്തോടനുബന്ധിച്ച് കുട്ടികള്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തി.
               ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് X D യിലെ സൌപര്‍ണിക സംസാരിച്ചു.
               ഗണിതശാസ്ത്ര ക്ലബ്ബ് - റിസോഴ്സ് പേഴ്സണ്‍ മി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.
               സാമൂഹ്യശാസ്ത്ര ക്ലബ്ബ് നടത്തിയ സൌരയൂഥം ക്വിസില്‍ താഴെ പറയുന്നവര്‍ സമ്മാനാര്‍ഹരായി. 

ഹൈസ്ക്കൂള്‍ വിഭാഗം : ദേവിക‌.പി. X A ഒന്നാം സ്ഥാനം.

                            മീനാക്ഷി പ്രദീപ്.   VIII B   രണ്ടാം സ്ഥാനം.

യു.പി. വിഭാഗം  : സബ്രീന. VII ഒന്നാം സ്ഥാനം. ജൂണ്‍ 25.

               വിദ്യാരംഗം കലായാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ - നാടക കളരി - സ്കൂളില്‍ അരങ്ങേറി. പ്രശസ്ത നാടകനടന്‍ സുനില്‍ മാസ്റ്റര്‍ നേത്രത്വം നല്‍കി. 
              X.Dയിലെ തീര്‍ത്ഥ നാടകകളരിയിലെ സ്വന്തം അനുഭവങ്ങള്‍ വിവരിച്ചു.

ജൂണ്‍ 28.

               വായനാ വാരത്തോടനുബന്ധിച്ച് "സാഹിത്യ ക്വിസ് " മത്സരം നടന്നു താഴെ പറയുന്നവര്‍ വിജയിച്ചു.

മീനാക്ഷി പ്രദീപ് VIII.B ദേവിക.പി X.A ഐഷ്വര്യ വിനോദ്.പി X.A

              ഐ.ടി ക്ലബ്ബിന്റെ ഉദ്ഘാടനവും ഇന്ന് നടത്തപ്പെട്ടു.

ജൂലൈ.

            ഈ അദ്ധ്യായന വര്‍ഷത്തിലെ സ്കൂള്‍ തല സെമിനാര്‍, ക്വിസ് മത്സരങ്ങള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ആദ്യവാരത്തില്‍ നടന്നു. സെമിനാറില്‍ പത്താം തരം 'ഏ' യിലെ ഐശ്വര്യ വിനോദ് പി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്വിസ് മത്സരത്തില്‍ പത്താം തരം 'ഏ' യിലെ ദേവിക പി. ഒന്നാം സ്ഥാനം നേടി.

ജൂലൈ 3.

                             മധുരമീ മലയാളം. 

കണ്ണൂര്‍ : സെന്റ് തെരേസാസിലെ പത്താം തരം വിദ്ധ്യാര്‍ത്ഥിനികളുടെ മലയാള ഭാഷാ പഠന മികവിനു വേണ്ടി ജൂലൈ 3 ന് ഭാഷാ ക്ലാസ് സംഘടിപ്പിച്ചു. മലയാള ഭാഷാ, പാ‌ഠശാലയുടെ ഡയറക്ടറായ ശ്രീ.പി.ടി.ഭാസ്കരപൊതുവാളാണ് ക്ലാസ് നയിച്ചത്. ക്ലാസ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായിരുന്നു.

ജൂലൈ 6.

                        ദിനാചരണങ്ങള്‍.

കണ്ണൂര്‍ : പത്താം തരത്തിലെ ആതിര രവീണ്‍ ജൂലൈ 6ാം തീയ്യതി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പ്രഭാക്ഷണം നടത്തി. 8ാം തരത്തിലെ ഋതിക മഹാദേവന്‍ മാഡം മേരി ക്യൂറിയെ കുറിച്ച് സംസാരിച്ചു. 8ാം തരത്തിലെ ഷാരണ്‍ സുനില്‍ വന ദിനത്തെ കുറിച്ചും ഒന്‍പതാം തരത്തില്‍ ഏയിഞ്ചല്‍ മറിയ ജോസഫ് പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീ. ശ്രീനിവാസ രാമാനുജനെ കുറിച്ചും സംഭാക്ഷണം നടത്തി.

ജൂലൈ 13.

                      ദന്ത പരിശോദനാ ക്യാമ്പ്.

കണ്ണൂര്‍‌ : ന്റെ ആഭിമുഖ്യത്തില്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും സൌജന്യ ദന്ത പരിശോധന നടത്തി.

ജൂലൈ.

                   സയന്‍സ് പാര്‍ക്ക് സന്തര്‍ശിച്ചു

കണ്ണൂര്‍ : ജൂലൈ മൂന്നാം വാരം യു.പി ഹൈസ്കൂള്‍ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികനികളും സയന്‍സ് പാര്‍ക്ക് സന്ദര്‍ശിച്ചു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റത്തെ കുറിച്ച് ഒരു ധാരണയുണ്ടാവുകാന്‍ ഈ സന്ദര്‍ശനം കൊണ്ട് സാധിച്ചു.

സ്കൂള്‍തല സെമിനാര്‍, ക്വിസ് മത്സരം.

കണ്ണൂര്‍ : ഈ അദ്ധ്യയന വര്‍ഷത്തിലെ സ്കൂള്‍തല സെമിനാര്‍, ക്വിസ് മത്സരങ്ങള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ആദ്യവാരത്തില്‍ നടന്നു. സെമിനാറില്‍ പത്താം തരം 'ഏ'യിലെ ഐശ്വര്യ വിനോദ് പി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്വിസ് മത്സരത്തില്‍ പത്താം തരം 'ഏ'യിലെ ദേവിക പി. ഒന്നാം സ്ഥാനം നേടി.

അപ്പസ്തോലിക് കാര്‍മല്‍ സഭയുടെ സ്ഥാപകദിനം ആഘോഷിച്ചു. കണ്ണൂര്‍ : ജൂലൈ പതിനാറാം തിയതി, നമ്മുടെ സ്കൂളിന്റെ സ്ഥാപകരായ അപ്പസ്തോലിക് കാര്‍മ്മല്‍ എന്ന ലേഡി മൗണ്ട് കാര്‍മലിന്റെ തിരുനാള്‍ ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്ന് സ്കൂളിന് അവധിയായിരുന്നു.

വിജ്ഞാനോത്സവം കണ്ണൂര്‍ : ജൂലൈ ഇരുപത്തൊന്നാം തിയ്യതി ഹൈസ്കൂള്‍ വിഭാഗം വിജ്ഞാനോത്സവം നടത്തി. എട്ടാം തരത്തിലെ ഐശ്വത ജെ (ബി ഗ്രേഡ് – ഒന്നാം സ്ഥാനം), എട്ടാം തരത്തിലെ മീനാക്ഷി പ്രദീപ് (ബി ഗ്രേഡ്–രണ്ടാം സ്ഥാനം),പത്താം തരത്തിലെ ദേവിക പി (ബി ഗ്രേഡ് – രണ്ടാം സ്ഥാനം) എന്നിവരെ ജേതാക്കളായി പ്രഖ്യാപിച്ചു.

മാടായി പാറ സന്ദര്‍ശിച്ചു.

കണ്ണൂര്‍ : സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യു. പി വിഭാഗം സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ മാടായി പാറ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനം വിവിധ തരത്തിലുള്ള ചെടികളെ മനസിലാക്കുന്നതില്‍ ഞങ്ങളെ സഹായിച്ചു എന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു.

പഠന മികവ് തെളിയിച്ചവര്‍ക്ക് അനുമോദനവും ജനറല്‍ ബോഡി മീറ്റിങ്ങും. കണ്ണൂര്‍ : ഈ അദ്ധ്യയനവര്‍ഷത്തിലെ ആദ്യത്തെ ജനറല്‍ ബോഡി മീറഅറിങ്ങിനായി രക്ഷിതാക്കള്‍ ജൂലൈ ഇരുപത്തിമൂന്നിന് ഒത്തുചേര്‍ന്നു. വൈകുന്നേരം മൂന്നുമണിക്ക് തുടങ്ങിയ പരിപാടി പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഠനത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ഐ. ടി മേഖലയില്‍ കഴിവ് തെളിയിച്ച് കൊണ്ട് സെന്റ് തെരേസാസിലെ വിദ്യാര്‍ത്ഥിനികള്‍ കണ്ണൂര്‍ : സ്കൂള്‍ തലത്തില്‍ നടന്ന വിവിധ തരം ഐ. ടി. മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. റുഹാന കെ.വി (മലയാളം ടൈപ്പ് റൈറ്റിംഗ്), റിദ വി.സി (വെബ് ഡിസൈനിംഗ്), ഐശ്വര്യ വിനോദ് പി(മള്‍ട്ടി മീഡിയ പ്രസന്റേഷന്‍), ആര്യ മനോജ് (ഐ. ടി പ്രോജക്ട്) എന്നിവരായിരുന്നു ജേതാക്കള്‍.

സബ്ബ് ജില്ലാ തലം ജില്ലതല സയന്‍സ് സെമിനാര്‍ ഫലം പ്രഖ്യാപിച്ചു. കണ്ണൂര്‍: സയന്‍സ് സെമിനാറില്‍ സെന്റ് തെരേസാസിന്റെ അഭിമാനമായിരുന്ന എശ്വര്യ വിനോദ് പി സബ്ബ് ജില്ലതലത്തില്‍ രണ്ടാം സ്ഥാനവും ജില്ല തലത്തില്‍ ഒന്നാം സ്ഥാനവും നേടിക്കൊണ്ട് വീണ്ടും സ്കൂളിന്റെ അഭിമാനമായി മാറി.


2009 ഡിസംബര്‍ 18

വെള്ളിയാഴ്ച                                                 
1185 ധനു 3                                                                                                                                        
                                                                 നവസരണി
                                                                                                                            ചെടികളുടെ നാമ്പുകള്‍ക്ക് സൂര്യപ്രകാശം എന്നതുപോലെയാണ് 
ഉണരുന്ന മനസ്സിനും ബുദ്ധിക്കും വിദ്യാഭ്യാസം. - അലക്സാണ്ടര്‍ പോപ്പ്
അങ്കത്തിനായി കച്ചമുറുക്കി വിദ്യാര്‍ഥിനികള്‍
കണ്ണൂര്‍  : ഈ പ്രാവശ്യത്തെ നോര്‍ത്ത് സബ്‍ജില്ല കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനര്‍ഹരായ സെന്‍റ്. തെരേസാസ് എ. ഐ. എച്ച്. എസ് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ ജില്ലാ കലോത്സവത്തില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഭഗീരഥ പ്രയത്നത്തിലാണ്. എന്തിന് ഇറങ്ങിയാലും കൈനിറയെ സമ്മാനങ്ങള്‍ വാങ്ങുന്ന കണ്ണൂര്‍ സെന്‍റ്. തെരേസാസ് സ്കൂളിലെ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.,വിഭാഗങ്ങളിലായി മുപ്പതോളം മത്സരങ്ങളിലായി 96വിദ്യാര്‍ഥിനികളാണ് സമ്മാനവേട്ടയ്ക്കൊരുങ്ങുന്നത്. നിരന്തരമായ പരിശീലനവും അധ്യാപകരുടെ പ്രോത്സാഹനവുമാണ് തങ്ങളുടെ വിജയരഹസ്യം എന്ന് സംഘത്തിലെ വിദ്യാര്‍ഥിനികള്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, ജില്ലയിലും സംസ്ഥാനതലത്തിലും തങ്ങള്‍ ഉന്നത വിജയം കൊയ്യും എന്നും അവര്‍ പത്രലേഖകരോട് പറഞ്ഞു. എന്തായാലും ജില്ലയിലും സബ്‍ജില്ലയിലെ പോലെ ചരിത്ര നേട്ടം കൊയ്യാനാണ് അവരുടെ ശ്രമം. ലേഖിക :അഹിന അനില്‍



ക്വിസ്സ് മത്സര വിജയികള്‍
കണ്ണൂര്‍  : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന മൃഗസംരക്ഷണമേളയില്‍ ദര്‍ശനം 2009 മലബാര്‍ മേഖല ഹൈസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ക്വിസ്സ് മത്സരത്തില്‍ സെന്റ് തെരേസാസ് സ്കൂള്‍ വിദ്യാര്‍ഥിനികളായ അനഘ എം. ടി, അപര്‍ണ്ണ പ്രദീപ് എന്നിവര്‍ രണ്ടാം സ്ഥാനം നേടി. പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്റീറ്റ ഇരുവര്‍ക്കും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കി. ലേഖിക : നിവ.പി.
ഡി.സി.എല്‍ കലോത്സവം
കണ്ണൂര്‍  : ദീപിക ചില്‍ഡ്രന്‍സ് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കണ്ണൂര്‍ പ്രവിശ്യ DCL ടാലന്റ് ഫെസ്റ്റില്‍ സെന്റ്. തെരേസാസ് സ്കൂളിലെ എല്‍. പി.,യു.പി, എച്ച്.എസ്, തലങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. സംഘഗാനം, ലളിതഗാനം, കവിതാരചന, കഥാരചന, ഉപന്യാസരചന, പ്രസംഗം എന്നീ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ പ്രവിശ്യ കമ്മിറ്റിയംഗമായി വിദ്യാര്‍ഥിനി പ്രിയങ്ക ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. ‍ഡിസംബര്‍ 21ന് പയ്യന്നൂരില്‍ വെച്ചു നടക്കുന്ന മത്സരത്തില്‍ വിദ്യാര്‍ഥിനികളെ ഒരുക്കിക്കൊണ്ടിരിക്കുകയാണ് അധ്യാപകരായ മിസ്സ് ലിംസിയും, സിസ്റ്റര്‍ തെരേസയും. ലേഖിക :നിവ.പി


സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പ്
കണ്ണൂര്‍  : ജില്ലാ സൈക്കിളിങ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച ജില്ലാതല സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിക്കൊണ്ട് സെന്‍റ്. തെരേസാസ് വിദ്യാര്‍ഥിനികള്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. വിവിധ മേഖലയില്‍ ഒന്നാം സ്ഥാനം നേടിയ അപര്‍ണ എസ്.ടി,സ്നേഹ ജയദേവന്‍, എന്നിവര്‍ സംസ്ഥാന സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലേഖിക : ആതിര രവീണ്‍


കുട്ടിഭാവനകളുമായി സ്കൂള്‍മാസിക പണിപ്പുരയില്‍
കണ്ണൂര്‍  : വിദ്യാഥിനികളുടെ ഭാവനാപരമായ ലോകത്തിലെ ഏടുകള്‍ പണിപ്പുരയില്‍ വികസിച്ചു കൊണ്ടിരിക്കുന്നു. എഴുത്തിലൂടെയും വരകളിലൂടെയും മികവ് കാട്ടിയ നിരവധി രചനകള്‍ മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി തവണയാണ് സെന്‍റ്. തെരേസാസ് ഈ പ്രയത്നം പ്രാവര്‍ത്തികമാക്കുന്നത്. വിദ്യാലയത്തെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും പഠനത്തിലുപരി പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു തെളിയിച്ച വിദ്യാര്‍ഥിനികളും മാസികയുടെ താളുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒരു സംഘം അദ്ധ്യാപികമാരുടെ നേതൃത്വത്തിലാണ് സ്കൂള്‍മാസിക ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലേഖിക : നിവ.പി.
സാന്ത്വനസ്പര്‍ശവുമായി വിദ്യാര്‍ത്ഥിനികള്‍ അമലാഭവനില്‍
ബര്‍ണ്ണശ്ശേരി  : കരുണയുടെ കൈകള്‍ നീട്ടി സെന്റ് തെരേസാസ് വിദ്യാര്‍ഥിനികള്‍ അമലാഭവനിലെത്തി. അനാഥത്വത്തിന്റെ ഏകാന്തതയില്‍ നിന്ന് അമലാഭവനിലെ ഓമനകളെ സൗഹൃദത്തിന്റെ വഞ്ചിയിലൂടെ കരകയറ്റിയ സെന്റ്. തെരേസാസ് വിദ്യാര്‍ത്ഥിനികളുടെ നന്മ നിറഞ്ഞ പ്രവര്‍ത്തി കേരളീയരുടെ മനസ്സില്‍ ഇടംപിടിച്ചു. അനാഥര്‍ക്കായുള്ള സംഭാവനയില്‍ ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ച് മുന്നിട്ട് നിന്ന 10 B യിലെ കുട്ടികളോടൊപ്പം മറ്റു തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിനികളും അധ്യാപികമാരുടെ നേതൃത്വത്തില്‍ അവിടം സന്ദര്‍ശിച്ചു. 17 വ്യാഴാഴ്ച രാവിലെ 11:30മുതല്‍ 2.00 വരെ അവര്‍ അവിടെ ചിലവഴിച്ചു. സ്കൂള്‍ പ്രധാനാധ്യാപികയുടെയും മറ്റ് അദ്ധ്യാപികമാരുടെയും രക്ഷിതാക്കളുടെയും സഹായഹസ്തങ്ങള്‍ ഇതിനുപിന്നിലുണ്ട്. അവര്‍ക്കുള്ള ക്രിസ്തുമസ്സ് സമ്മാനമായി കിറ്റുകളും നല്കുകയുണ്ടായി. സ്നേഹവും സാന്ത്വനവും ആഗ്രഹിക്കുന്നവരോടൊപ്പം ചിലവഴിച്ച ആ ദിവസം ഒരിക്കലും മറക്കാനാവില്ലെന്ന് പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ റോസ്റീറ്റയും വിദ്യാര്‍ഥിനികളും അഭിപ്രായപ്പെട്ടു. ലേഖിക :അഞ്ചു പ്രദീപ്
വിദ്യാര്‍ഥിനികളിലെ കഴിവുകളുണര്‍ത്തി എഴുത്തുകൂട്ടം ബര്‍ണ്ണശ്ശേരി  : വിദ്യാര്‍ഥിനികളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണര്‍ത്തിയെടുത്തുകൊണ്ട് എഴുത്തുകൂട്ടം ശില്‍പശാല വിദ്യാലയത്തില്‍ അരങ്ങേറി. ഡിസംബര്‍ ഏഴിന് കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ വിദ്യാരംഗം കണ്‍വീനര്‍ ശ്രീ ഉല്ലാസന്‍ മാഷിന്റെ നേതൃത്വത്തില്‍ നടന്ന ശില്പശാല പി.ടി എ. എക്സിക്യൂട്ടീവ് മെമ്പര്‍ ശ്രീ പി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു.10 മണി മുതല്‍ 4 മണി വരെ നീണ്ടു നിന്ന ശില്പശാലയിലൂടെ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകളെ ഉണര്‍ത്തുന്നതിനും വളര്‍ത്തുന്നതിനുമുള്ള ഉത്തമ വേദി തന്നെയായിരുന്നു ഈ ശില്പശാല. മൂന്ന് മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികള്‍ ഈ ശില്പശാലയില്‍ പങ്കെടുത്തു. ലേഖിക : അനുശ്രീ. കെ
ക്രിസ്തുമസ് വിശുദ്ധിയില്‍ സെന്റ് തെരേസാസ് കണ്ണൂര്‍ : ബര്‍ണ്ണശ്ശേരി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ശാന്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ ക്രിസ്തുമസ് ആഘോഷം സ്കൂളില്‍ താരപ്പൊലിമ തന്നെസൃഷ്ടിച്ചു.പുതുമയാര്‍ന്ന ക്രിസ്തുമസ് ആഘോഷം കൈറോസ് ഡയറക്ടര്‍ ഫാദര്‍ ബെന്നി മണപ്പാട്ട് നിറച്ചാര്‍ത്തോടെ തിരിതെളിയിച്ചു. യു.പി, എച്ച്.എസ്, വിഭാഗങ്ങളില്‍ കരോള്‍ ഗാനം മത്സരങ്ങളില്‍ കരോള്‍ ഗാനം മത്സരങ്ങള്‍ വളരെ ആവേശപൂര്‍വ്വം നടന്നു.സ്നേഹത്തിന്റെ മാധുര്യം പങ്കുവയ്ക്കുന്ന ക്രിസ്തുമസിന്റെ ഭാഗമായുള്ള ക്രിസ്തുമസ്സ് കേക്കുകള്‍ ഓരോ ക്ലാസ്സുകളിലും പങ്കു വയ്ക്കപ്പെട്ടത് ഏറെ പുതുമ സൃഷ്ടിച്ചു. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ മുന്നോടിയായി വ്യാഴാഴ്ച വിദ്യാര്‍ഥിനികള്‍ക്കായി നക്ഷത്ര നിര്‍മ്മാണ മത്സരവും കരോള്‍ ഗാന മത്സരവും സംഘടിപ്പിക്കപ്പെട്ടു. വിജയികള്‍ക്ക് ഫാ. ബെന്നി മണപ്പാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലേഖിക :സ്നേഹ കെ വി
വീണ്ടും ഒരു കോപ്പന്‍ഹേഗന്‍
സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധന നിയമം വിദ്യാലയത്തില്‍ കണ്ണൂര്‍ : പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങള്‍ ലോകത്ത് മഹാവിപത്തുകള്‍ക്ക് കാരണമാകുമ്പോള്‍ അതിനെ തടുക്കാന്‍ കൈകോര്‍ത്ത് പൊരുതുകയാണ് സെന്റ് തെരേസാസ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളും അദ്ധ്യാപികമാരും.പ്ലാസ്റ്റിക്ക് വസ്തുക്കള്‍ പൂര്‍ണ്ണമായും നിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഇപ്പോള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരമായി തുണിസഞ്ചികള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ലേഖിക :ശ്രുതി സുജിത്ത്

പുതുമയുടെ ശാസ്ത്രലോകത്ത് കുരുന്നുകള്‍

കണ്ണൂര്‍  : ശാസ്ത്രലോകത്ത് പുതുമയുടെ പുത്തന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കുരുന്നുപ്രതിഭകള്‍ രംഗത്തെത്തിയിരിക്കുന്നു. ഗലീലിയോ ലിറ്റില്‍ സൈന്റിസ്റ്റിന്റെ ഭാഗമായി ശാസ്ത്ര കൗതുകം ഉണര്‍ത്തുന്ന പ്രദര്‍ശന വസ്തുക്കള്‍ നിര്‍മ്മിക്കുന്ന തെരക്കിലാണ് ഇവിടുത്തെ കൊച്ചുകുട്ടികള്‍.

|}

അനുശോചനം

കണ്ണൂര്‍ : പ്രശസ്ത സാഹിത്യകാരിയും പ്രശസ്ത നിരൂപകന്‍ പ്രൊഫ.എം.പി പോളിന്റെ മകളും വിഖ്യാത നാടകകൃത്ത് സി.ജെ. തോമസിന്റെ ഭാര്യയുമായ ശ്രീമതി റോസി തോമസിന്റെ നിര്യാണത്തില്‍ സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അനുശോചനം രേഖപ്പെടുത്തി.