"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

10:54, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതീക്ഷ

കുറച്ചു നാളായി മകൻെറ കത്ത് വരുന്നില്ലല്ലോ. മാസത്തിൽ മുടങ്ങാതെ ഒരു കത്ത് ഉറപ്പായിരുന്നു. എന്തുപറ്റി? പോസ്റ്റുമാനല്ലേ വരുന്നത്? "രമേശാ, മോൻെറ കത്തുണ്ടോ?” 'ഇല്ല, അമ്മേ ഈ മാസം കണ്ടില്ലല്ലോ.’ "ദീപുമോൻെറ കത്ത് മുടക്കം ഇല്ലാത്തതാണല്ലോ" 'അമ്മേ, എന്താണെന്ന് എനിക്കറിയില്ല.’ "അദ്ദേഹം എന്നെയും മകനെയും ഒറ്റയ്ക്കാക്കി പോയിട്ട് കൊല്ലം അഞ്ചായി. മോനെ കാണാൻ കണ്ണുകൾ കൊതിക്കുന്നു. അടുത്ത മാസം വരുമെന്നു എഴുതിയിരുന്നല്ലോ, ഈ മാസം കത്ത് അയക്കാത്തത് ഇതുകൊണ്ടാകും.” 'ആയിരിക്കും. ഞാൻ പോകട്ടെ, അമ്മേ?’ "ആയിക്കോട്ടെ.” നാളിക്കുട്ടിയെ കാണുന്നില്ലല്ലോ. എല്ലാ മാസവും കൃത്യമായി ശബളം വാങ്ങുന്നുണ്ട്. എന്നെ സഹായിക്കാൻ മോൻ ഏർപ്പാടാക്കിയതാ.ഒരു ഫലവുമില്ല. "ങാ , വന്നോ? എന്താ വൈകിയത്?” 'ടിവിയിയിൽ ഒരു വാർത്ത കണ്ടിരുന്നു പോയതാ അമ്മേ.’ "എന്താ, അത്?” 'ഏതോ ഒരു രോഗം ലോകത്ത് വന്നിട്ടുണ്ട് പോലും. കൊറോണ എന്നാ പേര് . മഹാമാരിയാത്രേ. ലോകം മുഴുവൻ പേടിച്ചിരിക്കുകയാ.’ "അതേയോ? എവിടെയാ ആദ്യം വന്നത്?” 'ചൈനയിലെ ഏതോ ഒരു പട്ടണത്തിലാ,’ "ങാ, പണ്ട് വസൂരി വന്നതു പോലെയായിരിക്കും.” 'ഇതിന് മരുന്നില്ല എന്നാ കേട്ടത്.’ "നാളീ, ദീപുമോൻ ജോലി ചെയ്യുന്നവിടെ ഈ രോഗം ഉണ്ടോ?” 'ഉണ്ടെന്നാണ് കേട്ടത്.’ "ങാ, നീ ഒരു കാപ്പിയിട്ടു താ.” മൂന്നാഴ്ച കഴിഞ്ഞു. "നാളിയേ, എനിക്ക് ഒന്നിനും വയ്യ. ഒരു വണ്ടി വിളിക്ക്. ആശുപത്രിയിൽ പോകണം.” 'ഞാൻ ആരേങ്കിലും ഉണ്ടോ എന്ന് നോക്കട്ടേ.’ പോലീസിൻെറ ആബുലൻസിൽ ഡോക്ടറുടെ അടുത്തേക്കുപോയ അമ്മ അറിഞ്ഞിട്ടില്ല ഈ സമയം അങ്ങ് ദൂരെ സിംഗപൂരിൽ തൻെറ പ്രിയപ്പെട്ട മകൻ ദൈവസന്നിധിയിൽ എത്തികഴിഞ്ഞുവെന്ന്.

ശ്രീലക്ഷ്മി ബി എസ്
9A ഗവൺമെൻറ് എച്ച് എസ് എസ് നെയ്യാർഡാം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ