"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/അതിജീവിക്കാം ശുചിത്വത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/അതിജീവിക്കാം ശുചിത്വത്തിലൂടെ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/അതിജീവിക്കാം ശുചിത്വത്തിലൂടെ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവിക്കാം ശുചിത്വത്തിലൂടെ
ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് നമ്മുടെ ജീവജലത്തിനു വേണ്ടിയായിരിക്കുമെന്ന് പണ്ടേ ശാസ്ത്രവും പല ശാസ്ത്രജ്ഞരും പ്രവചിച്ചിട്ടുള്ളതാണ്. എന്നാൽ, പ്രവചനങ്ങൾക്കതീതമായി ലോകമെമ്പാടും ഒരു മഹാവ്യാധിയായി പെയ്തിറങ്ങി മനുഷ്യരുടെ ജീവൻ കവർന്ന്, മൂന്നാംലോകമഹായുദ്ധത്തെ വെല്ലുവിളിച്ചുകൊണ്ട് യുദ്ധക്കളത്തിലേക്ക് സ്വസൈന്യത്തോടെ വന്നിരിക്കുകയാണ് കെറോണ വൈറസ്. ചൈനയിലെ വുഹാനിൽ നിന്നുത്ഭവിച്ച്, ലോകമെമ്പാടും പടർന്നുകൊണ്ട് യുദ്ധത്തിനാഹ്വാനമേകിക്കൊണ്ടാണ് കോവിഡ് -19 കടന്നുവന്നിരിക്കുന്നത്. ഈ മഹാവ്യാധിയുടെ ഉത്ഭവവും അതിനു കാരണവും ഇപ്പോഴും അവ്യക്തമാണ്.എന്നാൽ, ഈ രോഗങ്ങൾ വരുന്നത് നമ്മുടെ ജീവിതശൈലി വഴിയാണെന്നു പറയാം. അതായത്, നമ്മൾ ശുചിത്വം പൂർണമായും പാലിക്കുന്നില്ല. ശുചിത്വമില്ലാത്തിടത്ത് രോഗങ്ങളുമുണ്ടാകും. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ മഹാവ്യാധി നമ്മുടെയിടയിലേക്കുവന്നതും. കോവിഡ്-19 എന്ന മഹാമാരിയെ നമുക്ക് തടയാനും നശിപ്പിക്കാനും കഴിയും. നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും ശീലിച്ചുകഴിഞ്ഞാൽ, ഈ രോഗങ്ങളെ തടുക്കാൻ കഴിയുമെന്നതിൽ സംശയമില്ല. പോഷകഘടകങ്ങൾ അടങ്ങിയ, ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ കഴിച്ചും ശരിയായ രീതിയിൽ വ്യായാമങ്ങൾ ശീലിച്ചും നമുക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാം. ഈ ആപത്ഘട്ടത്തിൽ സർക്കാർ നമ്മുടെ ഒപ്പമുണ്ട്. ഭയത്തെ അകറ്റി ജാഗ്രതയോടെ ജീവിക്കാൻ സർക്കാർ നമ്മോട് ആഹ്വാനം ചെയ്യുന്നു. ഇതിനെതിരെ പൊരുതാൻ സർക്കാർ നമ്മുടെ മുന്നിൽത്തന്നെയുണ്ട്. പ്രളയത്തെയും ഓഖിയെയും നിപ്പയെയും അതിജീവിച്ച ഈ കേരളത്തിന് കൊറോണ വൈറസിനെ അതിജീവിയ്ക്കുക നിഷ്പ്രയാസമാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ശീലിച്ചാൽ പരിസ്ഥിതിയെ മാലിന്യമുക്തവും ശുചിത്വപൂർണവുമാക്കാൻ സാധിക്കും. പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ വഴി രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യാം. അങ്ങനെ കൊറോണവൈറസിനെ ശുചിത്വത്തോടും രോഗപ്രതിരോധശേഷിയെന്ന ആയുധത്തോടുംകൂടി ഈ ലോകത്തിൽനിന്നും തുടച്ചുനീക്കാം. അതിനായി കൊറോണയെ തുരത്താൻ നമുക്ക് ഒരുമിച്ച് നിൽക്കാം, കൈകോർക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം