"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 380: | വരി 380: | ||
ബി എഡ് | ബി എഡ് | ||
!പരീക്ഷ | !പരീക്ഷ | ||
! | ![[പ്രമാണം:47061 PAD.jpg|ലഘുചിത്രം|153x153ബിന്ദു]] | ||
|- | |- | ||
!20 | !20 |
12:44, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ദേശീയപാതക്ക് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ എയ്ഡഡ് വിദ്യാലയമാണ് മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പ്രവർത്തനവും പിന്തുണയാണ് വിദ്യാലയത്തിന്റെ മുതൽക്കൂട്ട്. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ 1676 വിദ്യാർഥികളാണ് പഠനം നടത്തുന്നു. ഇതിൽ യുപി വിഭാഗത്തിൽ മാത്രമായി 536 വിദ്യാർഥികളാണ് പഠിക്കുന്നുണ്ട്. ഹൈസ്കൂളിൽ വിവിധ വിഷയങ്ങളിലായി 40 അധ്യാപകരും യുപി വിഭാഗത്തിൽ 15 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഓഫീസ് ജീവനക്കാരായി 8 പേരും സേവനമനുഷ്ഠിക്കുന്നു. വിദ്യാർത്ഥികളുടെ നാനോന്മുഖമായ വളർച്ച ലക്ഷ്യമാക്കി വിപുലമായ പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. ഡിജിറ്റൽ ക്ലാസ്സ്മുറികൾ , ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം, ഹാൻ്റി ക്രാഫ്റ്റ്, കളി സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എൻ.സി.സി ആർമി & സ്‌കൗട്ട്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, ഭാഷാ ക്ലബ്ബുകൾ, സബ്ജക്ട് ക്ലബുകൾ, ടാലൻ്റ് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിന് ആയിട്ടുണ്ട് . 2020-21 എസ്എസ്എൽസി പരീക്ഷയിൽ 99 ഫുൾ A+ ഉം, 100% വിജയവും കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏക വിദ്യാലയം ആണ് മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. SSLC വിദ്യാർത്ഥികളുടെ മികച്ച വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്. പഠന രംഗത്ത് മികച്ച് നിൽക്കുന്ന കുട്ടികൾക്കായി "A Plus Batch" എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പം തന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു . USS ,NMMS ,NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും സ്കൂളിൽ നടന്നു വരുന്നു. വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങൾക്കായി സ്കൂൾ ബസ് സൗകര്യവും നൽകുന്നു. സ്കൂൾ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്കൂൾ പിടിഎ സ്കൂളിൻ്റെ വളർച്ചയിലെ പ്രധാന ഘടകമാണ്. രക്ഷിതാക്കളുടെയും പി ടി എ യുടെയും മാനേജ്‌മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ ഉയരങ്ങളിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ. വിദ്യർത്ഥികളുടെ കേന്ദ്രീകൃത പഠന പഠനേ തര പ്രവർത്തനങ്ങൾ രക്ഷിതാക്കളെയും കുട്ടികളെയും മർകസ് സ്കൂളിലേക്ക് ആകർഷിക്കുന്നു.
എസ്.എസ്.എൽസി. റിസൾട്ട്.
അധ്യയന വർഷം | പരീക്ഷ എഴുതിയ കുട്ടികൾ | വിജയിച്ചവർ | വിജയ ശതമാനം |
---|---|---|---|
1984-1985 | 52 | 52 | 100% |
1985-1986 | 63 | 63 | 100% |
1986-1987 | 80 | 78 | 99% |
1987-1988 | 127 | 125 | 97% |
1988-1989 | 220 | 210 | 91% |
1989-1990 | 236 | 216 | 93% |
1990-1991 | 297 | 261 | 88% |
1991-1992 | 306 | 244 | 80% |
1993-1994 | 350 | 220 | 63% |
1994-1995 | 362 | 195 | 54% |
1995-1996 | 372 | 219 | 59% |
1996-1997 | 474 | 303 | 64% |
1997-1998 | 515 | 355 | 69% |
1998-1999 | 514 | 359 | 70% |
1999-2000 | 524 | 434 | 83% |
2000-2001 | 549 | 362 | 66% |
2001-2002 | 614 | 491 | 80% |
2002-2003 | 640 | 486 | 76% |
2003-2004 | 374 | 281 | 75% |
2004-2005 | 385 | 284 | 74% |
2005-2006 | 422 | 316 | 75% |
2006-2007 | 387 | 294 | 76% |
2007-2008 | 355 | 263 | 74% |
2008-2009 | 435 | 327 | 75% |
2009-2010 | 379 | 318 | 84% |
2010-2011 | 357 | 293 | 82% |
2011-2012 | 358 | 342 | 95.5% |
2012-2013 | 355 | 302 | 85% |
2013-2014 | 335 | 288 | 86% |
2014-2015 | 372 | 335 | 90% |
2015-2016 | 414 | 402 | 97.1% |
2016-2017 | 379 | 349 | 92% |
2017-2018 | 388 | 383 | 98.7% |
2018-2019 | 388 | 388 | 100% |
2019-2020 | 361 | 361 | 100% |
2020-21 | 375 | 375 | 100% |
ഞങ്ങളുടെ അധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക | യോഗ്യത | അധിക ചുമതല | ചിത്രം |
---|---|---|---|---|---|
1 | അസ്മാബി കൊളപെറ്റ | എച്ച് എസ് ടി ഗണിത ശാസ്ത്രം | ബി എസ്‌സി മാത്‍സ്
ബി എഡ് |
||
2 | സുലൈഖ പി ടി | എച്ച് എസ് ടി ഹിന്ദി | ഡിപ്ലോമ എക്‌സാമിനേഷൻ ഇൻ ഹിന്ദി ടീച്ചിങ്.
രാഷ്ട്ര ഭാഷ പ്രവീൺ |
||
3 | അബ്ദുൽ ജലീൽ കെ | എച്ച് എസ് ടി മലയാളം | ബി എ മലയാളം
ബി എഡ് |
എസ് ആർ ജി
മലയാളം |
|
4 | മുഹമ്മദ് ഹബീബ് എം എം | എച്ച് എസ് ടി സോഷ്യൽ സയൻസ് | ബി എ അറബി & ഇസ്ലാമിക ഹിസ്റ്ററി
ബി എഡ് |
സ്റ്റാഫ് സെക്രട്ടറി | |
5 | സാജിദ് എം എ | എച്ച് എസ് ടി മലയാളം | എം എ മലയാളം
ബി എഡ് |
വിദ്യാരംഗം
എൻ ജി സി |
|
6 | അബ്ദുൽ മജീദ് എൻ | എച്ച് എസ് ടി ഫിസിക്കൽ എഡ്യൂക്കേഷൻ | ബി പി എ ദ് ഫിസിക്കൽ എഡ്യൂക്കേഷൻ | ||
6 | അബ്ദുൽ റഹീം പി സി | എച്ച് എസ് ടി ഗണിത ശാസ്ത്രം | ബി എസ്‌സി മാത്‍സ്
ബി എഡ് |
ആർട്സ്
ചങ്ക് കോഓർഡിനേറ്റർ |
|
7 | അബ്ദുല്ല കെ കെ | എച്ച് എസ് ടി സോഷ്യൽ സയൻസ് | ബി എ ഹിസ്റ്ററി
ബി എഡ് |
||
8 | അബ്ദുൽ റഷീദ് പി പി | എച്ച് എസ് ടി സോഷ്യൽ സയൻസ് | ബി എ ഹിസ്റ്ററി
ബി എഡ് |
എസ് ആർ ജി
ഐ സി ടി |
|
9 | മുസ്തഫ പാമ്പൻറ്കത്ത് | എച്ച് എസ് ടി നാച്ചുറൽ സയൻസ് | ബി എസ്‌സി സൂവോളജി
ബി എഡ് |
ഹെൽത്ത്
മോണിറ്റർ |
|
10 | മുഹമ്മദ് നജീബ് യു പി | എച്ച് എസ് ടി ഇംഗ്ലീഷ് | ബി എ ഇംഗ്ലീഷ്
ബി എഡ് |
കൈറ്റ് മാസ്റ്റർ
സ്പോർട്സ് |
|
11 | അഷ്‌റഫ് കെ കെ | എച്ച് എസ് ടി ഇംഗ്ലീഷ് | എം എ ഇംഗ്ലീഷ്
ബി എഡ് |
പരീക്ഷ
എസ് ആർ ജി ഇംഗ്ലീഷ് |
|
12 | മുഹമ്മദ് ഷെരീഫ് കെ കെ | എച്ച് എസ് ടി അറബി | എം എ അറബി
ബി എഡ് |
എസ് ആർ ജി കൺവീനർ | |
13 | അബ്ദുറഹിമാൻ പി പി | ചിത്ര കലാധ്യാപകൻ | കെ ജി സി ഇ ഡ്രായിങ് | ഡോക്യൂമെന്റേഷൻ
ഫോട്ടോ |
|
14 | ഹാഷിദ് കെ | എച്ച് എസ് ടി ഫിസിക്കൽ സയൻസ് | ബി എസ്‌സി, എം എസ് സി
ബി എഡ് |
എസ് ആർ ജി
കെമിസ്ട്രി എം എസ് എൽ |
|
15 | അബ്ദുൽ കരീം എം | എച്ച് എസ് ടി ഗണിത ശാസ്ത്രം | ബി എസ്‌സി മാത്‍സ്
ബി എഡ് |
യൂണിഫോം | |
16 | അബ്ദുൽ നാസർ കെ | എച്ച് എസ് ടി സോഷ്യൽ സയൻസ് | ബി എ ഇക്കോണോമിക്‌സ്
ബി എഡ് |
||
17 | അബ്ദുൽ ജലീൽ എ പി | എച്ച് എസ് ടി ഫിസിക്കൽ സയൻസ് | ബി എസ്‌സി, ഫിസിക്‌സ്
ബി എഡ് |
സ്റ്റോർ ഇൻ ചാർജ്
ടെക്സ്റ്റ് ബുക്ക് |
|
18 | ബഷീർ എം പി എം | എച്ച് എസ് ടി മലയാളം | എം എ മലയാളം
ബി എഡ് |
ഡിസിപ്ലിൻ | |
19 | അഹമ്മദ് പി | എച്ച് എസ് ടി ഗണിത ശാസ്ത്രം | ബി എസ്‌സി മാത്‍സ്
ബി എഡ് |
പരീക്ഷ | |
20 | വഹീദ കെ | എച്ച് എസ് ടി നാച്ചുറൽ സയൻസ് | എം എസ് സി സൂവോളജി
ബി എഡ് |
എസ് ആർ ജി
ജീവ ശാസ്ത്രം എൻ എം എം എസ് |
|
21 | മുഹമ്മദ് കോയ കെ പി | എച്ച് എസ് ടി മലയാളം | ബി എ മലയാളം
ബി എഡ് |
സീനിയർ അസിസ്റ്റന്റ് | |
22 | നസീറ കെ | എച്ച് എസ് ടി സോഷ്യൽ സയൻസ് | ബി എ ഇക്കോണോമിക്‌സ്
ബി എഡ് |
എസ് ആർ ജി
സോഷ്യൽ സയൻസ് എസ് എസ് ക്ലബ് |
|
23 | അബ്ദുൽ കലാം കെ | എച്ച് എസ് ടി അറബി | എം എ അറബി
ബി എഡ് |
ജാഗ്രത സിമിതി | |
24 | ഉബൈദ് കുരുക്കുത്തി | എച്ച് എസ് ടി ഹിന്ദി | എം എ ഹിന്ദി
ബി എഡ് |
ഉച്ച ഭക്ഷണം | |
25 | മുഹമ്മദ് സലിം സി കെ | എച്ച് എസ് ടി ഇംഗ്ലീഷ് | ബി എ, എം എ
ബി എഡ് |
||
26 | ഫസലുൽ അമീർ സി പി | എച്ച് എസ് ടി ഇംഗ്ലീഷ് | എം എ ഇംഗ്ലീഷ്
ബി എഡ് |
ടാലന്റ് ക്ലബ്
ടൈംടേബിൾ |
|
27 | അഹമ്മദ് കെ വി | എച്ച് എസ് ടി ഉറുദു | എം എ ഉറുദു
ബി എഡ് |
എൻ സി സി
പ്രവർത്തി പരിചയം ഉർദു ക്ലബ് |
|
28 | നൗഷാദ് എൻ വി | എച്ച് എസ് ടി സോഷ്യൽ സയൻസ് | ബി എ ഇക്കോണോമിക്‌സ്
ബി എഡ് |
എജുകെയർ
വിജയോത്സവം |
|
29 | ഷാജി കെ ടി | എച്ച് എസ് ടി ഹിന്ദി | ശിക്ഷാ വിശാരദ ഹിന്ദി | ഡിസിപ്ലിൻ
എസ് ആർ ജി ഹിന്ദി |
|
30 | ഹംസ വി ടി | എച്ച് എസ് ടി നാച്ചുറൽ സയൻസ് | ബി എസ്‌സി സൂവോളജി
ബി എഡ് |
||
31 | മുഹമ്മദ് ജവാദ് കെ ടി | എച്ച് എസ് ടി ഇംഗ്ലീഷ് | എം എ ഇംഗ്ലീഷ്
ബി എഡ് |
സ്പോർട്സ് | |
32 | അബ്ദുൽ ഗഫൂർ കെ | എച്ച് എസ് ടി ഗണിത ശാസ്ത്രം | ബി എസ്‌സി മാത്‍സ്
ബി എഡ് |
പഠന യാത്ര | |
33 | ഫാത്തിമ സിൽസില സി | എച്ച് എസ് ടി ഫിസിക്കൽ സയൻസ് | ബി എസ്‌സി കെമിസ്‌ട്രി
ബി എഡ് |
ദിനാചരണം
Documentation |
|
34 | ജുനൈദ് ഇ കെ | എച്ച് എസ് ടി ഇംഗ്ലീഷ് | എം എ ഇംഗ്ലീഷ്
ബി എഡ് |
പബ്ലിക് റിലേഷൻ | |
35 | മെഹബൂബ് കെ | എച്ച് എസ് ടി ഫിസിക്കൽ സയൻസ് | എം എസ് സി, എം ഫിൽ ഫിസിക്‌സ്
ബി എഡ് |
ജെ ആർ സി | |
36 | ഇസ്‌ഹാഖ് അലി പി പി | എച്ച് എസ് ടി ഫിസിക്കൽ സയൻസ് | ബി എസ്‌സി കെമിസ്‌ട്രി
ബി എഡ് |
ജാഗ്രതാ സമിതി
A പ്ലസ് |
|
37 | മുഹമ്മദ് ഷഫീഖ് ഓ ടി | എച്ച് എസ് ടി അറബി | എം എ അറബി
ബി എഡ് |
സ്കൂൾ ബസ്
അറബി ക്ലബ് |
|
38 | ശകീർ ചോല | എച്ച് എസ് ടി ഹിന്ദി | ബി എ ഹിന്ദി
ബി എഡ് |
||
39 | മുഹമ്മദ് സാലിം എൻ കെ | എച്ച് എസ് ടി നാച്ചുറൽ സയൻസ് | ബി എസ് സി, എം എ എഡ്യൂക്കേഷൻ
ബി എഡ് |
എസ് ഐ ടി സി,
കൈറ്റ് മാസ്റ്റർ സ്കൂൾ ഫോറെസ്റ്ററി ക്ലബ്. |
അനധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക | ചിത്രം |
---|---|---|---|
1 | സുലൈമാൻ പി സി | ക്ലർക്ക് | |
2 | സൈനുൽ ആബിദ് എ കെ | ക്ലർക്ക് | |
3 | ഷാഫി എ കെ | ഓഫിസ് അറ്റന്റന്റ് | |
4 | അബ്ദു റഷീദ് സി പി | ഓഫിസ് അറ്റന്റന്റ് | |
5 | അബ്ദുൽ റസാക്ക് എൻ കെ | എഫ് ടി എം | |
6 | അബ്ദുല്ല ഫാസിൽ | എഫ് ടി എം | |
7 | ഷംസീറ | എഫ് ടി എം |
വിജയോത്സവം.
വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തനത് പദ്ധതിയാണ് വിജയാമൃതം . പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് . തുടർ പരീക്ഷകൾ , എക്സ്പേർട്ട് ക്ലാസുകൾ , റിവിഷൻ ക്ലാസുകൾ , പരീക്ഷാ പരിശീലനങ്ങൾ, സംശയ ദൂരീകരണം ,എ പ്ലസ് ക്ലബ്ബ് രൂപീകരണം ,ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ , അവധിക്കാല ക്യാമ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയോത്സവം പദ്ധതിക്ക് കീഴിൽ വരുന്നത്. വിജയോത്സവം പദ്ധതിയുടെ കൺവീനറായി സോഷ്യൽ സയൻസ് അധ്യാപകൻ കൂടിയായ ശ്രീ നൗഷാദനെ തെരഞ്ഞെടുത്തു. വിജയോത്സവം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഐ എസ് ആർ ഓ മെമ്പറും മർകസ് നോളേജ് സിറ്റി സി ഇ ഓ ഡോ അബ്ദുൽ സലാം സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്നും നൂതന സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് എന്നിവയിൽ അവഗാഹം നേടുന്നതിന്റെ ആവശ്യകതയും ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്.
ഈദ് ഇശൽ.
മർകസ് ഹയർ സെക്കൻഡറി സ്കൂൾ 9 G ക്ലാസി ന്റെ ആഭിമുഖ്യത്തിൽ 21/7/21 ഈദ് ഇശൽ നടന്നു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.ഗായകൻ ഡോക്ടർ നംഷാദ് മലപ്പുറം നല്ല പാട്ടുകളുമായി പ്രോഗ്രാം ആരംഭിച്ചു. മഴവിൽ മനോരമയുടെ ബെസ്റ്റ് പെർഫോമർ ഗായിക റഫ്‌ന ശബ്ദസൗന്ദര്യം കൊണ്ടുയം ആലാപന മികവ് കൊണ്ടും ശ്രോതാക്കളെ വിസ്മയിപ്പിച്ചു, രക്ഷിതാവ് അസീസ്ക്കാ പഴയ കാല മാപ്പിളപ്പാട്ടിൻ്റെ സൗന്ദര്യഗാനങ്ങളുമായി വന്ന് കൈയ്യടി വാങ്ങി. ആദിൽ അൻഷിൽ, ഹാജറാ ഷഹീന ഗാനങ്ങൾ ആലപിച്ചു.നൗഫൽ മാസ്റ്റർ പ്രോഗ്രാമിന് എല്ലാ സഹായവും നൽകി. പി ടി എ അംഗങ്ങളായ സാജിദ സാഹിറ നദീറ ഷംസിയ സുമയ്യ ഫൈസൽ എന്നിവർ പങ്കെടുത്തു.ഹാഷിദ് മാസ്റ്റർ ആശംസ അറിയിച്ചു. സി പി ടി എ ചെയർമാൻ റഷീദ് പി നന്ദി അറിയിച്ചു.
മോട്ടിവേഷൻ ക്ലാസ്.
മർകസ് സെക്കൻഡറി സ്കൂൾ 9G വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് 27-8-2021 ന് ഓൺലൈനായി നടന്നു.ക്ലാസ് ടീച്ചർ ഹാഷിദ് കെ സ്വാഗതം പറഞ്ഞു.സി പി ടി എ ചെയർമാൻ റഷീദ് പി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുനാസർ പി പരിപാടി ഉദ്ഘാടനം ചെയ്തു. ClGI സീനിയർ ട്രെയിനർ ജെസ്‌ലീന എ ക്ലാസ് എടുത്തു.ക്ലാസ് മദർ പി ടി എ ചെയർപേഴ്സൺ സാജിദ.
വിദ്യാകിരണം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ പട്ടിക ജാതി കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന 'വിദ്യാകിരണം' എന്ന പേരിൽ സാമൂഹ്യനീതി വകുപ്പ് ഒരു പുതിയ സമഗ്ര പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഓൺലൈൻ പഠനം സാധ്യമാക്കാനുന്നതിന് വേണ്ടി ലാപ്ടോപ്പ് വിതരണത്തിന്റെ ഭാഗമായി മർകസ് സ്കൂളിലെ അതിഥി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി. വിതരണത്തിന്റെ ഉത്ഘാടനം സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ നാസർ പി ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ പി മുഹമ്മദ് കോയ അധ്യക്ഷനായ പരിപാടിയിൽ സ്കൂൾ എസ് ഐ ടി സി എൻ കെ മുഹമ്മദ് സാലിം പദ്ധതി അവതരണം നടത്തി. കെ ഹാഷിദ് നന്ദി പ്രകാശിപ്പിച്ചു.
എൻ ടി എസ് ഇ ഓറിയൻ്റേഷൻ.
നാഷനൽ ടാലൻ്റ് സെർച്ച് പരീക്ഷക്ക് വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി ഓറിയൻ്റേഷൻ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. സി പി ഫസൽ അമീൻ, കെ.ടി ജവാദ് സംസാരിച്ചു.
SIGN UP 22.
മർകസ് ഹയർ സെക്കണ്ടറി സ്കൂൾ 10 H CPTA യുടെ ആഭിമുഖ്യത്തിൽ സൈനപ്പ് എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി നടന്ന റ്റ്യൂണിംഗ് ക്യാമ്പ് സമാപിച്ചു. പഠന മേഖലയിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശനങ്ങളും പരിഹാരമാർഗ്ഗങ്ങളും വിവിധ സെഷനുകളിലായി ചർച്ച ചെയ്യപ്പെട്ടു. ക്ലാസ് ടീച്ചർ ജുനൈദ് ഇ കെ യുടെ അധ്യക്ഷതയിൽ സ്കൂൾ HM അബ്ദുന്നാസർ P ഉൽഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് MM ആശംസകൾ അറിയിച്ചു.6 സെഷനുകളായി നടന ക്യാമ്പിന് പ്രമുഖ ട്രൈനർമാരായ സിറാജുദ്ധീൻ പറമ്പത്ത് , ഫൈസൽ കെ കെ , പി കെ അബ്ദുസമദ്, ജോസഫ് TJ ,അഷ്റഫ് സി പി, നിഷാദ് പി. നേതൃത്വം നൽകി.
ഓർമ്മ മരം വെച്ചുപിടിപ്പിച്ചു.
മർകസ് ബോയ്സ് ഹൈസ്കൂളിൽ ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് എൻ സി സി വിങ്ങിന്റെ 'ഓർമ്മ മരം' പദ്ധതിയുടെ ഭാഗമായി തൈ നട്ടു. ആസാമിൽ നിന്നും കൊണ്ടുവന്ന പ്രത്യേക ഊദ് തൈ മർകസ് മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികധികളിൽ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ ഏറ്റുവാങ്ങിയിരുന്നു. മർകസ് സ്കൂളിൽ പുതുതായി ആരംഭിച്ച എൻ സി സി യുടെ ഓർമ്മയ്ക്ക് വേണ്ടി മർകസ് ഹയർസെക്കൻഡറി പ്രിൻസിപ്പൽ മുഹസിൻ, ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ,എൻ സി സി ചുമതലയുള്ള ഉറുദു അധ്യാപകൻ അഹ്മദ് കെ വി ,റഷീദ് പി പി എന്നിവരും എൻ സി സി കേഡറ്റുകളും ചേർന്ന് ഊദ് തൈ നട്ടു.