"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ എന്ന താൾ വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 30: | വരി 30: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= ലേഖനം}} |
22:13, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ നാൾവഴികൾ
അമ്മയുടെ ദേഷ്യത്തിലുള്ള വിളി കേട്ടാണ് ഞാനുണർന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നു.അമ്മയുടെ വഴക്ക് പേടിച്ച് എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾക്ശേഷം ഉച്ചഭക്ഷണം ബാഗിൽ വച്ച് പതിവ് പോലെ അമ്മയോടും അച്ചാമ്മയോടും യാത്ര പറഞ്ഞ് സ്കൂളിലേക്ക് പോയി. വാർഷിക പരീക്ഷയുടെ ടൈംടേബിൾ അച്ഛന്റെ വാട്സപ്പിൽ ഇട്ടിട്ടുണ്ടെന്ന് അമ്മയെ ഓർമ്മപ്പെടുത്തി. അച്ചാച്ചൻ ജോലി കഴിഞ്ഞ് വൈകിട്ട് വന്നപ്പോൾ മൊബൈലിൽ നോക്കി ടൈംടേബിൾ എഴുതിയെടുത്തു. ചേട്ടന്മാരേക്കാൾ മുമ്പേ എനിക്കാണ് പരീക്ഷ തുടങ്ങുന്നത്.എന്റെ 3 പരീക്ഷകൾക്ക് ശേഷം ചേട്ടന്മാരുടെ പരീക്ഷ തുടങ്ങി.അതിനിടയിലാണ് ആ പ്രഖ്യാപനം വന്നത്.പരീക്ഷകളെല്ലാം മാറ്റി വയ്ക്കുന്നു. കോവിഡ്- 19 എന്ന മഹാമാരി ലോകത്തുടനീളം ഉണ്ടായത്രെ. കൊറോണ എന്ന വൈറസാണ് ഇതിന് കാരണം. ഇന്ത്യയിലുടനീളം 15 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.മുഖത്ത് മാസ്ക് ധരിക്കണം എപ്പോഴും സോപ്പിട്ട് കൈകൾ നന്നായി കഴുകണം. അനാവശ്യമായി കണ്ണിലും മൂക്കിലും തൊടരുത്. കേട്ടപ്പോൾ പേടി തോന്നി. ദിവസങ്ങൾ കടന്നു പോയി. ലോകത്ത് മരണം ലക്ഷത്തോടടുക്കുന്നു. എൻ്റെ കൂട്ടുകാരെയിപ്പോഴൊന്നും കാണാൻ പറ്റില്ലെന്ന് കരുതി എൻ്റെ സങ്കടമേറി. ചേട്ടന്മാർക്ക് ഇനി ഒരറിയിപ്പുണ്ടായിട്ടേ പരീക്ഷയുള്ളൂ എന്നും അറിയിപ്പ് വന്നു. അച്ചാച്ചന് ജോലിയില്ല.എല്ലാവരും വീട്ടിൽ തന്നെയുണ്ട്. അരി വാങ്ങാൻ റേഷൻ കടയിൽ ചെന്നപ്പോഴും നിശ്ചിത അകലം പാലിക്കണമത്രേ.കൂടാതെ പലവ്യജ്ഞനക്കിറ്റും കിട്ടി. അപ്പൂപ്പന് പെൻഷനും ലഭിച്ചു.സർക്കാർ നൽകുന്ന സഹായങ്ങൾ എത്രയേറെയാണ്. മനുഷ്യർക്ക് മാത്രമല്ല കുരങ്ങന്മാർ, പക്ഷികൾ, മറ്റു ജീവജാലങ്ങൾ എല്ലാവർക്കും അന്നത്തിന് മുട്ടുണ്ടാകുന്നില്ല. അച്ചാച്ചൻ സ്ഥിരമായി ലോട്ടറിയെടുക്കുന്ന ഒരു മാമനുണ്ട് കാലിന് സ്വാധീനമില്ല. അമ്മ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ തിരക്കി. സർക്കാർ നൽകുന്ന സൗജന്യ സേവനങ്ങൾ അദ്ദേഹത്തിന് ഗുണകരമായി. പ്രളയം പോലെ നമ്മുടെ നാടിനെ ദുരന്തത്തിലാക്കിയ ഈ രോഗത്തെ നാം തുരത്തുക തന്നെ ചെയ്യും. വീട്ടിലിരിക്കുക എന്നത് മാത്രമാണ് ഇതിന് മാർഗം. വാഹനങ്ങൾ കുറഞ്ഞതിനാൽ റോഡിൽ തിരക്കില്ല ,പുകയില്ല, ശാന്തമായ അന്തരീക്ഷം. കൊള്ളാം എനിക്കിഷ്ടമായി. പക്ഷേ വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്തതിനാൽ കൂട്ടുകാരോടൊത്ത് കളിക്കാൻ പറ്റുന്നില്ല എന്ന ചിന്ത ആ പഴയ വരികളിലേക്ക് എന്നെയെത്തിച്ചു. " ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ" (അനുഭവക്കുറിപ്പ് )
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം