"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}== | {{PHSchoolFrame/Pages}} | ||
== ചരിത്രം == | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
Claudius Buchanan00.jpg|റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ | Claudius Buchanan00.jpg|റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ | ||
ചിത്രം:33070-hm1.png|മിസ്സിസ്സ് എ.എച്ച് ലാഷ് | ചിത്രം:33070-hm1.png|മിസ്സിസ്സ് എ.എച്ച് ലാഷ് | ||
ചിത്രം:Henry-Baker-Sr.jpg|ഹെൻറി ബേക്കർ സീനിയർ | ചിത്രം:Henry-Baker-Sr.jpg|ഹെൻറി ബേക്കർ സീനിയർ | ||
ചിത്രം:Mrs-Henry-Baker-Jr.jpg|മിസസ് ഹെൻറി ബേക്കർ ജൂനിയർ | ചിത്രം:Mrs-Henry-Baker-Jr.jpg|മിസസ് ഹെൻറി ബേക്കർ ജൂനിയർ | ||
</gallery> | </gallery> | ||
ബുക്കാനൻ സ്കൂളിന്റെ ചരിത്രം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്. | ബുക്കാനൻ സ്കൂളിന്റെ ചരിത്രം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്. | ||
വരി 23: | വരി 19: | ||
കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും സിജു കുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.'''"എഴുന്നേറ്റ് പ്രകാശിക്കുക "'''എന്നതാണ് സ്ക്കൂൾ ആപ്തവാക്യം. കേരളസിലബസ്സിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി, അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ അഞ്ഞൂറ്റിപത്ത് വിദ്യാർത്ഥിനികളും ഇരുപത്തൊമ്പത് അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു... | കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും സിജു കുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.'''"എഴുന്നേറ്റ് പ്രകാശിക്കുക "'''എന്നതാണ് സ്ക്കൂൾ ആപ്തവാക്യം. കേരളസിലബസ്സിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി, അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ അഞ്ഞൂറ്റിപത്ത് വിദ്യാർത്ഥിനികളും ഇരുപത്തൊമ്പത് അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു... | ||
<gallery> | <gallery> | ||
ചിത്രം:33070hm-7.png|മിസ് മറിയം തോമസ് | |||
ചിത്രം | ചിത്രം:33070hm-8.png|മിസ് ഗ്രേസ് തോമസ് | ||
ചിത്രം:33070-hm2.jpg|'''മിസ്സിസ് ഇ.ബെല്ലർബി''' | |||
ചിത്രം | ചിത്രം | ||
</gallery> | </gallery> |
13:31, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രം
-
റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ
-
മിസ്സിസ്സ് എ.എച്ച് ലാഷ്
-
ഹെൻറി ബേക്കർ സീനിയർ
-
മിസസ് ഹെൻറി ബേക്കർ ജൂനിയർ
ബുക്കാനൻ സ്കൂളിന്റെ ചരിത്രം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ആരംഭത്തിൽ തിരുവിതാംകൂറിലെ ബ്രിട്ടീഷ് പ്രസിഡൻറ് ആയിരുന്ന കേണൽ മൺറോയുടെ ആവശ്യപ്രകാരം ഇവിടുത്തെ സുറിയാനി സഭയുടെ പ്രവർത്തനങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് വില്യം കോളേജ് പ്രിൻസിപ്പൽ ആയിരുന്നു റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ കേരളത്തിലെത്തി. അദ്ദേഹത്തിന്റെ "ക്രിസ്ത്യൻ റിസേർച്ചസ് ഇൻ ഏഷ്യ" എന്ന ഗ്രന്ഥത്തിലെ നിർദ്ദേശങ്ങൾ ചര്ച്ച് മിഷന് സൊസൈറ്റിയുടെ ശ്രദ്ധ പിടിച്ചുപറ്റി. അപകടത്തിൽ ആയിരിക്കുന്ന സുറിയാനി സഭയെ നവീകരിക്കാൻ സഹായം ആവശ്യമാണെന്നും ബൈബിൾ മലയാളഭാഷയിൽ അച്ചടക്കം എന്നും സാധാരണക്കാർക്ക് വിദ്യാഭ്യാസ ലഭിക്കുന്നതിന് വിദ്യാലയങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് മിഷനറിമാർ കേരളത്തിൽ എത്തിയത്. 1816 ൽ വന്ന ആദ്യ മിഷനറി റവ. തോമസ് നോർട്ടൺ ആലപ്പുഴയും പിന്നാലെയെത്തിയ റവ റവ. ഹെൻറി ബേക്കർ സീനിയർ കോട്ടയവും റവ ജോസഫ് പീറ്റ് മാവേലിക്കരയും തങ്ങളുടെ ആസ്ഥാനങ്ങൾ ആയി തിരഞ്ഞെടുത്തു. വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്നതാണ് മിഷനറിമാർ നടത്തിയ ആദ്യ കാൽവെപ്പ് .കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിച്ച് ഹെൻട്രി ബേക്കർ സീനിയർ കോട്ടയം, പള്ളം, കൊച്ചി തുടങ്ങി നാൽപതോളം സ്ഥലങ്ങളിൽ പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ ആരംഭിച്ചു . 1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. അക്കാലത്തെ കേരളത്തിലെ സാമൂഹ്യസ്ഥിതി വളരെ പരിതാപകരമായിരുന്നു. തീണ്ടൽ, തൊടീൽ, അടിമത്തം ഇവ കൊടികുത്തി വാണിരുന്നു. ഉന്നതകുലജാതർക്ക് മാത്രമുള്ളതായിരുന്നു വിദ്യാഭ്യാസം. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. 12 വയസ്സിന് മുൻപേ വിവാഹിതരായി ഭർത്താവിൻറെ വീട്ടിൽ അടിമകളെപ്പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ടവരായിരുന്നു അന്നത്തെ സ്ത്രീകൾ . സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മിഷണറിമാർ കരുതി. നല്ല അമ്മമാരും ഭാര്യമാരും മരുമകളുമായി തീരുവാൻ മാത്രമല്ല പുരുഷനും തുല്യമായ പദവി ലഭിക്കണമെങ്കിലും വരുംതലമുറയെ നല്ലരീതിയിൽ വാർത്തെടുക്കണമെങ്കിലും സ്ത്രീക്ക് വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂ എന്ന് അവർക്ക് അറിയാമായിരുന്നു . ഇംഗ്ലീഷ് , മലയാളം, കണക്ക് ,തയ്യൽ ഇവ പഠിപ്പിച്ചുകൊണ്ട് സ്ത്രീ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു 1844 ൽ മിസസ് ഹെൻറി ബേക്കർ പെൺകുട്ടികൾക്കായി പള്ളത്ത് ഗേള‍്‍സ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. ഇവിടെ 60 ബോർഡിംഗ് വിദ്യാർത്ഥിനികളും ദിവസവും വന്നു പോകുന്ന ഇരുപത്തിയഞ്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. പിന്നീട് ഈ സ്ഥാപനം മിസസ് ഹെന്റി ബേക്കർ സീനിയർ കോട്ടയത്ത് നടത്തിയിരുന്ന സ്കൂളുകളുമായി ലയിപ്പിച്ചു പള്ളം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന റവ ഹെൻട്രി ബേക്കർ ജൂനിയറിന്റെ ഭാര്യ ഫ്രാൻസിസ് എ കിച്ചൻ എന്ന മിഷനറി വനിത 1844 ൽ പള്ളത്തെ ബംഗ്ലാവിൽ എട്ടു പെൺകുട്ടികളുമായി ആരംഭിച്ച സ്കൂളാണ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ആയി വളർന്നത് . കുട്ടികൾ മുടങ്ങാതെ ക്ലാസ്സിൽ എത്തണം എന്ന ഉദ്ദേശത്തിൽ സ്കൂളിനോട് ചേർന്ന് 1871ൽ ബോർഡിംഗ് ആരംഭിച്ചു. 1890 ആയപ്പോഴേക്കും ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ ഉള്ള ലോവർ സെക്കൻഡറി സ്കൂൾ ആയി ഇത് പരിണമിച്ചിരുന്നു. ഈ കാലഘട്ടങ്ങളിലെല്ലാം മിഷനറിമാർ നേരിട്ടിരുന്ന പ്രശ് നമായിരുന്നു സ്കൂൾ മിസ്ട്രസ്സുമ്മാരുടെ കുറവ്. പെൺകുട്ടികളെ പഠിപ്പിക്കുവാൻ ദൈവവിചാരവും ട്രെയിനിംഗും ഉളള അദ്ധ്യാപികമാർ അത്യാവശ്യമായിരുന്നു. ഈ ആവശ്യങ്ങൾ അറിഞ്ഞ് 1872ൽ മിസ് എലിസ ഉസ് ബോൺ 2000 പൗണ്ട് സംഭാവനയായി ചർച്ച് സൊസൈറ്റിക്കു നൽകി. തിരുവിതാംകീറിൽ ഒരു ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുന്നതിനായിരുന്നു ഈ സംഭാവന. ഇതിൻപ്രകാരം ചർച്ച് മിഷൻ സൊസൈറ്റിയുടെ കമ്മറ്റി പളളത്ത് പെൺകുട്ടികൾക്കായുളള ഒരു ട്രെ.യിനിംഗ് സ്കൂൾ ആരംഭിക്കുവാൻ തീരുമാനിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1888-ൽ മിസസ് ഹെന്റി ബേക്കർ സീനിയർ മൃതിയടഞ്ഞതോടെ റവ. എ എഫ് പെയിന്റർ എന്ന മിഷനറിയുടെ ഭാര്യ മിസസ് പെയിന്റർ പളളത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ തുടങ്ങി. കേരളത്തിൽ സി.എം. എസ്സിന്റെ നേതൃത്വത്തിൽ സ്കൂളുകൾ ആരംഭിക്കുവാൻ കാരണക്കാരനായ റവ. ഡോ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ് ക്കായി ഈ സ്ഥാപനത്തിന് ' ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ' എന്നു പേരിടാൻ ധാരണയായി. അങ്ങനെ മിസസ് പെയിന്ററുടെ സ്കൂൾ കേന്ദ്രീകരിച്ച് 1891ൽ റവ. എ .എച്ച് .ലാഷ് , ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ തുറന്നു. ചർച്ച് മിഷൻ സൊസൈറ്റിയുടെ സ്‌കൂളുകളിലേക്കു വേണ്ട ക്രിസ്‌ത്യൻ അധ്യാപികമാരെ പരിശീലിപ്പിക്കുന്നതിനുളള എലിമെന്ററി ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളും 1മുതൽ 7വരെ ക്ലാസ്സുകളുളള ഹയർ സെക്കന്ററി സ്‍കൂളും ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നു. മിസസ് പെയിന്റർ 1891ൽ തന്നെ ഈ സ്‌കൂൾ റവ. ലാഷിന്റെ ഭാര്യ മിസസ് ലാഷിനു കൈമാറി. ഇക്കാലഘട്ടത്തിൽ ബുക്കാനൻ ഇൻസ്റ്റിറ്റൂഷന്റെ ഭാഗമായ സ്‌കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ ആരംഭിച്ചു. 1892 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷന് മദ്രാസ് വിദ്യാഭ്യാസം വകുപ്പിന്റെ അംഗീകാരം ലഭിക്കുകയും 1892 നവംബർ 25 ന് അന്നത്തെ മഹായിടവക ബിഷപ്പ് ഹോഡ്ജ് സ്കൂൾ മന്ദിരം പ്രാർത്ഥിച്ചു പ്രതിഷ്ഠിക്കുകയും ചെയ്തു. സ്‌കൂളിൽ 130 പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ 90 പേർ ബോർഡിംഗിൽ താമസിച്ചുപഠിക്കുകയായിരുന്നു. 97 ആൺകുട്ടികളും 245 പെൺകുട്ടികളും അടങ്ങുന്ന 8 ബ്രാഞ്ച് സ്‌കൂളുകൾ ഈ സ്ഥാപനത്തിനുണ്ടായിരുന്നു. റീഡിംഗ്, റൈറ്റിംഗ്, അരിത്തമെറ്റിക്ക്, ജോഗ്രഫി, ഡിക്ടേഷൻ തുടങ്ങിയവ ഇവിടെ പഠിപ്പിച്ചു പോന്നു. മിസസ് ലാഷിന്റെ മരണശേഷം മിസസ് ഇ. ബെല്ലർബി സ്‌കൂളിന്റെ ചുമതലയേറ്റു. തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും വിവിധ ഭാഗങ്ങളിൽ നിന്ന് - പെൺകുട്ടികൾ ഇവിടെ പഠനത്തിനെത്തി. അക്കാലത്ത് ലോവർ സെക്കന്ററി പരീക്ഷകൾ കൊച്ചിയിലായിരുന്നു നടന്നിരുന്നത്. 1911ൽ റവ. ബെല്ലർബിയും മിസസ് ബെല്ലർബിയും ആരോഗ്യപരമായ കാരണങ്ങളാൽ കോട്ടയം വിട്ടു. ബുക്കാനൻ സ്‌കൂൾ ചാപ്പൽ മിസസ് ഇതെൽ ബെല്ലർബിയുടെ സ്‌മരണാർത്ഥം പണിതതാണ്. ഇവർക്കുശേഷം റവ. ഹണ്ടും പത്‌നിയും സ്‌കൂൾ ചുമതലകൾ ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ സ്‌കൂളിന്റെ ഇംഗ്ലീഷ് വിഭാഗം നിർത്തലാക്കി മലയാളം മിഡിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. മിസസ് ഹണ്ടിനുശേഷം മിസ് റിച്ചാർഡ് സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. 1907 മുതലാണ് മിസ് റിച്ചാർഡ് സ്കൂളിൻറെ അധ്യക്ഷയായത് . 1913 മുതൽ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേക ക്യാമ്പുകൾ ഇൻസ്റ്റിറ്റ്യൂഷനിൽ നടത്തിയിരുന്നു . ഭവനങ്ങളിലും സമൂഹത്തിലും നല്ല സ്വാധീനം നൽകുവാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 1916 ൽമിസ് ഹില്ലും പള്ളത്ത് എത്തിച്ചേർന്നു 1930 വരെ ഇവർ രണ്ടുപേരും ഒരുമിച്ച് പ്രവർത്തിച്ചു. ട്രെയിനിംഗ് സ്‌കൂൾ, സ്‌കൂൾ വിഭാഗം, ബ്രാഞ്ച് സ്‌കൂളുകൾ എന്ന് മൂന്ന് വിഭാഗങ്ങളാക്കി മൂന്നിന്റേയും ചുമതല വ്യത്യസ്‌ത വ്യക്തികളെ ഏൽപ്പിച്ചുകൊടുത്ത് മിസ് റിച്ചാർഡാണ്. തുടർന്നുളള 16 വർഷങ്ങളിൽ ഇൻസ്റ്റിറ്റൂഷന്റെ ചുമതല വഹിച്ചത് മിസ് റിച്ചാർഡാണ്. ഈ ഈ വനിതകളുടെ സേവന കാലത്ത് സ്കൂളിന് ആവശ്യമായ സ്ഥലം സമ്പാദിക്കുക കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുക സ്കൂളിൻറെ നടത്തിപ്പിനും അധ്യാപകർക്കും ശമ്പളം നൽകുന്നതിന് സ്ഥിരമായ സംവിധാനം ഏർപ്പെടുത്തുക ഇവയെല്ലാം പരസഹായമില്ലാതെ നിർവഹിച്ചിരുന്നു വിവിധ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന കോമ്പൗണ്ട് എന്നറിയപ്പെടുന്ന സ്ഥലം മുഴുവൻ ഒരു കാലത്ത് മദാമ്മയുടെ കോമ്പൗണ്ട് എന്നാണ് ആളുകൾ പറഞ്ഞിരുന്നത്. 1930ൽ മിസ് റിച്ചാർഡ് കോട്ടയം വിട്ടു. തുടർന്ന് മിസ്. ഹിൽ ഇൻസ്റ്റിറ്റൂഷന്റെ കാര്യദർശിയായി. ഈ കാലഘട്ടത്തിൽ മുമ്പു നിർത്തിയ ഇംഗ്ലീഷ് വിഭാഗം വീണ്ടും പ്രവർത്തനമാരംഭിച്ചു. 1943 ലാണ് മടങ്ങിപ്പോയത് പള്ളത്തെ ബോയ്സ് ഹൈസ്കൂളിന്റെയും മാതൃസ്ഥാനം യഥാർത്ഥത്തിൽ മിസ് ഹില്ലിന് അവകാശപ്പെട്ടതാണ് . പള്ളത്തെ ബോയ്സ് സ്കൂൾ എന്നെങ്കിലും ഹൈസ്കൂൾ ആക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഈ കോമ്പൗണ്ടിലെ ഒരറ്റത്ത് ഒരേക്കർ സ്ഥലം അതിനായി വിട്ടുനൽകണമെന്ന് മിസ് ഹിൽ വിൽപത്രത്തിൽ എഴുതി വെച്ചിട്ടാണ് പോയത് . 1916 മുതൽ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. കെ.വി വർക്കി 1925ൽ റിട്ടയർ ചെയ്‌തു . മിസ്. മേരി ജോൺ ചുമതലയേറ്റു (1925-1930). 1945ൽ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപിക ആയി ഇവിടെ ചുമതലയേറ്റത് മറിയം തോമസ് ആയിരുന്നു. സിസ്റ്റർ ഹുഡിൽ അംഗമായിരുന്ന അധ്യാപകർ അവിവാഹിതർ ആയിരുന്നു. 1952 മുതലാണ് വിവാഹിതരായ അധ്യാപികമാർക്ക് ഇവിടെ സേവനം അനുഷ്ഠിക്കാൻ അനുമതി ലഭിച്ചത് . 1960 ൽ റിട്ടയർ ചെയ്യുന്നതു വരെയുള്ള മിസ് മറിയം തോമസ് സിസ്റ്ററിന്റെ സേവനകാലം ഈ സ്കൂളിൻറെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന കാലമായിരുന്നു മിസ് മറിയം തോമസിന്റെ കാലത്ത് മഹായിടവക സ്കൂളുകളിലെ എസ്എസ്എൽസി റിസൾട്ട് വരുമ്പോൾ മിക്കപ്പോഴും ഒന്നാം സ്ഥാനത്ത് പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു. തുടർന്ന് മിസ് ഗ്രേസ് തോമസ് 1960-1963 കാലഘട്ടത്തിൽ, മിസ് സാറാ റ്റി. ചെറിയാൻ 1963-1965 വരെ, ശ്രീ ഏബ്രഹാം വർക്കി 1965-1970ൽ , മിസ്സ് ആലീസ് പി മാണി ( 1970-1976 ), മിസ്സ് അന്നമ്മ തോമസ് പി( 1976-1987 ) സൂസമ്മ മാത്യു (1987-1990) അന്നമ്മ മാത്തൻ(1990-1996), വത്സമ്മ ജോസഫ്(1996-2000), സൂസൻ കുര്യൻ (2000-2003), ഗ്രേസി ജോർജ്(2003-2006), സുജ റെയ് ജോൺ(2006-2011 ), ഏലിയാമ്മ തോമസ്(2011-14 20), ലില്ലി ചാക്കോ (2014-16), മേരി മാണി എം(2016-19) എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും സിജു കുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു."എഴുന്നേറ്റ് പ്രകാശിക്കുക "എന്നതാണ് സ്ക്കൂൾ ആപ്തവാക്യം. കേരളസിലബസ്സിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി, അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ അഞ്ഞൂറ്റിപത്ത് വിദ്യാർത്ഥിനികളും ഇരുപത്തൊമ്പത് അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു...
-
മിസ് മറിയം തോമസ്
-
മിസ് ഗ്രേസ് തോമസ്
-
മിസ്സിസ് ഇ.ബെല്ലർബി
-