"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് '''മണാശ്ശേരി''' . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. '''മുക്കം''', '''ഓമശ്ശേരി''' , '''മാവൂർ''' , '''ചേന്നമംഗല്ലൂർ''' , '''കള്ളൻതോട്''', '''കെട്ടാങ്ങൽ''' , '''കുന്നമംഗലം''' എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.<gallery widths="500" heights="250">
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് '''മണാശ്ശേരി''' . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. '''മുക്കം''', '''ഓമശ്ശേരി''' , '''മാവൂർ''' , '''ചേന്നമംഗല്ലൂർ''' , '''കള്ളൻതോട്''', '''കെട്ടാങ്ങൽ''' , '''കുന്നമംഗലം''' എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.<gallery widths="400" heights="250">
പ്രമാണം:47089 ente nadu.jpg| സ്കൂളിലേക്ക് കുട്ടികൾ വരുന്ന വഴി  ശ്രീ കുന്നത്ത് ക്ഷേത്രത്തിന് അടുത്തുനിന്ന് പകർത്തിയ ചിത്രം  
പ്രമാണം:47089 ente nadu.jpg|സ്കൂളിലേക്ക് കുട്ടികൾ വരുന്ന വഴി  ശ്രീ കുന്നത്ത് ക്ഷേത്രത്തിന് അടുത്തുനിന്ന് പകർത്തിയ ചിത്രം
പ്രമാണം:47089 schoolseen.jpg| സ്കൂൾ വരാന്തയിൽ നിന്ന്  കാണുന്ന പ്രകൃതി സുന്ദരമായ ദൃശ്യം  
പ്രമാണം:47089 schoolseen.jpg|സ്കൂൾ വരാന്തയിൽ നിന്ന്  കാണുന്ന പ്രകൃതി സുന്ദരമായ ദൃശ്യം
</gallery>
</gallery>



23:30, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് മണാശ്ശേരി . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. മുക്കം, ഓമശ്ശേരി , മാവൂർ , ചേന്നമംഗല്ലൂർ , കള്ളൻതോട്, കെട്ടാങ്ങൽ , കുന്നമംഗലം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.

ആമുഖം

ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ മണാശ്ശേരി ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് മണാശ്ശേരി . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. മുക്കം, ഓമശ്ശേരി , മാവൂർ , ചേന്നമംഗല്ലൂർ , കള്ളൻതോട്, കെട്ടാങ്ങൽ , കുന്നമംഗലം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ. 2006 ലാണ് ഇവിടെ കെ.എം.സി.ടി. ഡെന്റൽ കോളേജ് പ്രവർത്തനം ആരംഭിച്ചത്.

ആകർഷണ കേന്ദ്രങ്ങൾ

  1. കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം
  2. മേച്ചേരി ശിവ ക്ഷേത്രം
  3. ഉദയമംഗലം കാവ്

ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പാരിസ്ഥിതിക മേഖലയിലാണ് മണാശ്ശേരി സ്ഥിതിചെയ്യുന്നത്. മിതമായ നീർവാർച്ചയുള്ള വെട്ടുകൽ മണ്ണാണ് കാണപ്പെടുന്നത്. ചെങ്കൽ ക്വാറികൾ ചിലയിടങ്ങളിൽ കാണപ്പെടുന്നു. ഇവിടുത്തെ പ്രധാന കാർഷികവിളകൾ നെല്ല്, തെങ്ങ്, കവുങ്ങ്,കുരുമുളക്,പച്ചക്കറികൾ,റബർ വാഴ എന്നിവയാണ്. നേന്ത്രവാഴ കൃഷി ധാരാളം കാണപ്പെടുന്നു.

വ്യക്തിമുദ്ര പതിപ്പിച്ചവർ

  • കോപ്പുണ്ണി മാസ്റ്റർ .. സ്വാതന്ത്ര സമരസേനാനി
  • ആർ.കെപൊറ്റശ്ശേരി

പ്രശസ്ത ശിൽപിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ആർ.കെപൊറ്റശ്ശേരി എന്ന രാ​ധാകൃഷ്ണൻമാസ്റ്റർ . കോ​ഴിക്കോട് വെള്ളിമാടുകുന്ന്ജെ.ഡി.റ്റി ഇസ്ലാം ഹൈസ്കൂൾ അധ്യാപകനായിരുന്നു. പഴ​യകാ​ല കോ​ൺഗ്രസ് ​ പ്രവർത്തകനായിരുന്ന പൊറ്റശ്ശേരി യിലെ പ​ രേതനായ കോപ്പുണ്ണി മാസ്റ്റർ-പെണ്ണുട്ടി ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനാണ് ആ​ർ .​ കെ .​ യെന്ന രാ​ധാകൃഷ്ണൻ. ഗ്രാനൈറ്റിലും ടെറാക്കോ​ ട്ടയിലുമുള്ള ശിൽ ​ പങ്ങളാണ് ആർ.കെയുടെ മാസ്റ്റർ പീസുകൾ.കൂടാതെ ചാർക്കോ​ ളിലും അദ്ദേഹം ചി​ത്രം വരച്ചിരുന്നു. 'വിധേയൻ ' എ​ന്ന ടെറാ ​ ക്കോട്ട ശിൽ ​ പത്തി​ ന് ​ 2006ൽ കേരളലളിതകല അക്കാദമി അവാർഡ് ല​ഭിച്ചു . ജെ.​ ഡി .ടി ​ ഇസ്ലാം ഹൈസ്കൂ​ ളി ​ ൽ ചിത്രകലാ അധ്യാപക ​ നായിരി ​ ക്കെയാണ്​ 2010-11ൽ ​ ദേശീയ അ​ധ്യാപക അവാർഡ് ആ​ർ .കെ .യെ തേ​ടിയെത്തിയത് .

മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബിന്റെ അവസാന ശ്വാസം ഇവിടെ.....

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മരിച്ചുവീണത് സ്കൂളിന് തൊട്ടടുത്ത പൊറ്റശ്ശേരി യിലാണ് അദ്ദേഹത്തിൻറെ ഓർമ്മകൾ എന്നും ഈ മണ്ണിൽ ജ്വലിച്ചു നിൽക്കുന്നു

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരിക്ക് രണ്ട് കിലോ മീറ്റർ അകലെ പൊറ്റശ്ശേരിയിൽ വെച്ച് 1945 നവംബർ 23ന് രാത്രിയിൽ ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ കുഴഞ്ഞു വീണായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മരണം. . കോഴിക്കോട് കണംപറമ്പ് ഖബറിസ്ഥാനിലാണ് സാഹിബിനെ ഖബറടക്കിയത്.

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മയ്ക്കായി മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കോളേജ് സ്ഥാപിക്കുകയുണ്ടായി. ഈ കോളേജിന്റെ തൊട്ടുപിന്നിൽ ആണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്

ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ ശക്തമായതോടെ കോൺഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികൾ അബ്ദുർറഹ‌്മാൻ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരത്തിൽ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോൾ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തു. കലാപത്തിന് ഒരു വർഗീയ പരിവേഷം നല്കാൻ ചില കോൺഗ്രസ്സുകാർ നടത്തിയ ശ്രമത്തെ അപലപിച്ച അബ്ദുർറഹ‌്മാൻ സാഹിബ് ഇതിനെ ഒരു കർഷക കലാപമായാണ് വിലയിരുത്തിയത്

1998-ൽ അബ്ദുറഹ്‌മാൻ സാഹിബിന് ബഹുമതിയായി ഇന്ത്യാ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ കോളേജും കോഴിക്കോട് ഇൻഡ്യൻ‌നെസ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അക്കാദമിയും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് "മുഹമ്മദബ്ദുറഹിമാൻ" എന്ന പേരിൽത്തന്നെ എഴുതിയ കവിതയുടെ മുഖവുരയിൽ മഹാകവി ഇടശ്ശേരി എഴുതി "സ്മര്യപുരുഷൻ്റെ രോമഹർഷപ്രദമായ വീരചരിതം പാടാനുള്ള രസംകൊണ്ട് എഴുതിയത്" എന്ന്. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രത്തിൽ സാഹിബ് വഹിച്ച വീരോചിതമായ പങ്കിനെപ്പറ്റിയും ഇന്ത്യാ വിഭജനവാദത്തെ അനുകൂലിക്കാത്ത നിലപാടിനെപ്പറ്റിയും കവിതയിൽ പ്രതിപാദിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിൻ്റെ മനോഹരമായ ഈണത്തിലാണ് കവിത രചിച്ചിട്ടുള്ളത്. 1950-51-ൽ ആണെന്നു തോന്നുന്നു രചന. മതസൗഹാർദ്ദത്തെക്കുറിച്ചും ഖുർആൻ ചൈതന്യത്തെക്കുറിച്ചും പറയുന്ന അക്കിത്തത്തിന്റെ മരണമില്ലാത്ത മനുഷ്യൻ എന്ന കവിത സാഹിബിന്റെ സ്മരണയ്ക്കായാണ് എഴുതപ്പെട്ടത്.

മൊയ്തീൻ കാഞ്ചനമാല പ്രണയം

എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരിയിൽ നിന്ന് 3കി.മീ അകലെയാണ് കാഞ്ചനമാലയുടെ വീടായ കൊറ്റങ്ങൽ തറവാട്. മൊയ്തീൻ മുങ്ങിമരിച്ചത് ആവട്ടെ ഈ സ്ഥാപനത്തിൽ നിന്നും കേവലം നാലു കിലോമീറ്റർ മാത്രം അകലെയുള്ള തെയ്യത്തും കടവിൽ വെച്ചാണ്. കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ മുക്കം ഗ്രാമത്തിൽ 1950-കളിൽ തുടക്കം കുറിക്കപ്പെട്ട നാട്ടിലെ പേരുകേട്ട രണ്ടു തറവാടുകളിൽ പെട്ടവരായിരുന്ന രാഷ്ട്രീയ നേതാവുകൂടിയായ ഉള്ളാട്ടിൽ ബി.പി. ഉണ്ണിമൊയ്‌തീൻ സാഹിബിന്റെ മകനായ മൊയ്തീൻ, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാല എന്നിവർ തമ്മിലുള്ള പ്രണയ കഥയാണ് മൊയ്തീൻ കാഞ്ചനമാല പ്രണയം എന്നറിയപ്പെടുന്നത്. ദീർഘകാലം നീണ്ടുനിന്ന പ്രണയത്തിലെ സംഭവ ബാഹുല്യം കൊണ്ടും കാൽ നൂറ്റാണ്ട് കാലത്തെ പ്രണയ ശേഷം മൊയ്തീന്റെ അകാലത്തിലുണ്ടായ അപകടമരണത്തെ തുടർന്ന് മൊയ്തീന്റെ വിധവയായി ജീവിതം നയിക്കാൻ തീരുമാനിച്ച കാഞ്ചനമാലയുടെ പിൽകാല ജീവിതവും ഒക്കെ ചേർന്ന് വ്യത്യസ്തമായ ഒരു പ്രണയകഥ എന്ന നിലയിൽ ശ്രദ്ധ നേടുകയുണ്ടായി.

കൗമാരത്തിൽ ഒരുമിച്ചു പഠിച്ചിരുന്ന ഇവർ അതിനിടയിൽ എപ്പോഴോ പ്രണയബദ്ധരാവുകയും കുറച്ചുകാലത്തിനു ശേഷം പ്രണയം വീട്ടിലറിയുകയും കാഞ്ചനമാല വീട്ടു തടങ്കലിലാവുകയും ചെയ്തു. പരസ്പരം കാണാതിരുന്ന ഈ പത്തുവർഷക്കാലം ഇവർ പരസ്പരം കത്തുകളിലൂടെ പ്രണയിക്കുകയും പിന്നീട് കത്തുകൾ പിടിക്കപ്പെട്ടപ്പോൾ സ്വന്തമായി രണ്ടുപേരും ചേർന്ന് ഒരു കോഡ് ഭാഷ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ആ കാലത്തിനിടക്ക് മൊയ്തീൻ യുവരാഷ്ട്രീയ നേതാവും ഫുട്ബോൾ താരവും ഒക്കെ ആയി പേരെടുത്തു. സ്വന്തമായി നാലോളം സിനിമകളും നിർമ്മിക്കുകയുണ്ടായി.

1982 ജൂലായ് 5 മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയിൽ ഉണ്ടായ ഒരു തോണിയപകടത്തിലെ രക്ഷാപ്രവർത്തനത്തിനിടെ മൊയ്തീൻ ചുഴിയിൽ പെട്ട് മുങ്ങി മരിക്കുകയുണ്ടായി. ഇതോടെ ആത്മഹത്യ ചെയ്യാനുള്ള കാഞ്ചനയുടെ ശ്രമങ്ങൾ വിഫലമായി. ശേഷം മൊയ്തീന്റെ വിധവയായി ജീവിക്കാൻ തീരുമാനിച്ച കാഞ്ചനമാലയെ കുറച്ചു ദിവസങ്ങൾക്ക് ശേഷം മൊയ്തീന്റെ ഉമ്മ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് സാമൂഹ്യപ്രവർത്തനത്തിലേക്കു തിരിഞ്ഞ കാഞ്ചന മൊയ്തീന്റെ പേരിൽ ലൈബ്രറിയും ബി.പി.മൊയ്തീൻ സേവാ മന്ദിർ എന്ന സന്നദ്ധ പ്രവർത്തന കേന്ദ്രവും സ്ഥാപിച്ചു നോക്കിനടത്തി കാഞ്ചനമാല ഇന്നും മുക്കത്ത് ജീവിച്ചിരിക്കുന്നുണ്ട്.

പൈതൃകസമ്പത്ത്

ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം

മേച്ചേരി ശിവ ക്ഷേത്രം

ഉദയമംഗലം കാവ്

ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം

മണാശ്ശേരി എന്ന പ്രദേശത്തെ ഇന്ന് ഏവരും അറിയപ്പെടുന്ന പ്രദേശമായിമാറ്റപ്പെടുന്നത് ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം തന്നെയാണ് ആണ് വിഷ്ണു ക്ഷേത്രത്തിലെ  ഗുരുവായൂരപ്പന്റെമഹാത്മാവും മണാശ്ശേരി ദേശത്തെ തന്നെ ഉയർത്തി കൊണ്ടു വന്നതാണ് ആണ് ഈ ദേശത്തെ മുഴുവൻ ജനങ്ങളും ഉറക്കമുണരുന്നത് ഗുരുവായൂരപ്പൻറെ  ഭക്തി മുഴങ്ങുന്ന പാട്ട് കേട്ടാണ് ആണ്  അത് ആ ദിവസത്തെ ഉന്മേഷം മുഴുവനും നൽകുന്നു  തിരുനടയിലേക്ക് നടന്നു കയറുമ്പോൾ ഓരോ ഭക്തനും ആദ്യം കാണേണ്ടത്  അമ്പലക്കുളവും  അതിനോട് തൊട്ടടുത്തുള്ള വലിയ വെള്ളനിറത്തിലുള്ള ശംഖും ആണ് കുറച്ചു കൂടി നടന്നു ചെല്ലുമ്പോൾ ശ്രീകൃഷ്ണ പരുന്ത്ചിറകുവിടർത്തി ഗുരുവായൂരപ്പൻ മുഖത്തേക്ക് നോക്കി നിൽക്കുന്നു പിന്നീട് നമ്മൾ കുന്നത്ത് അപ്പൻറെ രഥോത്സവവുംരഥവും  ഇന്ന് നാടുമുഴുവൻ അറിയപ്പെടുന്നു വൃശ്ചികമാസം ഒന്നാം തീയതി മുതൽ ഏഴു ദിവസം വരെ നീണ്ടുനിൽക്കുന്ന  ഉത്സവമാണ് പിന്നീട് ഇതിൽ പ്രാധാന്യം രഥോത്സവത്തിനും കൊടിയേറ്റത്തിനും ആണ്



പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എം എ എം ഒ കോളേജ് മണാശ്ശേരി

  • മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ഓർമ്മയ്ക്കായി മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കോളേജ് സ്ഥാപിക്കുകയുണ്ടായി. ഈ കോളേജിന്റെ തൊട്ടുപിന്നിൽ ആണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്.മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ഓർമ്മയ്ക്കായി മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കോളേജ് സ്ഥാപിക്കുകയുണ്ടായി. ഈ കോളേജിന്റെ തൊട്ടുപിന്നിൽ ആണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് നാ മാമോ കോളേജ് എന്നാണ് കുട്ടികൾ പൊതുവേ പറയാറ്. എം എ എം ഓ കോളേജ് എന്നതിൻറെ ചുരുക്കപ്പേരാണ് ഇങ്ങനെ പറയുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ ഒന്നാം ഗ്രേഡ് എയ്ഡഡ് കോളേജ് ആണ് എം എ എം ഓ കോളേജ്. 1982 ജൂനിയർ കോളേജ് ആയി ആരംഭിച്ച 1991ൽ ഡിഗ്രി കോളേജ് ആയി ഉയർത്തുകയും പിന്നീട് രണ്ടായിരത്തി രണ്ടിൽ ഫസ്റ്റ് ഗ്രേഡ് കോളേജായി മാറുകയും ചെയ്തു.എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി ലേക്ക് വരുന്ന കുട്ടികൾ ഈ കോളേജിൻറെ മുന്നിലൂടെയാണ് നടന്ന് വരുന്നത്. ഈ ഒരു അനുഭവം കുട്ടികളെ വളരെ ഉയരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു K.M.C.T ഡെന്റൽ കോളേജ്,

മറ്റു സ്ഥാപനങ്ങൾ

  • K.M.C.T ഫാർമസി കോളേജ്,
  • K.M.C.T ആയുർവേദ കോളേജ്,
  • K.M.C.T എൻജിനിയറിംഗ് കോളേജ്,
  • K.M.C.T പോളി ടെക്നിക് കോളേജ്,
  • എം.എ.എം.ഒ. ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, മണാശ്ശേരി
  • K.M.C.T ആർട്സ് ആൻഡ് സയൻസ് കോളേജ്, മണാശ്ശേരി
  • കെ.എം.സി.ടി. മെഡിക്കൽ കോളേജ്,
  • GUPS മണാശ്ശേരി
  • എ എൽ പി സ്കൂൾ നെല്ലിക്കുന്ന്