ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ലോകമെമ്പാടുമുള്ള ആളുകൾ ഭീകരമായൊരു രോഗത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് . മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് ഇത് പടരുന്നത്. എല്ലാ പ്രായത്തിൽ ഉള്ളവരെയും കോവിഡ് 19 ബാധിക്കും . കൂടുതലായും ആസ്ത്മ , പ്രമേഹം , ഹൃദ്രോഗം എന്നിവ ബാധിച്ചവർക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ് . ഈ രോഗത്തിനെ ചെറുക്കാൻ കഴിയുന്ന ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല . ന്യുമോണിയ രോഗത്തിന്റെ പ്രതിരോധമരുന്നുകൾ , ചില ആന്റിബയോട്ടിക്സ് എന്നിവയും രോഗപ്രതിരോധത്തിന് ഫലപ്രദമല്ല . ശ്വാസകോശത്തെ ബാധിക്കുന്ന കൊറോണ വൈറസ് രോഗബാധിതരായ വ്യക്തികളിലെ ശരീരസ്രവങ്ങളിൽ നിന്നാണ് പകരുന്നത് . കൊറോണ വൈറസിനെ നേരിടാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ് . മൂക്കും വായും കൈകൾ കൊണ്ട് നിരന്തരം തൊടാതിരിക്കുക . ആർക്കെങ്കിലും ചുമയോ പനിയോ ഉണ്ടെങ്കിൽ അവരുമായി സമ്പർക്കം പുലർത്താതിരിക്കുക . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക . പുറത്തിറങ്ങുമ്പോൾ മാസ്ക്കും കൈയുറകളും ധരിക്കുക . ആളുകളുമായി സമ്പർക്കം ഒഴിവാക്കുക . കൂട്ടം കൂടി നിൽക്കരുത് . ആളുകളുടെ അടുത്ത് നിൽക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക . കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക . ഇങ്ങനെ വ്യക്തിശുചിത്വം പാലിക്കാം . നമ്മുടെ ചുറ്റുപാട് അണുവിമുക്തമാക്കുക . ഇങ്ങനെ നമുക്ക് രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കാം . അങ്ങനെ നമ്മുടെ ലോകത്തുനിന്നും കൊറോണ വൈറസിനെ തുരത്താം . ഇപ്പോൾ ഈ വൈറസ് കാരണം ലോകം ലോക്ക്ഡൗൺ ആയി കിടക്കുകയാണ് . ഇപ്പോൾ ഡോക്ടർമാർക്കും നഴ്സുമാർക്കും വിശ്രമമില്ല .മനുഷ്യർ വിചാരിച്ചാൽ ഈ മഹാമാരിയെ തുരത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം