"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
}}
}}


 
{{Verified1|name=Sachingnair|തരം=ലേഖനം}}
</p>

19:21, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതി

ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതിപ്രശ്നം. എന്നാൽ മണ്ണിനെ നാം മലിനമാക്കുന്നു , കാടിന്റെ മക്കളെ കുടിയിറക്കുന്നു , കാട്ടുമരങ്ങളെ കട്ടുമുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു . ദൈവത്തിന്റെ സ്വന്തം നാടായ കേരളം സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്............ മാലിന്യം നിറഞ്ഞ നഗരങ്ങൾ,44 നദികളാൽ സമ്പന്നമായ നാട്ടിൽ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകൾ, പാടത്തും പറമ്പത്തും വാരിക്കോരിയൊഴിക്കുന്ന കീടനാശിനികൾ, വിഷ കനികളായ പച്ചക്കറികൾ, സാംക്രമിക രോഗങ്ങൾ, ഇ- വേസ്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ ഇവയാണ് പ്രബുദ്ധ കേരളത്തിന്റെ വികസന കാഴ്ചകൾ . വിഷമയമായ ഈ അന്തരീക്ഷത്തിൽ നിന്നും മുക്തി നേടുന്നതിനും , പകർച്ചവ്യാധികളെ തടയുന്നതിനും, ഏറ്റവും അത്യാവശ്യം ശുചിത്വമാണ്. ശുചിത്വം എന്നാൽ വ്യക്തികളും, അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും , മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ്. വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും ആ പ്രാധാന്യം കൽപിക്കുന്നില്ല. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. കൊതുക്, എലി, കീടങ്ങൾ എന്നിവ പെരുകുന്നു അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു. മലിനജലവും മലിനമായ വായുവും ജീവിതം ദുസ്സഹമാക്കുന്നു. വ്യക്തിശുചിത്വം സാധ്യമാണെങ്കിൽ സാമൂഹ്യ ശുചിത്വവും സാധ്യമാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെ തുടർന്ന് പകർച്ചവ്യാധികളുടെ ഭീഷണിയിലാണ് കേരളം. ഇപ്പോഴിതാ കൊറോണയും . പകർച്ചവ്യാധികൾ ഇനിയും പെരുകാൻ സാധ്യത ഏറെ ഉള്ളതിനാൽ ഇതിനെയെല്ലാം പ്രതിരോധിക്കുക എന്നതാണ് നമ്മുടെ ആവശ്യം. നമുക്ക് രോഗങ്ങൾ വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്. അതിനായി, രോഗമുള്ള ആളുകളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ മറ്റു വസ്തുക്കൾ ഇവ ഉപയോഗിക്കാതിരിക്കുക, മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടൗവ്വൽ ഉപയോഗിക്കുക, കുറഞ്ഞത് 20 സെക്കന്റ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക എന്നീ മാർഗ നിർദ്ദേശങ്ങൾ നമുക്ക് അനുസരിക്കാം. എല്ലാത്തിനുമുപരി പോഷകാഹാരങ്ങൾ കഴിച്ചും, വ്യായാമം ചെയ്തും, മാനസികാരോഗ്യം വർദ്ധിപ്പിച്ച് നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കൂട്ടുക . ലോകം മാരകമായ കൊവിഡ് - 19 ന്റെ കരാള ഹസ്തത്തിൽ അമർന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾക്കനുസ-രിച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. " ആശങ്കയല്ല വേണ്ടത്, ജാഗ്രതയാണ് "

രാഗേന്ദു ആർ
8 എ പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം