"ജി.യു.പി സ്കൂൾ കിഴൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
കിഴൂർ ഗ വ ''':''' യു '''.'''പി സ്കൂൾ
 
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ഏതുവർഷ മാണെന്ന് കൃത്യമായി വ്യക്തമാക്കുന്ന രേഖകളൊന്നും ലഭ്യമല്ലെങ്കിലും 1910 ൽ സ്കൂളിൽ ഉപയോഗിച്ചിരുന്ന രജിസ്റ്ററുകൾ ലഭിച്ചിട്ടുണ്ട് .
 
പ്രധാനപ്പെട്ട വാണി ജ്യ സാംസ്കാരിക കേന്ദ്രമായിരുന്ന തച്ചൻകുന്നിൽ പ രിഷ്കൃത ജനസമൂഹവുമായി നിരന്തരം ഇടപഴകാനുള്ള അവസരം അക്ഷരാറിവിൻറെ ആവശ്യകതയെ ബോധ്യപെടുത്തിയിട്ടുണ്ടാവണം . ഇതിന്റെ ഫലമായി കഴിഞ്ഞ ശതകത്തിന് മുൻപ് തന്നെ തച്ചൻകുന്നിൽകുടിപ്പള്ളിക്കൂടങ്ങൾ ' സ്ഥാപിക്കപെട്ടിരുന്നു. ആ ദ്യ കാലങ്ങളിൽ സമീപ സ്ഥലങ്ങളിൽ സവർണ വിഭാഗങ്ങൾക്കു മാത്രമായിരുന്നു അറിവ് നേടുന്നതിനുള്ള സൗകര്യ മുണ്ടായിരുന്നത് . അക്ഷരം നിഷേധിക്കപ്പെട്ട വലിയ വിഭാഗത്തിന് തച്ചൻകുന്നിൽ അവസരം നിഷേധിക്കപ്പെട്ടു . അവർണ്ണ ജന വിഭാഗത്തിനും മുസ്ലിങൾ ക്കും ( പ്രത്യേകിച്ച്‌ ഈ രണ്ടു വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് )അക്ഷര ജ്ഞാനം നേടുന്നതിനുള്ള നിലത്തെഴുത്ത് കളരികൾ തച്ചൻകുന്നിൻറെ പ്രത്യേകതയായിരുന്നു . ഈ നിലത്തെഴുത്ത് കളരികളുടെ തുടർച്ചയാണ് തച്ചൻകുന്നിൽ മാപ്പിളസ്കൂളും , പെൺ പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടത് . മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും , അതേറ്റെടുത്ത് നടത്തുന്നതിനും ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ബോധപൂർവമുണ്ടായ ശ്രമം വിദ്യാലയത്തിന്റെ ചരിത്രം രൂപപ്പെടുത്തി . പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതു സേവന കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ചരിത്രഗതിയിൽ തച്ചൻകുന്നിലെ കിഴൂർ ബോർഡ് മാപ്പിളസ്കൂൾ , കിഴൂർ ഗേൾസ് ഹയർ എലിമെൻറെറി സ്കൂൾ , തുറയൂർ ഗേൾസ് എലിമെൻറെറി സ്കൂൾ എന്നിവ സംയോജിച്ച് കിഴൂർ ഹയർ എലിമെൻറെറി സ്കൂൾ ആവുകയും , കേരള വിദ്യാഭ്യാസ നിയമം ( കെ ഇ ആർ ) നിലവിൽ വന്നതോടെ കിഴൂർ ഗവ :യു .പി സ്കൂൾ ആയി മാറുകയും ചെയ്തു .
 
കീഴൂർ മാപ്പിള ബോർഡ് സ്കൂൾ
 
കീഴൂർ ദേശത്തെ തച്ചൻകുന്നിൽ "ആണിയത്തൂർ " വളപ്പിലായിരുന്നു കീഴൂർ മാപ്പിള ബോർഡ് സ്കൂൾ. ജൈവ വേലികൊണ്ട്‌ വേർതിരിക്കപ്പെട്ട 45 സെൻറ് ഭൂമി . മുളങ്കൂട്ടങ്ങൾ ഒരു ഭാഗത്ത് ജൈവമതിലുകളായി . സ്കൂളിൽ അഞ്ചാം ക്ലാസ്സ്‌വരെയായിരുന്നു പഠനം . എൽ .പി സ്കൂളായിരുന്നു എന്നർത്ഥം . വെള്ളിയും , ഞായറും ഒഴികെ 5 പ്രവൃത്തി ദിനങ്ങൾ . ഹെഡ് മാസ്റ്ററടക്കം 5 അദ്ധ്യാപകരുണ്ടായിരുന്നു. സഹഅദ്ധ്യാപകരെ രണ്ടാം മാസ്റ്റർ , മൂനാം മാസ്റ്റർ , നാലാം മാസ്റ്റർ എന്ന ക്രമത്തിലായിരുന്നു വിളിച്ചതും രേഖപ്പെടുത്തിയതും . ഒന്നാം മാസ്റ്റർ ഹെഡ് മാസ്റ്റർ (പ്രധാന അദ്ധ്യാപകൻ ) ആയിരുന്നു.
 
സ്കൂൾ പ്രവൃത്തി സമയം കാലത്ത് 10 മണിമുതൽ വൈകുന്നേരം 4 മണി വരെ ആയിരുന്നു . എന്നാൽ 1915 മാർച്ച് 15 മുതൽ സ്കൂൾ സമയം രാവിലെ 11 മണിമുതൽ 5 മണി വരെ എന്നു രേഖകളിൽ കാണുന്നു . കുറുമ്പ്രനാട് താലൂക്ക് ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നു വിദ്യാലയം . താലൂക്ക് ബോർഡ് മെമ്പർ മാർ സ്കൂളുകളിൽ പരിശോധന നടത്താറുണ്ടായിരുന്നു. 1922 ൽ പള്ളിക്കരയിൽ നിന്നുള്ള ബോർഡ് മെമ്പർ ശ്രീമാൻ പാലടി രാമുണ്ണിക്കിടാവായിരുന്നു.ഇദ്ദേഹം 01 -11 1922 ൽ നടത്തിയ സ്കൂൾ പരിശോധന റിപ്പോർട്ട് സ്കൂൾ രേഖകളിലുണ്ട് .
 
കീഴൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂൾ
 
കീഴൂർ ക്ഷേത്ര ത്തിലേക്കുള്ള വഴിവക്കിൽ ചൊവ്വ വയൽ കരയിലെ ആൽമരച്ചുവട്ടിൽ നില നിന്ന ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ ഈ ദേശത്തിന്റെ സാംസ്‌കാരിക വിനിമയത്തിന്റെ മുഖ്യ സ്രോതസ്സുകളിൽ ഒന്നായിരുന്നു .വിദ്യാലയത്തിന്റെ പേര് ഗേൾസ് സ്കൂൾ എന്നായിരുന്നുവെങ്കിലും ആൺകുട്ടികൾക്കും പ്രവേശനമുണ്ടായിരുന്നു.
 
ആൽമരച്ചുവട്ടിലെ കെട്ടിടം പഴക്കം കൊണ്ടും ഉറപ്പില്ലായ്മ്യാലും ശോച്യാ വസ്ഥയിലായി . സ്കൂൾ പ്രവർത്തനം ഇതിൽ അസാധ്യമായി . ഈ അവസരത്തിലാണ് സ്കൂൾ തച്ചൻകുന്നിലെ കലാലയ ബാങ്ക് കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് മാറ്റിയത് . ഇവിടെ മുഴുവൻ ക്ലാസ്സുകളും പ്രവർത്തിക്കാൻ സൗകര്യമില്ലായിരുന്നു.ഈ സമയത്ത് സഹായവുമായെത്തിയത് കോഴിപറമ്പത്ത് ശ്രീ കുഞ്ഞിരാമൻ നായരായിരുന്നു അദ്ദേഹം തച്ചൻ കുന്നിലെ വടക്കയിൽ പറമ്പിൽ ഒരു ഓല ഷെഡ്ഡ് സ്വന്തം നിലയിൽ പണിതു കൊടുത്തു.കുറെ കാലം ഈ സ്ഥലത്തും സ്കൂൾ പ്രവർത്തിച്ചു . പിന്നീടാണ് സ്കൂൾ പ്രവർത്തനം 'ആണിയത്തൂർ വളപ്പിലേക്ക് മാറ്റുന്നത് .
 
1942 ൽ ഇ ഗോപാലൻ നമ്പ്യാറായിരുന്നു ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ .
 
ആണിയത്തൂര് വളപ്പിലേക്ക് ഗേൾസ് സ്കൂൾ മാറ്റിയെങ്കിലും അവിടെ പ്രവർത്തിച്ചിരുന്ന ബോർഡ് മാപ്പിള സ്കൂളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാതെ നോക്കുക എന്ന ഉത്തരവാദിത്തം കൂടി ഉണ്ടായിരുന്നു ഏറെകാലം രണ്ടു വിദ്യാലയങ്ങളായി തന്നെ ഇവ പ്രവർത്തിച്ചു. പിന്നീട് ഇവ രണ്ടും സംയോജിപ്പിച്ചാണ് കീഴൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വന്നത്.
 
1945 ൽ ശ്രീമതി എം .പി കല്യാണി ടീച്ചറായിരുന്നു ഗേൾസ്ഹയർ എലിമെന്ററി സ്കൂളിലെ ഹെഡ് മിസ്ട്രസ് .പുരുഷന്മാരാരും ഈ കാലയളവിലുണ്ടായിരുന്നില്ല . അദ്ധ്യാപികമാരുടെ യോഗ്യത ഹ HE +TTC , സെക്കണ്ടറി +TTC എന്നിവയായിരുന്നു. സിക്ക് ലീവ് ,ഹാഫ് പേ ലീവ് , മെറ്റർണിറ്റി ലീവ് , പ്രിവില്ലേജ് ലീവ് എന്നിവയുണ്ടായിരുന്നു . എല്ലാ അദ്ധ്യാപകർക്കും പ്രൊവിഡൻണ്ട് ഫണ്ട് ആനുകൂല്യം നിലവിലുണ്ടായിരുന്നു
 
ആണിയത്തൂർ വളപ്പിൽ രണ്ടു സ്കൂളുകൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യമില്ലായിരുന്നു. എൽ .പി സ്കൂളിന്റേ ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത് . ഇത് പരിഹരിക്കുന്നതിന് സ്കൂൾ വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് ജനങ്ങൾ രംഗത്തിറങ്ങി . അഡ്വ : വി വി സുബ്രഹ്മണ്യഅയ്യർ പ്രസിഡണ്ടും , വി കെ പദ്മനാഭൻ കമ്പോണ്ടർ സെക്രട്ടറിയും ആയിരുന്നു . കൂടുതൽ സ്ഥലം സ്കൂളിനോടനുബന്ധിച്ച് ഏ റ്റെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല . അതുകൊണ്ട് നിലവിലുള്ള സ്ഥലത്തു തന്നെ മറ്റൊരു കെട്ടിടം പണിയാൻ തീരുമാനിച്ചു . കേളപ്പജി പ്രസിഡണ്ടാ യ മലബാർ ഡിസ്ട്രിക്ട് ബോർഡ് ആവശ്യമായ പിന്തുണ നൽകി . പയ്യോളി സഹകരണ ബാങ്ക് 2000 രൂപ അനുവദിച്ചു . ജനങ്ങൾ സേവനമായി പണി തുടങ്ങി . സ്കൂൾ വളപ്പിന്റെ കിഴക്ക് ഭാഗത്ത് അന്നത്തെ നിലയ്ക്ക് സൗകര്യപ്രദമായ ഒരു കെട്ടിടം ഉയർന്നു .
 
ദേശീയ സ്വാതന്ത്യ സമരവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുകയാണ് ഈ വിദ്യാലയത്തിന്റെ ചരിത്രം . കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന അയിത്തോച്ചാടന പ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമായിരുന്നു ഈ വിദ്യാലയം . ചിങ്ങപുരം മുതൽ തുറശ്ശേരി കടവുവരെയും , മേലടി മുതൽ തുറയൂർ വരെയും വ്യാപിച്ചുകിടക്കുന്ന പ്രദേശത്തിന്റെ വിജ്ഞാന സംവേദനത്തിന്റെയും ദേശീയ ബോധത്തിന്റെയും മുഖ്യഉറവിടമായി ഈ വിദ്യാലയം നിലകൊണ്ടു .
 
സ്വാതന്ത്യസമരചരിത്രത്തിൽ ആവേശകരമായ അനുഭവം ഈ വിദ്യാലയത്തിന് അവകാശപെടാനുണ്ട് . ഇവിടുത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന മെറ്റൽഡ കല്ലൻ സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചു. രണ്ടു വർഷത്തെ കഠിന തടവിനാണ് അവർ ശിക്ഷിക്കപ്പെട്ടത് . കേളപ്പജിയുടെ പത്നിയായ ദേവകിഅമ്മയുടെ കൂടെയായിരുന്നു മെറ്റൽഡ ടീച്ചർ സമരത്തിൽ പങ്കെടുത്തതും ജയിൽ വാസം അനുഭവിച്ചതും.
 
അദ്ധ്യാപക അവാർഡ് ജേതാവും പ്രമുഖ രാഷ്ട്രീയ -സാംസ്‌കാരിക വ്യെക്തിത്വവുമായ ശ്രീ . വി .ആർ . വിജയരാഘവൻ ഈ സ്കൂളിലാണ് ആദ്യാക്ഷരം കുറിച്ചത് . ഇപ്പോൾ സ്കൂളിന്റെ എസ് .എസ് ജി . ചെയർമാൻ കൂടിയാണിദ്ദേഹം .
 
ഡോക്ടർമാർ , അഭിഭാഷകർ , എങ്ങിനീയർമാർ , അദ്ധ്യാപകർ , ഭരണനിപുണർ , ജനപ്രധിനിധികൾ തുടങ്ങി പൂർവ വിദ്യാർഥികൾ സമൂഹത്തിന്റെ നേതൃത്വവും മുഖ്യ ചാലക ഘടകങ്ങളുമായി ഈ വിദ്യാലയത്തിന്റെ യശസ്സ് കത്ത് സൂക്ഷിക്കുന്നു .
 
അക്ഷരദീപ്തിയുടെ ലോകത്ത് നിരസാന്നിധ്യമായിമാറികൊണ്ടിരിക്കുന്ന കവയത്രി കുമാരി കെ .ചൈത്ര ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ് .
 
ഇ ന്ന് ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണിത് . പഠനത്തിലും , പാഠ്യനുബന്ധപ്രവർത്തനങ്ങളിലും മുൻ നിരയിൽ നില്കുന്നു . സമർപ്പിതമായ സാമൂഹ്യബോധത്തിന്റെ പ്രതീകമെന്ന മഹത്ലക്ഷ്യം ഇ ന്നും കൈവിടാതെ സൂക്ഷിക്കുന്ന ഇവിടെ ഒന്നു മുതൽ ഏഴുവരെയായി പതിനാലു ഡിവിഷനു കൾ ഉണ്ട് .
 
കളിസ്ഥലത്തിന്റെ അഭാവം സ്കൂളിന്റെ പ്രധാന പ്രശ്നമാണ് . പരിമിതമായ സ്ഥലവിസ്തൃതിയാണുള്ളത് . രണ്ടു പോസ്റ്റ് കെ ഇ ആർ . കെട്ടിടങ്ങളും , രണ്ട് പ്രീ കെ ഇ ആർ . കെട്ടിടങ്ങളുമാണുള്ളത് . സ്വന്തമായി കിണറും , ജലവിതരണ സംവിധാനവുമുണ്ട് . നല്ല ലൈബ്രറിയും ,കുട്ടികൾക്കു വൈജ്ഞാനിക വിനോദങ്ങൾക്കുള്ള സാഹചര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .
 
സ്കൂൾ കേന്ദ്രമായി ഒരു സഹകരണസംഘം പ്രവർത്തിക്കുന്നു . കീഴൂർ ഗവ : യു .പി . സ്കൂൾ , കീഴൂർ എ .യു .പി .സ്കൂൾ , മേലടി എ . ൽ .പി . സ്കൂൾ , പള്ളിക്കര എ . ൽ . പി . സ്കൂൾ എന്നിവ ഈ സഹകരണ സംഘത്തിന് കീഴിലാണ് . 126 മെമ്പർമാരുണ്ട് . നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കീഴൂർ ഗവ : യു .പി . സ്കൂൾ സഹകരണസംഘം. 11 / 07 / 1980 ൽ രജിസ്റ്റർ ചെയ്ത് 1980 സെപ്തംബര് 4 ന് പ്രവർത്തനമാരംഭിച്ച സംഘമാണിത് .
 
പണ്ടേ കൈവശമുള്ള 45 സെന്റ ഭൂമി തന്നെയാണ് ഇപ്പോഴും സ്കൂളിനുള്ളത്. തിരക്കേറിയ റോഡാണ് തെക്കുവശം .കിഴക്കുവശത്തു ഗ്രാമീണ റോഡും പള്ളിയും .വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വീടുകളാണ് . സ്കൂളിന്റെ സ്ഥലവിസ്തൃതി വർധിപ്പിക്കുന്നതിന് സ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ ശ്രമമുണ്ടായി . പിന്നീട് 1980 -കളിൽ സ്ഥലം അക്വസിഷനുവേണ്ടി ശ്രമം നടന്നു. ഫണ്ട് ലഭ്യമല്ല എന്ന ധനകാര്യവകുപ്പിന്റെ നിലപാട് മൂലം അതും തടസ്സപെട്ടു . ഇപ്പോഴത്തെ അവസ്ഥ ഉള്ള സ്ഥലത്തു തലങ്ങും വിലങ്ങും നിർമിക്കപ്പെട്ട നാലു കെട്ടിടങ്ങളും , ടോയ്ലറ്റ് ബ്ലോക്കുകളും കഞ്ഞിപ്പുരയും , ലൈബ്രറികെട്ടിടവും , കിണറും , വാട്ടർടാങ്കും - നിന്നു തിരിയാനിടമില്ലാത്ത അവസ്ഥ .കളിസ്ഥലമില്ലാത്തത് പോരായ്മ എന്നുമാത്രം പറഞ്ഞാൽ ശരിയാവില്ല . ചുറ്റുമതിലുള്ളത് പൊട്ടിപൊളിയാൻ തുടങ്ങിയിരിക്കുന്നു .

07:02, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കിഴൂർ ഗ വ : യു .പി സ്കൂൾ