"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
<gallery mode="packed">
<gallery mode="packed">
പ്രമാണം:44068 250.jpeg|200px|thumb|upright|
പ്രമാണം:44068 250.jpeg|200px|thumb|upright|
 
പ്രമാണം:44068 251.jpeg|200px|thumb|upright|
</gallery>
</gallery>

21:49, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബ്

2021- 22 രണ്ട് അധ്യയനവർഷത്തിൽ  സജീവമായ പ്രവർത്തനമാണ് എക്കോ ക്ലബ്ബ് നടത്തിയിട്ടുള്ളത്.ജൂൺ 5 ലോക പരിസ്ഥിതി ദിനം ഓൺലൈൻ ആയിട്ടാണ് ആഘോഷിച്ചത്.വിദ്യാർഥികൾക്ക് ഫോട്ടോഗ്രാഫി മത്സരം ,പരിസ്ഥിതി കാവ്യാലാപന മത്സരം പ്രസംഗ മത്സരം  എന്നിവ സംഘടിപ്പിക്കപ്പെട്ടു.ഹൈസ്കൂൾ  യു.പി എൽ. പി വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ സജീവമായ സാന്നിധ്യം മത്സരങ്ങളിൽ ഉണ്ടായിരുന്നു. എല്ലാ വിദ്യാർഥികളും വൃക്ഷത്തൈവച്ചു പിടിപ്പിച്ചു. ചിങ്ങം ഒന്ന്  കർഷകദിനമായി ആചരിച്ചു. വിദ്യാർത്ഥികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന് മികച്ച കുട്ടിക്കർഷകനെ തെരഞ്ഞെടുക്കാനുള്ള മത്സരം സംഘടിപ്പിച്ചു. ധാരാളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു . ഈ അധ്യയന വർഷം  സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ ക്രമീകരണങ്ങൾ നടത്തി. സ്കൂളിൻറെ  പുറംചുമരിൽ ക്ലബ്ബിൻറെ ബോർഡ് വയ്ക്കുകയും പരിസ്ഥിതി സൗഹൃദ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. സ്കൂളിനു ചപ്പുചവറുകളും മാലിന്യങ്ങളും എല്ലാ കെട്ടിടത്തിനു മുന്നിലും  വേസ്റ്റ് ബോക്സുകൾ സ്ഥാപിക്കുകയും ചെയ്തു.

നവംബർ 22, 2021

കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനവും സൈക്കിൾ റാലിയും നവംബർ 22,  2021 ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി.സതീഷ് അവർകൾ നിർവഹിച്ചു.
ബഹുമാനപ്പെട്ട എച്ച് എം,  പി ടി എ പ്രസിഡന്റ്,  അധ്യാപകർ,  പി ടി എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലിയിൽ എംഎൽഎ, വിദ്യാർഥികൾ അധ്യാപകർ,  പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.