"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/രക്തബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രക്തബന്ധം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (DEV എന്ന ഉപയോക്താവ് കെ.പി.എം.എച്ച്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/രക്തബന്ധം എന്ന താൾ എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/രക്തബന്ധം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:13, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രക്തബന്ധം
ഒരിടത്തൊരിടത്ത് രണ്ട് സഹോദരങ്ങൾ ജീവിച്ചിരുന്നു. അവരിൽ മുതിർന്ന സഹോദരൻ വളരെ അത്യാഗ്രഹി ആയിരുന്നു. ഇളയ സഹോദരൻ മനസ്സിൽ നന്മ കാത്തു സൂക്ഷിക്കുന്ന നല്ലവൻ ആയിരുന്നു. അവൻ ദാന ശീലനും പാവപ്പെട്ടവനും ആയിരുന്നു. തെറ്റായ ജീവിതം നയിച്ചിരുന്ന മൂത്ത സഹോദരന്റെ പേര് രാജൻ എന്നാണ് അനിയന്റെ പേര് രഘു എന്നായിരുന്നു. പാവപ്പെട്ടവൻ ആയതിനാൽ അനിയനെ രാജന് ഒട്ടും ഇഷ്ടമായിരുന്നില്ല. രാജന്റെ ഭാര്യയും കുട്ടികളും ഇതേ സ്വഭാവക്കാർ തന്നെയായിരുന്നു. ഇവരെല്ലാം കൂടി രഘുവിനെ വീട്ടിൽ നിന്നും പുറത്താക്കി. പക്ഷേ രഘു ജ്യേഷ്ഠനെ വെറുത്തില്ല. അവൻ കൂലിവേല ചെയ്ത് ഒരു വീടുണ്ടാക്കി. രഘു നല്ല സ്വഭാവമുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചത്. ദാരിദ്ര്യത്തിലാണെങ്കിലും കുട്ടികളും നല്ല സ്വഭാവമുള്ളവരായിത്തന്നെയാണ് വളർന്നത്. കുറെ നാളുകൾക്കു ശേഷം രാജനെ പോലീസ് പിടിച്ച വാർത്തയറിഞ്ഞ് രഘുവിന് ഏറെ വിഷമമായി. തെറ്റായ രീതിയിൽ നാട്ടുകാരുടെ പണം തട്ടിയെടുത്തതായിരുന്നു രാജനെതിരെയുള്ള പരാതി. കോടതിയും അയാളെ കുറ്റക്കാരനായി വിധിച്ചു. പണം ഈടാക്കാനായി വീട് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടു. അങ്ങനെ വീടും പണവും നഷ്ടപെട്ട രാജനും കുടുംബവും നിരാശരായി വീടിറങ്ങി. കണ്ടവരെല്ലാം അയാളെ കളിയാക്കിച്ചിരിച്ചു. ആരും അവരെ സഹായിക്കാനെത്തിയില്ല. എന്നാൽ രാജനെയും കുടുംബത്തെയും ഇരുകൈയും നീട്ടി അനുജൻ സ്വീകരിച്ചു. ജ്യേഷ്ഠനെയും കുടുംബത്തിനേയും കൂട്ടി രഘു തന്റെ വീട്ടിലേക്കെത്തിയപ്പോൾ സന്തോഷത്തോടെ അവരെ സ്വീകരിക്കാൻ അനുജന്റെ കുടുംബം വീട്ടുപടിക്കൽ ഉണ്ടായിരുന്നു. അന്ന് രാജൻ ഒരു കാര്യം മനസിലാക്കി. പണത്തെക്കാളും വലുതാണ് ബന്ധങ്ങൾ!!!!!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ