"വാരം മാപ്പിള എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കടാങ്കോട്,പള്ളിപ്രം,വാരംകടവ് പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി 1925 സ്ഥാപിതമായതാണ് വാരം മാപ്പിള എൽ പി സ്കൂൾ. പൂന്തോട്ടത്തിൽ  നാരായണൻ നമ്പ്യാരുടെ ഉടമസ്ഥതയിൽ പള്ളി കോട്ടേഴ്സ് സ്ഥിതിചെയ്യുന്ന സ്കൂൾ പറമ്പിലായിരുന്നു  ആരംഭം.പിന്നീട് മഹൽ കാരണവരായ മർഹും നാരാങ്കല്ലി കുരുക്കള് ചാലിൽ സാവാൻ എന്നവരുടെ മേൽനോട്ടത്തിൽ 1944 - ‍‍ൽ  ദാമോദരൻ നമ്പ്യാരിൽ  നിന്നും പ്രദേശവാസികളുടെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി പകുതി വിലക്ക് വാങ്ങിച്ചു.1958 -ൽ മാനേജർരായ പുന്തോട്ടത്തിൽ നാരായണൻ നമ്പ്യാരിൽ നിന്നും 800രൂപയ്ക്ക് നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റിക്ക് വേണ്ടി മർഹും നാരാങ്കല്ലി കുരിക്കള ചാലിൽ മൊയ്‌ദീൻ കുട്ടി പൂർണമായും വിദ്യാലയത്തിന്റെ അവകാശം വാങ്ങിച്ചു. പിന്നീട് മർഹും കേളോത്ത് പക്കർ ഹാജി, പള്ളിക്കണ്ടി കമാൽ കുട്ടി, മർഹും പള്ളികുളത്തിന്റെവിട മുഹമ്മദ്‌ കുഞ്ഞി, പനക്കട കമാൽ എനിവർ മാനേജ്‌മെന്റ് കൈകാര്യകർത്താക്കളായി. ഇപ്പോൾ മഹല് കമ്മിറ്റിയുടെ കീഴിൽ കറസ്പോൺഡറായി എ മുഹമ്മദ്‌ അഷ്‌റഫ്‌ മാനേജറായി പ്രവർത്തിക്കുന്നു.

നാടിന്റെ ഭൗതിക വിദ്യഭ്യാസത്തിന് അടിത്തറ പാകുവാൻ കെ കുഞ്ഞുമാമു മാസ്റ്ററുടെ പങ്ക്‌ നിസ്തുലമാണ്.മാത്രമല്ല ഈ വിദ്യാലയം പല നിയമ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടും അഞ്ചാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി സ്കൂളായി നാടിന്റെ മുഖമുദ്രയായി ‌ നിൽക്കുന്നു.വർത്തമാനകാല ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ വ്യത്യസ്തത പുലർത്തുന്നത് കാണാം.
അക്കാഡമിക് പാരാ അക്കാഡമിക് പ്രവർത്തനങ്ങൾ വിലയിരുത്തിയപ്പോൾ ചേലോറ മേഖലയിലും, കണ്ണൂർ ജില്ലയിൽ തന്നെ ബെസ്റ്റ്‌ പി ടി എ അവാർഡും മികച്ച  വിദ്യാലയമായും, മികവ് പരിപാടിയിൽ SCERT സെലെക്ഷൻ എന്നിങ്ങനെ ഒട്ടേറെ ബഹുമതികൾ ലഭിച്ച വിദ്യാലയമാണ് വാരം മാപ്പിള എൽ.പി സ്കൂൾ. ഇപ്പോൾ സ്കൂളിന്റെ പൂർണ അവകാശം കടാങ്കോട് കുന്നത്ത് മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്കാണ്.

23:28, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം