"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് ='''പ്രകൃതിയാം അമ്മ''' | color=2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=2
| color=2
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയാം അമ്മ
               പരിസ്ഥിതിയാണ് നമ്മുടെ എല്ലാമെല്ലാം.പരിസ്ഥിതി എന്നത് നമ്മുടെ പ്രകൃതിയായ അമ്മ തന്നെയാണ് .പ്രകൃതി ഇല്ലെങ്കിൽ നമുക്ക് ഈ ഭൂമിയിൽ ജീവിക്കാനേ  സാധിക്കില്ല .പ്രകൃതിയിലെ വിഭവങ്ങളാണ് ജലവും വായുവും മണ്ണും മരങ്ങളും എല്ലാം . ദൈവത്തിൻറെ വരദാനമായ ഈ വിഭവങ്ങൾ ഇല്ലെങ്കിൽ ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല . പ്രകൃതി അമ്മയാണല്ലോ അതുകൊണ്ട് അമ്മയെ മാനഭംഗപ്പെടുത്തുകയോ  ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുകയോ ചെയ്യുന്നെങ്കിൽ അത് ലോക നാശത്തിന് കാരണമാകും .നമ്മുടെ പരിസ്ഥിതിയെ ഒന്ന്  ഓർമ്മിക്കാനുള്ള ഒരു അവസരമായാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം ആയി ലോകം ആചരിച്ചു തുടങ്ങുന്നത് . ലോക പരിസ്ഥിതി ദിനത്തിന്റെ 'കാതൽ' എന്നറിയപ്പെടുന്നത് എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ  ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ്.  പാരിസ്ഥിതിക സുസ്ഥിരത ഉറപ്പിക്കാനുള്ള ഒരു മാർഗം തന്നെയാണ് മലിനീകരണത്തിനെതിരെ ആയും വനനശീകരണത്തിനെതിരെയായും പ്രവർത്തിക്കുന്നത്.  ഭൂമിയെ ഭദ്രമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും ശീതളമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് നൽകേണ്ടതും അത്യാവശ്യമാണ്.  ഇപ്പോഴത്തെ കാലത്ത് നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങി. കൂടുതൽ ആളുകൾ നഗരങ്ങളിൽ ജീവിക്കുമ്പോൾ അത് കുടിവെള്ളത്തിനും ശുചീകരണത്തിനും ഒരുപാട് പ്രശ്നങ്ങളുണ്ടാക്കുന്നു.  അതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഏറി വരികയും ചെയ്യുന്നു.  ഇങ്ങനെ വരുമ്പോൾ മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കും . 
           സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ് .ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ഏറെ ദോഷകരമായി ബാധിക്കാറുണ്ട്.  അതുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.  കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന് പ്രധാന കാരണമാണ് അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിനെ വർദ്ധന .ഈ വർധന കാരണം  നാശോന്മുഖമായ ദിശയിലാണ് നമ്മെ നയിക്കുന്നത് .ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ഊഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞു നിർത്തി അന്തരീക്ഷ താപം വർധിപ്പിക്കുന്നു . ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്ര ജലവിതാനം ഉയരുന്നതിനിടെയാകുന്നു . ഇത് കടൽത്തീരത്ത് താമസിക്കുന്നവർക്ക് ഏറെ അപകടമുണ്ടാക്കുന്നു. കൂടാതെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ്, മീഥേൽ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കും .ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാകുന്നു .   
              ശുദ്ധ ജല മലിനീകരണം മൂലം ജലത്തിൻറെ അളവ് കുറയുകയും ശേഷം മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.  ജലമലിനീകരണം, മണ്ണിടിച്ചിൽ, പുഴ മണ്ണ് ഖനനം, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വർണ്ണമഴ ,ഭൂമികുലുക്കം, അതിവൃഷ്ടി എന്ന് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.      വനനശീകരണം ആണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. ഇന്ത്യയിൽ വന പ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞുവരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ഈ ദുസ്ഥിതി തടയാൻ കഴിയൂ. അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡയോക്സൈഡ് സ്വീകരണം താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെള്ളത്തിന്റെയും  വായുവിന്റെയും ശുദ്ധിയും ലഭ്യതയും നിലനിർത്താൻ മരങ്ങൾ പ്രയോജനപ്പെടുന്നു. ദിനംപ്രതി 7500 ഏക്കറോളം കാട് നശിപ്പിക്കപ്പെടുന്നു. അതുമൂലം ധാരാളം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു.
           പ്രകൃതി എന്നത് നമ്മുടെ അമ്മയാണ് .അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രകൃതി സംരക്ഷണം എന്നത് മനുഷ്യന് പ്രകൃതിയോടുള്ള ബന്ധം മാത്രമല്ല ,മറിച്ച് മനുഷ്യനോടും സഹജീവികളോടും കൂടിയുള്ള ഉത്തരവാദിത്വമാണ്. മനുഷ്യകുലം ഇല്ലെങ്കിലും ഈ പ്രകൃതി നിലനിൽക്കും. എന്നാൽ മനുഷ്യർക്ക് ഭൂമി അല്ലാതെ വേറൊരു വാസസ്ഥലം ഇല്ല എന്ന് നാം എപ്പോഴും ഓർക്കണം .പ്രകൃതിയെ നശിപ്പിച്ചു നേടുന്ന സന്തോഷത്തെ ഓർത്ത് നാം അഹങ്കരിക്കേണ്ടതില്ല . അങ്ങനെയുള്ള ഓരോ സന്തോഷത്തിനും പ്രകൃതി നമ്മോട് പകരം ചോദിക്കും .അതാണ് നാമോരോരുത്തരും ഇന്നനുഭവിക്കുന്നത് .ഒരു മരമെങ്കിലും നാം പ്രകൃതിക്ക് തിരിച്ചു  നൽകണം .അതിലൂടെ നാം നമ്മെ തന്നെയാണ് രക്ഷിക്കുന്നത്.  
          ശുദ്ധവായുവും ശുദ്ധജലവും പാർപ്പിടവും എല്ലാം നമുക്ക് നൽകുന്ന പ്രകൃതിയെ കാത്തുസൂക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. അതുകൊണ്ട് നാം ഓരോരുത്തരും ഉത്സാഹിച്ചു മുന്നിട്ടിറങ്ങണം. അതുപോലെ തന്നെയാണ് നമ്മുടെ ജലവും മലിനീകരണം മൂലം നാമിപ്പോൾ കനത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുകയാണ് .ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം നമുക്ക് അന്നവും കുടിവെള്ളവും നശിച്ചുപോകുന്നു .നമ്മുടെ 44 നദികളും നശിക്കുന്നു. നമുക്ക് ശുദ്ധജലവും എല്ലാം ലഭിക്കണമെങ്കിൽ നമ്മുടെ ജലസ്രോതസ്സുകളെല്ലാം ശുദ്ധജലം കൊണ്ട് കവിഞ്ഞൊഴുകണം. നാം പ്രകൃതിയോട് കാണിച്ച ക്രൂരതയെ എങ്ങനെ പരിഹരിക്കാം എന്ന് നാം പഠിക്കണം .മുറിച്ചുമാറ്റിയ മരങ്ങൾക്കു പകരം വേറെ കുറേ മരങ്ങൾ വച്ചുപിടിപ്പിക്കണം . മലിനമായ പുഴകളെ നിർമലിനമാക്കണം .പച്ചപിടിച്ച മഴക്കാടുകളും അതുപോലെ മറ്റനേകം അനുഗ്രഹങ്ങളും നമ്മുടെ ഈ നാട്ടിലുണ്ട് .അതിൻറെ പഴയകാലം വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിലും ഉള്ളതിനെ സംരക്ഷിച്ച് പ്രകൃതിയെ സ്നേഹിക്കണം..
അനന്തശ്രീ വിഎസ്
6B ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം