"ജി.എൽ.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 50: | വരി 50: | ||
=വിദ്യാരംഗം= | =വിദ്യാരംഗം= | ||
ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം യുവ കലാകാരന്‍ ശ്രീ. ബറോസ് കൊടക്കാടന്‍ നിര്‍വ്വഹിച്ചു.ശില്‍പശാലകളും മറ്റും നടക്കുന്നു. | ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം യുവ കലാകാരന്‍ ശ്രീ. ബറോസ് കൊടക്കാടന്‍ നിര്‍വ്വഹിച്ചു.ശില്‍പശാലകളും മറ്റും നടക്കുന്നു. | ||
=പ്രവേശനോല്‍സവം= | =പ്രവേശനോല്‍സവം= |
18:58, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
=== ജി.എം.എല്‍.പി.എസ്.തവനൂര്‍ ===
ജി.എൽ.പി.എസ്. തവനൂർ | |
---|---|
വിലാസം | |
തവനൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-12-2016 | 18223 |
1925 ല്‍ തവനൂര്‍ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കും മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദര്‍ഭത്തില്‍ തെറ്റന്‍ അഹമ്മദ് കുട്ടി ഹാജി എന്നവര്‍ സ്വന്തം വീട്ടു മുറ്റത്ത് വാടകകെട്ടിടം പണിത് സ്കൂള്‍ അവിടേക്കു മാറ്റുകയുണ്ടായി.അത് പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് എം.യു.പി സ്കൂള്‍ മാനേജര്‍ നല്‍കിയ 20.5 സെന്‍റ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോള്‍ 10 മുറികളുള്ള ഇരു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഉള്ളടക്കം [മറയ്ക്കുക]
ചരിത്രം
തവനൂര്‍ പ്രദേശത്തെ വിദ്യഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ ഒരു പ്രാഥമിക വിദ്യാലയമാണ് ജി.എം. എല്‍.പി.സ്കൂള്‍. അത് തവനൂരിന്റെ ഹൃത്തടത്തില്‍ശോഭിക്കുന്ന വിളക്കായി തിളങ്ങി നില്‍ക്കുന്നു. തവനൂരിന്റെ ചരിത്രമെഴുത്തിൽ ഈ പാഠശാലയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. . തവനൂര്‍.ജി.എം .എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചിട്ട് 90വര്ഷങ്ങള്‍ പിന്നിട്ടു. . തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നല്‍കിയ ഈ സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിലുപരി ഒരു ജനതയുടെ ഹ്ര്യദയമിടിപ്പായി മാറിയത് ചരിത്രത്തിൻെറ ഒരു നിയോഗാമാവാം . ഇരുട്ടിന്റെ കവാടത്തില്‍ നിന്നും പ്രകാശത്തിന്റെ വിഹായസ്സിലേക്ക്,വിജ്ഞാനത്തിൻെറയും പരിവര്‍ത്തനത്തിന്റെയും മേഖലയിലേക്ക് ആയിരങ്ങളെ അക്ഷരങ്ങളുടെ കൈപ്പിടിച്ച്രുയർത്തിയ ഒരു ഫലവൃക്ഷമാണത്.
ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1925ൽ ഒരു സര്‍ക്കാര്‍ വിദ്യാലയമായി മാറുകയും പിന്നീട് 5-ാം തരം വരെയുള്ള എലിമെന്ററി സ്കൂൂളാകുകയുമുണ്ടായി.പിന്നീട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴീലുള്ള എല്‍.പി.സ്കൂൂളാകുകയുമുണ്ടായി .പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.പണ്ടാരകണ്ടി അലവി മാസ്റ്ററായിരുന്നു. അച്ചുതന്‍ മാസ്റ്റര്‍,സദാശിവന്‍ പിള്ള,ടി.പി.ഹസ്സന്‍ മാസ്റ്റര്‍,ചിന്നമ്മു,ആര്‍.സുമതി,എ.കെ.സതീ ദേവി,പി.രമണി,സരള കുമാരി ,സി.അബൂബക്പകര്‍ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്.,വിദ്യാലയത്തി ന്റെ നാളിത് വരെയുള്ള വളർച്ചയില്‍ ധാരാളം മഹത് വ്യക്തികള്‍ പ്രയത്നിച്ചിട്ടുണ്ട്. 1925 ല്‍ തവനൂര്‍ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കു മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദര്‍ഭത്തില്‍ തെറ്റന്‍ അഹമ്മദ് കുട്ടി ഹാജി എന്നവര്‍ സ്വന്തം വീട്ടു മുറ്റത്ത് വാടകകെട്ടിടം പണിത് സ്കൂള്‍ അവിടേക്കു മാറ്റുകയുണ്ടായി.അത്
പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് തവനൂര്‍ എം.യു.പി സ്കൂള്‍ മാനേജര്‍ ശ്രീ.മരക്കാര്‍ ഹാജി നല്‍കിയ 20.6 സെന്‍റ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോള്‍ 10 മുറികളുള്ള ഇരു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.പി.ടി.എ.യുടെയും ഗ്രാമ പഞ്ചായത്തിന്റെയും നിസ്സീമമായ സഹകരണം പ്രത്യേകം എടുത്ത് പറയേണ്ടുന്നതാണ്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ.യുടെയും കൂട്ടായ ശ്രമത്തി ൻെറ ഫലമായി നേട്ടങ്ങള്‍ കൈവരിക്കാന്‍ വിദ്യാലയത്തിന് സാധിക്കുന്നു.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കുാന്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്.
2003ൽ ഇംഗ്ലീഷ് മീഡിയം നഴ്സറി ആരംഭിക്കുകയും സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം , മലയാളം മീഡിയം ബാച്ചുകൾ തുടങ്ങുകയും ചെയ്തു.,ക്ലാസ് തല ലൈബ്രറികൾ,വിവധ ക്ലബ്ബുകള്‍ ,L S S പരിശീലനങ്ങൾ ,പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ രക്ഷിതാക്കള്‍ക്കു ബോധ വത്ക്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ ,സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ ,ഗൃഹ സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് മുതുവല്ലൂർ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള ഈ സ്ഥാപനം.
കമ്പ്യൂട്ടര്‍ പഠന ക്ലാസ് വര്‍ഷങ്ങളോളം നടന്നെങ്കിലും സ്ഥല പരിമിതി മൂലം ഇപ്പോള്‍ അത് തുടര്‍ന്നു പോകാന്‍ സാധിച്ചില്ല.രണ്ട് ഡിവിഷനുകള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചതിനാല്‍ ഐ.ടി റൂം ക്ലാസ് റൂമായി മാറ്റേണ്ടി വന്നു.സ്ഥല പരിമിതി ഭൗതിക പുരോഗതിയെ തടസ്സപ്പെടുത്തുന്നു.കളിസ്ഥലം,ഐ.ടി ക്ലാസ് റൂം,ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സ്വപ്നമാണ്.
സൗകര്യങ്ങള്‍
- 20.6 സെന്റ് സ്ഥലം.
- 10 മുറികളുള്ള ഒരു ഇരുനില കെട്ടിടം
- ഇന്റര്‍ ലോക്ക് ചെയ്ത മുറ്റം
- ഗ്യാസ് കണക് ഷനോട് കൂടിയ അടുക്കള
- ശുദ്ധ ജല കിണര്‍
- സ്റ്റേജ്
- റീഡിംഗ്റൂം
- ലൈബ്രറി
- വിവിധ ക്ലബുകള്‍
- വിദ്യാരംഗം കലാവേദി
വിദ്യാരംഗം
ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം യുവ കലാകാരന്‍ ശ്രീ. ബറോസ് കൊടക്കാടന്‍ നിര്‍വ്വഹിച്ചു.ശില്‍പശാലകളും മറ്റും നടക്കുന്നു.
പ്രവേശനോല്‍സവം
ഈ വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശ്രീമതി ഷാഹിദ മാഡം ഉഉദ്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ .എൻ കെ .റഷീദ് അദ്ധ്യക്ഷത വഹിച്ചു.നവാഗതർക്ക് കളർ പെൻ ,മിറായി ,ബലൂൺ ,കളറിംഗ് ബുക് എന്നിവ ഉൾക്കൊള്ളുന്ന കിറ്റുകൾ നൽകി കിരീടമണിയിച്ചു സ്വീകരിച്ചു.യൂണിഫോം വിതരണ ഉദ്‌ഘാടനവും ശ്രീമതി ഷാഹിദ മാഡം നിർവഹിച്ചു.പി ടി എ .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ചഭക്ഷണവും നൽകി.
ദിനാചരണങ്ങൾ
- ജൂൺ അഞ്ച് പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾ ക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനം നൽകി
- ജൂൺ പത്തൊന്പത് വായന ദിനം
വായന ദിനത്തോടനുബന്ധിച്ചു വായന വാരം ആഘോഷിച്ചു . ക്വിസ് മത്സരം, വായന മത്സരം, പുസ്തക ശേഖരണം, ആസ്വാദന കുറിപ്പ് എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി.
- ജൂലൈ അഞ്ചിന് ബശീർ ദിനം
ബശീർ അനുസ്മരണം
. ക്വിസ് മത്സരം ,ബഷീർ കൃതികൾ വായന എന്നിവ നടത്തി.
- ആഗസ്ത് ആറ് ഹിരോഷിമ ദിനം
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. യുദ്ധ വിരുദ്ധ റാലി ക്വിസ് എന്നിവ നടത്തി സഡാകോ കൊക്കിനെ കുട്ടികള്‍ നിര്‍മ്മിച്ചു
- ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
- ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം
ക്വിസ് മത്സരം, കലാ പരിപാടികൾ പായസ വിതരണം മധുര പലഹാര വിതരണം ഘോഷ യാത്ര
- സെപ്തംബർ അഞ്ച് അധ്യാപക ദിനം
എസ് രാധാകൃഷ്ണ അനുസ്മരണം പൂർവ്വ അധ്യാപകരെ ആദരിക്കൽ ക്വിസ് മത്സരം
- സെപ്തംബർ എട്ടിന് ഓണ സദ്യ ,പൂക്കള മത്സരം,മാവേലി വേഷം കെട്ടിയ കുട്ടി കുട്ടികളുമായും രക്ഷിതാക്കളുമായും സംവദിച്ചു
- ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി
മൂന്നാം തിയതി ഗാന്ധി ക്വിസ്
- നവംബർ ഒന്ന് കേരളപ്പിറവി ദിനം
ഭാഷാ ദിനമായി ആചരിച്ചു.കേരള ക്വിസ് നടത്തി
- സിവി രാമൻ ജന്മ ദിനം
ഗണിത ക്വിസ്
- ഡിസംബർ എട്ട് ഹരിത കേരളം
സ്‌കൂളും പരിസരവും വൃത്തിയാക്കൽ ഹരിത റാലി
=സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്=
- ജൂലൈ അഞ്ച് സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ്
കുട്ടികള്‍ തന്നെ തെരഞ്ഞെടുപ്പ്ഉദ്യോഗസ്തരായുംപ്രിന്റഡ് ബാലറ്റ് പേപ്പർ ഉപയോഗിച്ചും നടന്ന തെരഞ്ഞെടുപ്പില്‍ സ്കൂള്‍ലീഡറായി എം.അമീൻ അഫ്‌ലഹ് തെരഞ്ഞെടുക്കപ്പെട്ടു
സ്കൂള്‍ മേളകള്‍
[തിരുത്തുക] പഠനയാത്ര [തിരുത്തുക]
[തിരുത്തുക] ബോധ വല്‍കരണ ക്ലാസുകള്‍ [തിരുത്തുക] PTA,CPTA,MTA,SSG,യോഗങ്ങല്‍ [തിരുത്തുക] സ്കൂള്‍ വാര്‍ഷികം [തിരുത്തുക] കലാമേള