"ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെന്റ് ബോയിസ്.എച്ച്.എസ്.എസ്. മിതൃമല/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
11:46, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
ഇന്ന് ലോക രാജ്യങ്ങൾ ഒട്ടാക ഒരു മഹാമാരിയെ നേരിടുന്ന കാര്യം നമുക്ക് അറിവുള്ളതാണല്ലോ.കൊറോണ വൈറസ്സ് അഥവാ കോവിഡ്-19 എന്ന വൈറസ്സ് ബാധയാണ് ഈ വിപത്തിന് കാരണമാകുന്നത്.അടുത്ത കാലത്ത് വരെ മിക്ക ആളുകളും കൊറോണ വൈറസ്സുകളെക്കുറിച്ച് കേട്ടിട്ടില്ല.എന്നാൽ അവ മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാക്കുന്ന രോഗങ്ങൾ 50 വർഷത്തിലേറെയായി കണ്ടെത്തിയിട്ട്.ഈ വൈറസ്സുകളെ ആദ്യമായി കണ്ടെത്തിയത് ഒരു കൂട്ടം വൈറോളജിസ്റ്റുകളാണ്.89 രാജ്യങ്ങളിലായി പടർന്നു നിൽക്കുന്ന ഒരസുഖമാണ് കൊറോണ വൈറസ്സ് അഥവാ കോവിഡ്-19.സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം കൊറോണ വൈറസ്സ്-2 എന്ന രോഗാണുവാണ് ഈ രോഗത്തിന് കാരണം.ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഈ വൈറസ്സ് ബാധ ആദ്യമായി കണ്ടെത്തിയത്.ഇതിനെ പ്രതിരോധിക്കാൻ വാക്സിൻ നിലവിലില്ല.ഈ വൈറസ്സിന് രൂപമാറ്റം സംഭവിക്കുന്നത് അതിവേഗത്തിലായതുകൊണ്ടാണ് വാക്സിൻ കണ്ടെത്താൻ സാധിക്കാത്തത്.ഈ രോഗത്തിന് ചികിത്സ ലഭ്യമല്ല.എന്നാൽ പനി,ചുമ,ശ്വാസതടസ്സം,ന്യുമോണിയ എന്നീ ലക്ഷണങ്ങൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.ഈ ലക്ഷണങ്ങൾ കൊറോണ ബാധ സംശയിക്കാം.ഈ ലക്ഷണങ്ങളെ ചികിത്സയിലൂടെ പ്രതിരോധിക്കാൻ കഴിയും.പക്ഷേ പ്രായമായ ആളുകൾ,ഹൃദയസംബന്ധമായ അസുഖങ്ങൾവിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ,കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിൽ ഈ രോഗം മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്.കൊറോണ വൈറസ് പ്രാഥമികമായി ഉമിനീർ തുള്ളികളിലൂടെയോ,മൂക്കിൽ നിന്നുള്ള സ്രവത്തിലൂടെയോ പടരുന്നു. 120നാനോമീറ്റർ വ്യാസമുള്ള ഒറ്റപ്പെട്ട RNA വൈറസ്സാണ് കോവിഡ്-19.കൊറോണ വൈറസ്സുകൾ സാധാരണയായി ശ്വസന വ്യവസ്ഥയെ ബാധിക്കുന്നു.ഇത് ചുമ,ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു.പ്രായമായവർ,രോഗികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഈ വൈറസ്സിൽ നിന്ന് കടുത്ത അസുഖം വരുവാനുളള സാധ്യതയുണ്ട്. ശരീരത്തിന്റെ രോഗ പ്രതിരോധ വ്യവസ്ഥ കൊറോണ വൈറസ്സിനെ നേരത്തേ തിരിച്ചറിഞ്ഞ് പ്രതികരിക്കും.അണുബാധയ്ക്ക് എതിരെ പോരാടുന്നതിന് പ്രത്യേക പ്രോട്ടീനുകൾ അല്ലെങ്കിൽ ആന്റിബോഡികൾ ഉദ്പാദിപ്പിച്ചു കൊണ്ട് പ്രതികരിക്കുന്നു.പനി ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന അണുബാധയ്ക്കിടെ വെളുത്തരക്താണുക്കൾ പനി ഉണ്ടാക്കുന്ന പൈറോജൻ എന്ന പദാർത്ഥത്തെ പുറത്തു വിടുന്നു.ചിലപ്പോൾ പനിയോടൊപ്പം മൂക്കൊലിപ്പ്,ശരീരവേദന,തലവേദന,തൊണ്ടവേദന,ഉറങ്ങാൻ ബുദ്ധിമുട്ട്,വിയർപ്പ്,ചില്ല് കുത്തുന്നതു പോലുള്ള അവസ്ഥ എന്നീ ലക്ഷണങ്ങളും കാണപ്പെടുന്നു. കൊറോണ വൈറസ്സിനെതിരായി വാക്സിനുകളോ കൃത്യമായ ചികിത്സയോകണ്ടെത്താൻകഴിഞ്ഞിട്ടില്ല.അക്കാരണത്താൽ തന്നെ മിക്കവാറും രാജ്യങ്ങളിൽ വളരെ വലിയ തോതിൽ ഈ മഹാമാരി പടർന്ന് പിടിച്ചിരിക്കുകയാണ്.ഇപ്പോഴുംരോഗവ്യാപനംമിക്കരാജ്യങ്ങളിലുംനിയന്ത്രണവിധേയമായിട്ടില്ല.ഇതിനോടകം അനേകം ജീവനുകൾ ഈ രോഗം അപഹരിച്ചു. 14-4-2020-ലെ കണക്കു പ്രകാരം ലോകത്താകമാനം കൊറോണ വൈറസ്സ് ബാധ,മൂലമുള്ള മരണം119000 കടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.രോഗ ബാധിതർ 19 ലക്ഷത്തിലേറെയായി.ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ മാത്രം 1505 പേരാണ് മരിച്ചത്.അമേരിക്കയിൽ മാത്രം മരണം 23610 ആയി.രോഗബാധിതരുടെ എണ്ണം 6 ലക്ഷത്തോട് അടുക്കുന്നു.( 14.4.2020-ലെ കണക്കു പ്രകാരം) ഇറ്റലിയിലും മരണസംഖ്യ കുറവല്ല. 20000-ൽ ആളുകൾ കോവിഡ് ബാധിച്ച് മരണപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.സ്പെയിനിൽ മരണസംഖ്യ 18000-ത്തോട് അടുക്കുന്നു. ഫ്രാൻസിൽ 14967 പേരും ബ്രിട്ടനിൽ 11329 പേരും ഇതുവരെ മരണപ്പെട്ടു.ഗൾഫ് രാജ്യങ്ങളിലും രോഗം പടർന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്.കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്ദി.സൗദി അറേബ്യയിൽ മാത്രം കോവിഡ് ബാധിതർ 4934 ആയി.മരണപ്പെട്ടവരുടെ എണ്ണം 65 ആയി.UAE -യിൽ 3 പേർ മരണപ്പെട്ടു.ആകെ രോഗികളുടെ എണ്ണം 4521 ആയി.ഖത്തറിൽ 252-ഉം കുവൈറ്റിൽ 50 ഇന്ത്യാക്കാർ ഉൾപ്പെടെ 66 പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചു.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ഇന്ത്യയിൽ മരണസംഖ്യ കുറവാണ്.എങ്കിലും 14.4.2020-ലെ കണക്ക് പ്രകാരം 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 29 പേർ മരണപ്പെട്ടു.ഇപ്പോൾ ഇന്ത്യയിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം 353 ആയി.ആകെ കൊറോണ ബാധിതർ 10815 ആയി.ആശ്വസിക്കാൻ ഉള്ളത് 1190 പേർക്ക് ഇതുവരെ രോഗം ഭേദമായി എന്നുള്ളതാണ്. ഇന്ത്യാ മഹാരാജ്യത്തിലെ സംസ്ഥാനമായ നമ്മുടെ കൊച്ചു കേരളം ആരോഗ്യമേഖലയിലും,പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റു രാജ്യങ്ങൾക്കു പോലും മാതൃകയാണ്.14.4.2020-ലെ കണക്കു പ്രകാരം വെറും 3 പേരാണ് കേരളത്തിൽ കൊറോണ വൈറസ്സ് മൂലം മരണപ്പെട്ടത്.പ്രായം കൂടിയ ആളുകളാണ് മരണപ്പെട്ടിട്ടുള്ളത്. വൈറസ്സ് ബാധയ്ക്ക് മുൻപേ തന്നെ മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ടിയ വരാണ് മരണത്തിന് കീഴടങ്ങിയത്.കേരളത്തിൽ ഇതുവരെ ആകെ രോഗം ബാധിച്ചവർ 387 പേരാണ്.കൂടാതെ രോഗം ഭേദമായവർ 213 പേരാണുള്ളത്.ഈ മഹാമാരിയ്ക്ക് എതിരേ പോരടാൻ എല്ലാ രാജ്യങ്ങളും സംസ്ഥാനങ്ങളും സന്നദ്ധരായി പ്രവർത്തിക്കുകയാണ്.ശാസ്ത്രലോകം പ്രതിരോധ മരുന്നുകൾ കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ്.നമ്മുടെ ആരോഗ്യ പ്രവർത്തകർ വൈറസ് ബാധ ഉണ്ടായ വരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാനുള്ള പ്രയത്നത്തിലാണ്. ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയ്ക്ക് കൊറോണ വൈറസ്സ് ബാധയുടെ സാമൂഹ്യ വ്യാപനം തടയുക എന്നത് നമ്മൾ ഓരോരുത്തരുടേയും കടമയാണ്.നമ്മൾ വ്യക്തിപരമായി സുരക്ഷിതരാകുമ്പോൾ സമൂഹം സുരക്ഷിതമാകും.അതിലൂടെ സംസ്ഥാനങ്ങളും രാജ്യവും കൂടെ ഈ ലോകവും.അതിനാൽ തന്നെ കൊറോണ വൈറസ്സ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യാം.
നമ്മൾ ഓരോരുത്തരും സുരക്ഷിതരായിരിക്കുക. ലോകം സുരക്ഷിതമാകട്ടെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആറ്റിങ്ങൽ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ജി.ബി.എച്ച്.എസ്.എസ്. മിതൃമലകൾ
- ആറ്റിങ്ങൽ ജില്ലയിലെ അക്ഷരവൃക്ഷം ജി.ബി.എച്ച്.എസ്.എസ്. മിതൃമലകൾ
- ആറ്റിങ്ങൽ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ജി.ബി.എച്ച്.എസ്.എസ്. മിതൃമലകൾ
- ആറ്റിങ്ങൽ ജില്ലയിൽ 05/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ