"ഗവ. ഡബ്ല്യുഎൽപിഎസ് പനയ്കവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#സുരേഷ് കുമാർ (വെഹിക്കിൾ ഇൻസ്പെക്ടർ )------
#ശശീന്ദ്രൻ (ബാങ്ക് മാനേജർ )------
#------
#------
#------
 
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

23:59, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പനക്കവയൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂൾ പനക്കവയൽ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

മതസൗഹാർദത്തിന് പേരുകേട്ട ഒരു മേഖലയാണ് എരുമേലി. എരുമേലി പഞ്ചായത്തിൽ ഉൾപ്പെട്ട പ്രമുഖ വാണിജ്യ കേന്ദ്രമായ മുക്കൂട്ടുതറയുടെ സമീപ സ്ഥലമാണ് പനയ്ക്കവയൽ.1124-ലാം ആണ്ടിൽ ഒരു താൽക്കാലിക ഷെഡ്ഡിലാണ് കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. പിന്നീട് ശ്രീകൃഷ്ണവിലാസം എൽ പി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ശേഷം ഗവൺമെന്റ് വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി.1970 കളിൽ ബഹു :ശ്രീ വർഗീസ് സാറിനെയും, ശ്രീ അയ്യപ്പൻ മാസ്റ്ററുടെയും ശ്രമഫലമായാണ് ഇത്രയും സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാഭ്യാസ സ്ഥാപനം ആയി ഇതിനെ പടുത്തുയർത്താൻ കഴിഞ്ഞത്. സ്കൂളിൽ ശിശുസൗഹൃദ കളി ഉപകരണങ്ങളും കമ്പ്യൂട്ടർ ലാബുകളും മഴവെള്ള സംഭരണിയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും എല്ലാം സ്കൂളിനെ മികവുറ്റതാക്കുന്നു.പിടിഎയുടെ സജീവവും മാതൃകാപരമായ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്തുവാൻ ആയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മികച്ച സ്കൂളെന്ന ഖ്യാതി നേടിയെടുക്കുവാനും നമുക്ക് സാധിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനമാണ് ഈ വിദ്യാലയം കാഴ്ചവയ്ക്കുന്നത്. ഏകദേശം 3400-ൽ പരം വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ സരസ്വതി ക്ഷേത്രം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.2011-ൽ സർക്കാർ അംഗീകരിച്ച ഒരു പ്രീ പ്രൈമറി സ്കൂളും ഈ വിദ്യാലയത്തിൽ നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

750 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കുട്ടികൾക്കാവശ്യമായ കഥ,കവിത മറ്റ് (മലയാളം ,ഹിന്ദി ,ഇംഗ്ലീഷ് )റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ ലൈബ്രറിയിൽ ഉണ്ട് .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികപ്രസിദ്ധികരണങ്ങളും ബലമാസികകളും വായിക്കാനുള്ള സൗകര്യമുണ്ട്.

സ്കൂൾ ഗ്രൗണ്ട്

പരിമിതമായ കളിസ്ഥലം സ്കൂളിനുണ്ട്

സയൻസ് ലാബ്

നിലവിൽ സയൻസ് ലാബ് സ്കൂളിനില്ല. സയൻസ് ,ഗണിതശാസ്ത്രപരീക്ഷണങ്ങൾക്കാവശ്യമായ സാമഗ്രികൾ പ്രെത്യേക അലമാരക്കുള്ളിൽ സൂക്ഷിക്കുന്നു .

ഐടി ലാബ്

എരുമേലി പഞ്ചായത്തിന്റെ സഹായത്തോടെ നിർമിക്കുന്ന ഐടി ലാബിന്റെ പണി പുരോഗമിക്കുന്നു ..എരുമേലി പഞ്ചായത്തിന്റെ സഹായത്തോടെ നിർമിക്കുന്ന ഐടി ലാബിന്റെ പണി പുരോഗമിക്കുന്നു ..കൈറ്റിൽ നിന്ന് കിട്ടിയ ഒരു ലാപ്ടോപ്പും പ്രൊജക്ടറും ,  പഞ്ചായത്തിൽ നിന്നും ലഭിച്ച രണ്ട് ഡെസ്ക്ടോപ്പും ഒരു ലാപ്ടോപ്പും ഒരു പ്രോജെക്ടറും കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി  ഉപയൊഗിച്ചുവരുന്നു

സ്കൂൾ ബസ്

സ്കൂൾ ബസ് ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

പരിമിതമായ സൗകര്യത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നു

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്നു .കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം 2021 ഓഗസ്റ് 22 ന് നടത്തുകയുണ്ടായി .

ശ്രീ സുനിൽ അമര (നാടൻപാട്ട് കലാകാരൻ ,കേരളാ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് )ഉദ്‌ഘാടനം നിർവഹിച്ചു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

-അധ്യാപികയായ സിനു ടീച്ചറിന്റെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

-അധ്യാപികയായ എലിസബത്ത് ടീച്ചറിന്റെ മേൽനേട്ടത്തിൽ -18- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ ഉർവശി  ടീച്ചറിന്റെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അധ്യാപികയായ സിനു  ടീച്ചറിന്റെ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു .ഇതിന്റെ ഭാഗമായി സ്കൂളിൽ പെയിന്റിംഗ് മത്സരം നടത്തുകയുണ്ടായി .

നേട്ടങ്ങൾ

  • - സബ്‌ജില്ലാ കലോത്സവത്തിലും പ്രവർത്തിപരിചയ മേളയിലും മികച്ച വിജയമാണ് കുട്ടികൾ കൈവരിച്ചത്
  • -----

ജീവനക്കാർ

അധ്യാപകർ

  1. എലിസബത്ത് പി വറു ഗീസ്(ഹെഡ്മിസ്ട്രസ്സ് )
  2. സിനു ജോസഫ്
  3. ഉർവശി കെ ആർ
  4. രഞ്ജിനി കെ ആർ( പ്രീ പ്രൈമറി ടീച്ചർ )

അനധ്യാപകർ

  1. രജനി സജി ( cook )
  2. മിനി റ്റി .റ്റി  (പ്രീ പ്രൈമറി ആയ )
  3. 2017 മുതൽ പി. റ്റി .സി .എം  ന്റെ ഒരു ഒഴിവുണ്ട് .

മുൻ പ്രധാനാധ്യാപകർ

  • 2011-13 -> ശ്രീ. വി .എം സലീന.
  • 2009-11 ->ശ്രീ. വി .എം സലീന.
  • 2013-2016 ശ്രീ ജോസഫ് ജോൺ ,ലൗലി സി .കെ ,അംബിക കുമാർ ,ഫൗളിൻ കെ .എം ,എലിസബത്ത് വറുഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സുരേഷ് കുമാർ (വെഹിക്കിൾ ഇൻസ്പെക്ടർ )------
  2. ശശീന്ദ്രൻ (ബാങ്ക് മാനേജർ )------
  3. ------

വഴികാട്ടി