"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ലൈബ്രറിയും , ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങളും , കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബ്കളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബ്കൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ തന്നെയാണ്. | |||
=== 1. വീടൊരു വിദ്യാലയം === | |||
==== 1. .പി ടി എ ==== | ==== 1. .പി ടി എ ==== |
23:56, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലൈബ്രറിയും , ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങളും , കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബ്കളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബ്കൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ തന്നെയാണ്.
1. വീടൊരു വിദ്യാലയം
1. .പി ടി എ
കൃത്യമായ ഇടവേളകളിൽ പി ടി എ കൂടുകയും അഭിപ്രായങ്ങൾ ആരായുകയും വേണ്ട വിധത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു..പി ടി എ യുടെ കൃത്യമായ ഇടപെടലും,സഹകരണവും ഈ നാളുകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു. പി ടി എ പ്രസിഡന്റ് ഷാജി റ്റി ആണ്.
2. എം പി ടി എ
എം പി ടി എ യുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.സ്കൂളിനോട് സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു എം പി ടി എ ആണ് നമുക്കുള്ളത്.എം പി ടി എ പ്രസിഡന്റ് വിമല ആർ ആണ്
3. സ്കൂൾ വാൻ
എല്ലാ റൂട്ടുകളിലും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് .സമയ കൃത്യത പാലിച്ചു സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു വാഹനം ഓടുന്നുണ്ട് .പരാതി രഹിതമായ രീതിയിൽ കാര്യങ്ങൾ നടത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് .
4. പ്രീപ്രൈമറി
സ്കൂളിന്റെ മുതൽക്കൂട്ടാണ് പ്രീപ്രൈമറി വിഭാഗം .സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് അതിനെ ഇന്നും നല്ല രീതിയിൽ മുന്നോട്ടു നയിക്കുന്നത്.അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ സ്കൂളിന് അഭിമാനമാണ്.വർണാഭമായ ക്ലാസ്സ് മുറികളും ,മികവുറ്റ പഠന തന്ത്രങ്ങളും പ്രീപ്രൈമറിയുടെ മാറ്റ് കൂട്ടുന്നു.
5. നൂൺ മീൽ
ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട ,എല്ലാ ദിവസങ്ങളിലും ഒരു കറി ,ഒരു കൂട്ടാൻ എന്ന നിലയിൽ നൽകി വരുന്നു.വിശേഷ ദിനങ്ങളിൽ സ്പോൺസേഴ്‌സിനെ കണ്ടെത്തി ഇറച്ചി ,ബിരിയാണി ,വല്ലപ്പോഴും മധുരവും നൽകി വരുന്നു. ഉച്ച ഭക്ഷണം വളരെ നല്ല രീതിയിൽ വൃത്തിയായും ചിട്ടയായും നൽകി വരുന്നു.