"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/മാനുഷിക മൂല്യങ്ങൾ ആധുനിക ലോകത്ത്I" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/മാനുഷിക മൂല്യങ്ങൾ ആധുനിക ലോകത്ത്I എന്ന താൾ ഗവൺമെൻറ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/മാനുഷിക മൂല്യങ്ങൾ ആധുനിക ലോകത്ത്I എന്നാക്കി മാറ്റിയിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/മാനുഷിക മൂല്യങ്ങൾ ആധുനിക ലോകത്ത്I എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/മാനുഷിക മൂല്യങ്ങൾ ആധുനിക ലോകത്ത്I എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:02, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മാനുഷിക മൂല്യങ്ങൾ ആധുനിക ലോകത്ത്
കാലമാകുന്ന തോണി തുഴഞ്ഞ് മുന്നേറുമ്പോൾ പ്രാരാംബ്ദങ്ങൾക്ക് മുന്നിൽ പകച്ചു നില്ക്കുകയാണ് മനുഷ്യൻ. ഇനി എന്ത് എന്ന ചോദ്യം മുന്നിൽ ഉയർന്നു വരുന്നു .ചിരിച്ചപ്പോൾ കൂടെ ചിരിച്ചവരും പണം ഉണ്ടായിരുന്നപ്പോൾ കൂടെ ഉണ്ടായിരുന്നവരും ഇന്നില്ല. ജീവിതത്തിന്റെ മുഖ്യധാരയിൽ ഏകനായി നിശബ്ദനായി ചലനമറ്റ ശില പോലെ താൻ മാത്രം. തിരിഞ്ഞു നോക്കുമ്പോൾ നിഴൽ വീണു മങ്ങിയ ഒരു പാത മാത്രം. മുന്നിലതാ ജീവിതം അങ്ങനെ കിടക്കുന്നു. ഏകാന്തത അനുഭവിച്ചിട്ടുള്ള ഓരോരുത്തരും അവരുടെ പ്രശ്നങ്ങൾക്ക് മുന്നിൽ തോൽവി ഏറ്റുവാങ്ങുന്നു.കൂടെ നിൽക്കാനോ ആശ്വസിപ്പിക്കാനോ ആരും ഇല്ലല്ലോ എന്ന ചിന്തക്ക് മുന്നിൽ അവർ മാനുഷിക മൂല്യങ്ങളെ തിരയും.എന്നാൽ കണ്ടെത്താനായില്ല. മാനുഷിക മൂല്യങ്ങൾക്ക് വളരെയേറെ പ്രാധാന്യം ഉള്ള കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സ്നേഹം, സന്തോഷം, സമാധാനം, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മനുഷ്യത്വത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ധാരാളം സംഘടനകൾ നമുക്കു ചുറ്റും ഉണ്ട്. സ്വാർത്ഥ താല്പര്യം വെടിഞ്ഞ് സേവന തല്പരരായി പ്രവർത്തിക്കുന്നവർ സമൂഹത്തിനു തന്നേ വലിയ മുതൽക്കൂട്ടാണ്. ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് പറഞ്ഞ് വിഷാദത്തിൻ്റെ പിടിയിലായവരെ ജീവിതത്തിന്റെ വില പഠിപ്പിച്ച് കൂടെ നിർത്തിയവർ, വിശന്നുവലഞ്ഞ് കത്തിക്കാളുന്ന വയറുമായി കടവരാന്തകളിൽ അവസാനിപ്പിക്കേണ്ട ജീവിതങ്ങളെ തിരിച്ചുപിടിച്ചവർ,എടുത്തു പറയാൻ മഹത്വങ്ങൾ ഏറെ ഉണ്ടെങ്കിലും ചില സ്ഥലങ്ങളിൽ ഈ മൂല്യങ്ങൾക്ക് വില കല്പിക്കാത്ത ചിലരെയെങ്കിലും നമുക്ക്കാണാം നമ്മുടെ മാതാപിതാക്കൾ ജീവിക്കുന്നത് തന്നെ നമുക്കുവേണ്ടിയാണ്. ജീവിതത്തിൻ്റെ നല്ലൊരു ഭാഗം മക്കളുടെ ഭാവിയെ ഓർത്തവർ ചിലവഴിക്കുന്നു. പൊരിഞ്ഞ വെയിലത്ത് തളർച്ചയെ മറന്ന് കുടുംബം പോറ്റുന്ന അവരുടെ ഉള്ളിൽ മക്കളെക്കുറിച്ചുള്ള ആധിയാണ്. അവരുടെപഠനം,ഭക്ഷണം, വസ്ത്രം, ഭാവി ഇവയെല്ലാം ഓർത്ത് ഉള്ളിൽ വിങ്ങുന്നവരാണധികവും. നമ്മുടെ നാട്ടിൽ ഇന്ന് വിദ്യാലയങ്ങളെക്കാൾ വൃദ്ധസദനമാണ് കൂടുതൽ.മാനുഷിക മൂല്യങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത് അവിടെയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണിയെടുത്ത് മക്കളെ വളർത്തുന്നു.അവർ നല്ല ജോലി ചെയ്യുന്നതോർത്ത് അഭിമാനിക്കുന്നു. ഇനി വിശ്രമിക്കാം എന്നു വിചാരിക്കുമ്പോൾ മക്കൾ തങ്ങളുടെ മനസ്സിലെ വിഷം പുറത്തുചീറ്റാൻ തുടങ്ങും. തങ്ങളുടെ സംസകാരത്തിനും അന്തസ്സിനു വേണ്ടി മാതാപിതാക്കളെ കണ്ടില്ല എന്നു നടിക്കുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സ്വപനം ഇന്നും നിറവേറ്റിട്ടില്ല. ജാതിയുടെയും മതത്തിന്റേയും പേരിലുള്ള യുദ്ധം ഇന്നും ഇന്നലെയോ തുടങ്ങിയതല്ല. പണ്ടേ പുരാതന കാലം മുതലേ ഉള്ളതാണ്. മനുഷ്യൻ മനുഷ്യനെ പോലും തിരിച്ചറിയുന്നില്ല സഹജീവികളോട് കാരുണ്യം കാണിക്കേണ്ട വർ തമ്മിൽതല്ലി മരിക്കുന്നു ഒരു ജീവന്റെ വില നിർണയിക്കാൻ ആർക്കെങ്കിലും ആകുമോ ചിലപ്പോൾ ആരുടെയെങ്കിലും കത്തിമുനയിൽ കുടുങ്ങുന്നത് ഒരു കുടുംബത്തിൻറെ പ്രതീക്ഷയും സ്വപ്നങ്ങളും ആയിരിക്കും സർവ്വ ലോകത്തെ നേടിയാലും അതോടൊപ്പം വിലയുള്ള ജീവനെ നഷ്ടപ്പെടുന്നത് തികച്ചും വിഢിത്തമാണ് മനുഷ്യരെല്ലാം ഒന്നാണ് അവരുടെ മുന്നിൽ ജാതിയുടെയും മതത്തിനെയും പേരിൽ മതിലുകൾ കെട്ടി തിരിക്കുന്നത് മനുഷ്യരാണ്. വന്ന വഴികളെ മറന്ന് സ്വന്തം സുഖം തേടി അലയുന്നു .പിന്നെ ജീവിത ഭാരങ്ങൾ കൂടുമ്പോൾ മാതാപിതാക്കൾ ഒരു ഭാരമായി മാറുന്നു ഒരു കുട്ടിയെ സ്കൂളിൽ കൊണ്ടുപോകുന്ന അത്ര ലാഘവത്തോടെ അവരെ സുഖവാസത്തിന് വൃദ്ധസദനത്തിലേക്ക് അയക്കുന്നു .ആരോടും പരിഭവമില്ലാതെ മക്കളുടെ മനസ്സ് മാറുന്നത് കാത്തു വരാന്തകളിൽ ജീവിതം തള്ളിനീക്കുന്നു. ഹൃദയത്തിൻ്റെ ഉള്ളറയിൽ തിളച്ചുമറിയുന്ന വേദനയുടെ ഒരു അംശം കണ്ണീർകണമായിഭൂമിയിൽ പതിച്ചാൽ .....പിന്നെ കെട്ടി പടുത്തുയർത്തിയത് എല്ലാം ചാമ്പലായി പോകും .എന്നാൽ അങ്ങനെ ഒരു മാതാവും പിതാവും ചെയ്യില്ല. വിധിയെ പഴിച്ച് ചുക്കിച്ചുളിഞ്ഞ ശരീരവും വിറയാർന്ന കൈകളു മായി സമൂഹത്തിൻ്റെ ഒരു കോണിൽ അവർ കാത്തിരിക്കും. ഒരു മനംമാറ്റത്തിനായി.... ആദ്യം മാറേണ്ടത് ഓരോരുത്തരുടേയും മനസ്സാണ്.ഹൃദയത്തിൽ കുത്തി നിറച്ചു വച്ചിരിക്കുന്ന കൊടും വിഷത്തെ നിർവീര്യമാക്കണം. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കണം. മനുഷ്യത്വം ജനിക്കുന്നത് അവിടെനിന്നാണ്. ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് അപ്പോഴാണ്.ഈ ലോകത്തിൽ നേടിയതും വെട്ടി പിടിച്ചതും നമ്മോടുകൂടെ എന്നും ഉണ്ടാകില്ല .വെള്ളത്തിലെ കുമിളകൾ പോലെ ക്ഷണികമായ ഈ ജീവിതത്തിൽ സ്നേഹിക്കാനും ക്ഷമിക്കാനും ഉള്ള ഒരു മനസ്സ് ഉണ്ടാക്കുക എന്നത് വിലയേറിയ ഒരു കാര്യമാണ്. വിശാലമായ മനസ്സിനെ സത്യത്തിൻ്റെ പാതയിൽ നിലനിർത്തണം. സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിലും മാനുഷികമൂല്യങ്ങളുടെ ഇടിവ് വരുത്തുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ് .ആരാലും നികത്താൻ കഴിയാത്തതും ഒരിക്കലും തിരികെ വരാത്തതും ആണ് അവ ഓരോന്നും. മനുഷ്യൻ സ്വന്തം താൽപര്യങ്ങളിൽ സ്വാർത്ഥമായി മാറുന്നു . മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം കുറയുന്നു. ചെറിയ പ്രത്യാഘാതങ്ങൾ പോലും താങ്ങാനാകാതെ ആത്മഹത്യ പ്രവണത കൂടുന്നു. മാനസികമായി ആരോഗ്യം ദുർബലമാകുന്നു. ഇതിനെതിരെ പ്രവർത്തിക്കേണ്ട സമയം കഴിഞ്ഞു പോയിരിക്കുന്നു. നാം എല്ലാം ഒന്നാണെന്ന സത്യം മനസ്സിലാക്കി മുന്നേറുക. ജീവിതത്തിൽ തോറ്റു പോയി എന്ന് കരുതുന്നവരെ ചേർത്തു നിർത്തുക. മാനുഷിക പരിഗണന നൽകി പരിചരിക്കുക .ഉയരങ്ങൾ കീഴടക്കുമ്പോഴും വന്ന വഴികൾ മറക്കരുത്. ചിലപ്പോൾ പ്രതികൂലങ്ങൾ കടന്നുവരും. തളരരുത്. ജീവിതം നമ്മെ പഠിപ്പിച്ച ആ വലിയ പാഠം ഉൾക്കൊള്ളുക.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം