"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/സ്നേഹസമ്മാനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്നേഹസമ്മാനം. | color= 2 }}<p>എല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| സ്കൂൾ കോഡ്= 36026
| സ്കൂൾ കോഡ്= 36026
| ഉപജില്ല= മാവേലിക്കര       
| ഉപജില്ല= മാവേലിക്കര       
| ജില്ല=ആലപ്പുുഴ
| ജില്ല=ആലപ്പുഴ 
| തരം= കഥ   
| തരം= കഥ   
| color=2     
| color=2     
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

20:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്നേഹസമ്മാനം.

എല്ലാ ദിവസവും ശുഭപ്രതീക്ഷകളുമായാണ് ഹേസൽ എഴുന്നേൽക്കുന്നത്. അന്നും അവൾ എഴുന്നേറ്റ ഉടൻ തന്നെ തൻ്റെ പ്രിയപെട്ട പ്രാവിൻകൂട്ടത്തിന് ഭക്ഷണവും വെള്ളവും വച്ച് കൊടുത്തു. അൽപ്പം മാറി നിന്ന് അവ അരിമണികൾ കൊത്തി തിന്നുന്നത് കണ്ട് സന്തോഷിച്ചു.ദിനപത്രത്തിൻ്റെ താളുകൾ മറിച്ചപ്പോൾ അവളുടെ മുഖത്തെ ചിരി മാഞ്ഞു.കോവിഡ് എല്ലായിടത്തും പടരുകയാണ്. അവൾ ഒരു നിമിഷം കണ്ണടച്ച് ദൈവത്തെ ഓർത്തു.ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി തനിക്കും എന്തെങ്കിലും ചെയ്യണം. പക്ഷെ വീട്ടിലെ സ്ഥിതി വളരെ മോശമാണ്. രണ്ട് പശുക്കളാണ് അവളുടെ വീടിൻ്റെ വരുമാനം..ഒന്നും ആലോചിക്കാതെ ആ രണ്ട് പശുക്കളെയും വിറ്റിട്ട് ആ തുക അവൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.ചെറിയ ജോലികൾ ചെയ്ത് അവൾ കുറച്ച് നാളുകൾ ജീവിച്ചു.ഒരു ദിവസം ആരോ വാതിലിൽ മുട്ടുന്നത് കേട്ട് അവൾ കതക് തുറന്നു. പക്ഷെ ആരെയും അവളവിടെ കണ്ടില്ല.. പെട്ടന്ന് തൊഴുത്തിൽ നിന്ന് പശുക്കളുടെ കരച്ചിൽ കേട്ട് നോക്കിയ അവൾ ഞെട്ടിപ്പോയി.. അവിടെ നാലു പശുക്കളെ കെട്ടിയിരിക്കുന്നു. ഏറെ അത്ഭുതത്തോടെ ഹേസൽ തൊഴുത്തിലേക്ക് ചെന്നു. അവിടെ നിന്നും ഒരു കുറിപ്പ് അവൾക്ക് കിട്ടി. അവളത് വായിച്ചു. "പ്രിയ ഹേസലിന്,ഇത് തൻ്റെ നല്ല മനസിന് ദൈവം തന്ന സമ്മാനമായി കരുതുക " ആകുറിപ്പ് ആരെഴുതിയാതണന്ന് അതിലുണ്ടായിരുന്നില്ല. എങ്കിലും അത് ദൈവത്തിൻ്റെ സമ്മാനമായി കരുതി അവൾ പിന്നിടുള്ള കാലം ഉള്ളതിൽ നിന്ന് മറ്റുള്ളവരെ സഹായിച്ച് അവൾ സന്തോഷത്തോടെ ജീവിച്ചു.

ആയിഷ
9A ബി.എച്ച്.എച്ച്.എസ്.എസ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ