"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/സ്വർണ്ണ മാമ്പഴം സമ്മാനിച്ച ദേവത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

19:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്വർണ്ണ മാമ്പഴം സമ്മാനിച്ച ദേവത
     ഒരിടത്ത് ഒരിടത്ത് ഒരു കൊച്ചുകുടിലിൽ ദമ്പതികൾ താമസിച്ചിരുന്നു . അവർ വളരെ പാവപ്പെട്ടവരാണ് . ഒരു ദിവസത്തെ ആഹാരത്തിനായി അവർ ബുദ്ധിമുട്ടിയിരുന്നു . കാട്ടിൽ പോയി വിറകു  പെറുക്കി എടുത്തിട്ടാണ് ആഹാരം പാകം ചെയ്തിരുന്നത് .  അവർ നല്ല കർഷകരായിരുന്നു .  എല്ലാ ദിവസവും വയലിൽപോയി  അവർ കഠിനാദ്ധ്വാനം ചെയ്യുമായിരുന്നു . ' രാജൻ' , 'സരസമ്മ' എന്നായിരുന്നു അവരുടെ പേര് . സരസമ്മ പതിവുപോലെ വിറകു ശേഖരിക്കാൻ കാട്ടിൽപോയ സമയം എന്തൊ പെട്ടെന്നവളുടെ  മേൽ  വന്നു  വീണു . അവൾ  അതെന്താണ്                   

എന്ന് അറിയാൻ നോക്കി . അവൾക്ക് അവിടെ ഒരു അണ്ണാൻകുഞ്ഞിനെ കാണാൻ സാധിച്ചു . അതിന്റെ തലയിലൂടെ ചോര വരുന്നുണ്ടായിരുന്നു . അവൾ അതിനെ എടുത്തു . അണ്ണാൻകുഞ്ഞിനെ ഇരയാക്കാൻ വന്ന പരുന്തിനെ അവൾ എങ്ങനെയോ ഓടിച്ചു . അണ്ണാൻകുഞ്ഞിനോട് അവൾക്ക് ദയ തോന്നി . അവൾ അതിനെയും എടുത്തുകൊണ്ട് തൻറെ കുടിലിലേക്ക് പോയി . രാജനോട് അവൾ നടന്നതൊക്കെ പറഞ്ഞു . രാജന് കാര്യം മനസ്സിലായി . അവർ അണ്ണാൻകുഞ്ഞിന് മീനു എന്ന് പേരിട്ടു . മീനുവിന്റെ മുറിവുകൾ ഭേദമായി . സരസമ്മ അതിനെ കാട്ടിൽ തന്നെ തിരിച്ചുവിട്ടു . എങ്കിലും വിറക് ശേഖരിക്കാൻ പോകുമ്പോൾ സരസമ്മ അവൾക്ക് പഴങ്ങൾ കൊണ്ടു കൊടുക്കുമായിരുന്നു . കുറച്ചു ദിവസമായി സരസമ്മയെ കണ്ടിട്ടില്ല . മീനു സരസമ്മയെ തിരക്കി കുടിലിൽ എത്തി . അവിടെ അവൾക്ക് കാണാൻ സാധിച്ചത് വിശന്ന് അവശരായ സരസമ്മയെയും രാജനെയുമാണ് . തനിക്ക് പരുക്ക് പറ്റിയപോൾ തന്നെ സഹായിച്ച ദമ്പതികൾക്ക് ഈ അവസ്ഥ വന്നത് അവൾക്ക് സഹിക്കുവാൻ കഴിഞ്ഞില്ല . അവൾ സരസമ്മയുടെ അടുത്തു ചെന്നിട്ട് പറഞ്ഞു ; "സരസമ്മേ , നിങ്ങൾ എന്നോടൊപ്പം വരണം ." സരസമ്മ സമ്മതിച്ചു . മീനു അവളെ ഒരു സ്ഥലത്തേക്ക് കൊണ്ട്പോയി . അത് ഒരു മാന്ത്രിക ലോകം ആയിരുന്നു . മീനുവിന്റെ രൂപത്തിൽ മാറ്റം സംഭവിച്ചു . ശത്രുവിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി രൂപം മാറിയ ദേവതയായിരുന്നു അത് . ദേവത സരസമ്മയ്ക്ക് കുറച്ച് ഭക്ഷ‍ൃവസ്തുകളും ഒരു മരവും സമ്മാനിച്ചു . ദേവത സരസമ്മയോട് പറഞ്ഞു ; " നിങ്ങൾ എനിക്ക് വേണ്ടതെല്ലാം തന്ന് എന്നെ സംരക്ഷിച്ചതിന് നന്ദി . നിങ്ങൾക്ക് ഞാൻ തന്നത് വെറുമൊരു മരമല്ല . സ്വർണ മാമ്പഴം തരുന്ന മാവാണ് . ഇതെല്ലാം ഞാൻ തരുന്ന സ്നേഹ സമ്മാനമായി കരുതിയാൽ മതി . ഈ ലോകത്തെ കുറിച്ച് പുറത്തു പറഞ്ഞാൽ മാവും കൊട്ടാരവും കാണാതെയാകും . " ദേവത സരസമ്മയെ വീട്ടിൽ എത്തിച്ചു . അവർ അത്ഭുതത്തോടെ നോക്കി . അവരുടെ കുടിൽ കൊട്ടാരം ആയി . ദേവത പറഞ്ഞ വാക്കുകൾ സരസമ്മ ഓർമയായി സൂക്ഷിച്ചു അത് പാലിക്കുകയും ചെയ്തു . ഈ സമ്മാനം കൊണ്ട് അവർ സുഖമായി ജീവിച്ചു .


ഐശ്വര്യ . എസ്സ്
6 B സെന്റ് . ആൻസ് ജി . എച്ച് . എസ്സ് . എസ്സ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ