"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = കൊറോണ വൈറസ് എന്ന മഹാമാരി | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=4
| color=4
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

10:58, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വൈറസ് എന്ന മഹാമാരി
    കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു നിലവിൽ ഒരു ലക്ഷത്തിലധികം പേരിൽ വ്യാപിച്ച് രോഗം ജീവൻ എടുത്തവരുടെ എണ്ണം 4000 കടന്നു കോവിഡ് -19എന്ന് ലോക ആരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് കൂടുതൽ ആളുകളുടെ ജീവൻ എടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു. കോവിഡ് -19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിൽ നിന്ന് എത്തിയ മൂന്ന് വിദ്യാർത്ഥികളിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. അതിനായി തന്നെ കേരള ആരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. കോവിഡ് -19 പകരുന്നത് ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്നസ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലൂടെ പടരുകയും അടുത്തുള്ള അവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുമ്പോൾ രോഗം മറ്റൊരാളിലേക്കു പകരാം. വൈറസ് ബാധിച്ച ഒരാൾ  തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം ആ വസ്തുക്കളിൽ മറ്റൊരാൾ സ്പർശിച്ച പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. വൈറസ് രണ്ടു ദിവസം വരെ നശിക്കാതെ നില്ക്കും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. വൈറസ് പ്രവർത്തിച്ചു തുടങ്ങിയൽ  രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം,  തൊണ്ടവേദന,   എന്നിവയുമുണ്ടാകും. കൊറോണ വൈറസ് ബാധ കൃത്രിമമായ മരുന്ന് നിലവിലില്ല പ്രതിരോധ വാക്സിൻ ലഭ്യമല്ല. കേരളത്തിൽ നിലവിൽ രോഗബാധ ഇല്ലെങ്കിലും അതിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കൊറോണ വൈറസ് കാരണം ഇതുവരെ മരണപ്പെട്ട വെയിൽ കൂടുതലും 45 വയസ്സിന് കൊറോണ വൈറസ് കാരണം ഇതുവരെ മരണപ്പെട്ടവർ കൂടുതലും 45 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. എന്നാൽ കൊറോണാ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും വൃത്തിയാക്കി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലകൊണ്ട് മൂടണം. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണം. ആരോഗ്യം സംരക്ഷിക്കു സുരക്ഷിതരാകു നമുക്ക് ഒന്നിച്ച് കൊറോണ വൈറസ് നേരിടാം.
ആവണി ഡി കെ
8ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം