"ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/അവന് പിന്നിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/അക്ഷരവൃക്ഷം/അവന് പിന്നിൽ എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/അവന് പിന്നിൽ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(വ്യത്യാസം ഇല്ല)
|
14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അവന് പിന്നിൽ
സമയം ഉച്ചയ്ക്ക് 1 മണിയായി. 1 മണിക്കുള്ള വാർത്ത അമ്മുമ്മ വെച്ച് കഴിഞ്ഞു. ടി.വി വെച്ചിരിക്കുന്ന നീണ്ട ഹാളിലെ ഒരു കോണിൽ ഇട്ടിരിക്കുന്ന സോഫയിൽ ഞാൻ ചാടി കയറി ഇരുന്നു. അമ്മുമ്മ ഉപദേശിച്ചു. " മര്യാദയ്ക്ക് ഇരി കൊച്ചേയെന്ന് "ഞാനൊന്നും ശ്രദ്ധിക്കാൻ പോയില്ല. ഞാൻ ടീവിയിലേക്ക് തന്നെ വായും പൊളിച്ച് നോക്കി ഇരുന്നു .ടീവിയിൽ കുറച്ച് പ്രധാനപ്പെട്ട ന്യൂസ് ഹെഡ് ലൈൻ വായിക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാം കൊറോണയെക്കുറിച്ചായിരുന്നു എന്ന് മാത്രം. പെട്ടന്നാണ് ഞാൻ അത് കണ്ടത്. കൊറോണയുടെ ന്യൂസ് മാത്രം കേട്ട് കേട്ട് എനിക്ക് അങ്ങനെ തോനിയതാണോ എന്ന് അറിയല്ല. അത്ഭുതം. അതാ ടീവിയിലുള്ള കൊറോണ എന്നോട് സംസാരിക്കുന്നു. ഞാൻ പുരികം ചുളിച്ചു .കണ്ണ് തിരുമ്മി നോക്കി. അല്ല ഇത് സ്വപ്നമല്ല ! കൊറോണ എന്നെ തന്നെയാണ് നോക്കുന്നത്. അത് അത്ര പന്തിയായുള്ളൊരു നോട്ടമല്ല . നിസ്സഹായതയുടെ നോട്ടം. എന്നെ തന്നെയാണോ നോക്കുന്നത് എന്നറിയാൻ ഞാൻ എന്റെ സ്ഥലം മാറ്റി മാറ്റി ഇരുന്നു നോക്കി. ടീവിയുടെ മുമ്പിലേക്ക് ഒന്ന് സ്ഥലം മാറ്റി നോക്കിയപ്പോൾ അമ്മുമ്മയുടെ ശകാരം " ടീവിയുടെ മുന്നിൽ നിന്ന് ഡാൻസ് കളിക്കാതെ മാറി നിൽക്ക് കുഞ്ഞേയെന്ന് " .ഞാൻ പഴയ സീറ്റിൽ തന്നെ പോയി ഇരുന്നു. അല്ല അത് എന്നെ തന്നെ നോക്കിയാണ് സംസാരിക്കുന്നത്. അത് എന്നോട് പറയുകയാണ് ,"എന്റെ പേര് കൊറോണയെന്നല്ല. ഞാൻ പ്രകൃതി. എന്റെ ഉഗ്രരൂപത്തിന് നിങ്ങൾ ചാർത്തിയ പേര് കൊറോണ . സഹന ശക്തിയുടെ ഏറ്റവും വലിയ രൂപം നൽകിയാണ് ദൈവം എന്നെ അയച്ചത്. എന്നാൽ നിങ്ങളുടെ മുന്നിൽ അത് തോറ്റു. ഇനിയും സഹിച്ചാൽ എനിക്ക് സൃഷ്ടികളുടെ ഇടയിൽ ജീവിക്കാനാവില്ല. ഞാൻ ആകാംഷയോട് ആ വാക്കുകൾ ശ്രദ്ധിച്ചു. അത് തുടർന്നു , ഉഗ്രശബ്ദത്തേടെ " എന്റെ സന്തുലിതാവസ്ഥയെ നിങ്ങൾ തകർത്തു , എന്നെ തണുപ്പിച്ചും , കുളിർപ്പിച്ചും ഇരുന്ന പുഴകളും നദികളും എല്ലാം വിഷമയമാക്കി , നിങ്ങൾ സൃഷ്ട്ടിച്ച അസംസ്കൃത വസ്ത്തുകൾക്ക് മുമ്പിൽ എനിക്ക് ഒരു സ്ഥാനവും തന്നില്ല " നിസ്സഹായതയോടെ പറഞ്ഞു " പെറ്റമ്മയാണെന്ന് ഓർത്തില്ല നിങ്ങൾ . എന്റെ കൈകളാകുന്ന കുന്നുകളും മലകളും എല്ലാം നിഷ്കരുണമായി നിങ്ങൾ തകർത്തു , എന്റെ മനോഹരമായ വയലുകൾ എന്നെ കൊണ്ട് തന്നെ മൂടി നിങ്ങൾ " . ശാന്തതയോടെ, എനിക്ക് ഇനി മറ്റൊരു വഴിയില്ല . ഇത് പ്രതികാരമല്ല എനിക്ക് അതിൽ കഴിയുമോ .? നിസ്ഹായയായ ഒരു അമ്മയുടെ അതിജീവനമാണിത്. " പ്രകൃതി തേങ്ങി ആ തേങ്ങലിനിടയിൽ എന്റെ കവിളിലൂടെയും കണ്ണീർ ഒഴുകി. പെട്ടെന്ന് ഞാൻ ഒന്ന് ഞെട്ടി. ടീവിയിലേക്ക് നോക്കിയപ്പോൾ പഴയെ ന്യൂസ് മാത്രം. മറ്റൊന്നും കാണാനില്ല. എന്തായാലും ഒന്ന് അറിയാം സ്വപ്നമല്ല. അവസാനം ഒന്ന് മനസ്സിലായി അത് ഒരു മഹാമാരിയുടെയും ശബ്ദമല്ല പ്രകൃതിയുടെ തന്നെ സ്വരമായിരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ