"ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ, പുലിയൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

14:00, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

ലോകമെമ്പാടുമുള്ള ആളുകൾ ഭീകരമായൊരു രോഗത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് . മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് ഇത് പടരുന്നത്. എല്ലാ പ്രായത്തിൽ ഉള്ളവരെയും കോവിഡ് 19 ബാധിക്കും . കൂടുതലായും ആസ്ത്മ , പ്രമേഹം , ഹൃദ്രോഗം എന്നിവ ബാധിച്ചവർക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ് . ഈ രോഗത്തിനെ ചെറുക്കാൻ കഴിയുന്ന ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല . ന്യുമോണിയ രോഗത്തിന്റെ പ്രതിരോധമരുന്നുകൾ , ചില ആന്റിബയോട്ടിക്‌സ് എന്നിവയും രോഗപ്രതിരോധത്തിന് ഫലപ്രദമല്ല . ശ്വാസകോശത്തെ ബാധിക്കുന്ന കൊറോണ വൈറസ് രോഗബാധിതരായ വ്യക്തികളിലെ ശരീരസ്രവങ്ങളിൽ നിന്നാണ് പകരുന്നത് . കൊറോണ വൈറസിനെ നേരിടാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ് . മൂക്കും വായും കൈകൾ കൊണ്ട് നിരന്തരം തൊടാതിരിക്കുക . ആർക്കെങ്കിലും ചുമയോ പനിയോ ഉണ്ടെങ്കിൽ അവരുമായി സമ്പർക്കം പുലർത്താതിരിക്കുക . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക .

പുറത്തിറങ്ങുമ്പോൾ മാസ്ക്കും കൈയുറകളും ധരിക്കുക . ആളുകളുമായി സമ്പർക്കം ഒഴിവാക്കുക . കൂട്ടം കൂടി നിൽക്കരുത് . ആളുകളുടെ അടുത്ത് നിൽക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക . കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക . ഇങ്ങനെ വ്യക്തിശുചിത്വം പാലിക്കാം . നമ്മുടെ ചുറ്റുപാട് അണുവിമുക്തമാക്കുക . ഇങ്ങനെ നമുക്ക് രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കാം . അങ്ങനെ നമ്മുടെ ലോകത്തുനിന്നും കൊറോണ വൈറസിനെ തുരത്താം . ഇപ്പോൾ ഈ വൈറസ് കാരണം ലോകം ലോക്ക്‌ഡൗൺ ആയി കിടക്കുകയാണ് . ഇപ്പോൾ ഡോക്ടർമാർക്കും നഴ്‌സുമാർക്കും വിശ്രമമില്ല .മനുഷ്യർ വിചാരിച്ചാൽ ഈ മഹാമാരിയെ തുരത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു .

വേദ രാജേഷ്
4A ഗവ. ഹൈസ്കൂൾ, പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം