"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ഈ മഹാമാരി കാലത്ത് ഒരു നാൾ കൂടി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

17:35, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഈ മഹാമാരി കാലത്ത് ഒരു നാൾ കൂടി...........
                  ഈ നാളുകൾ നാം ഒരിക്കലും മറക്കുകയില്ല എന്നതിന് ഒരു സംശയവും വേണ്ട. കാരണം, മൂന്നാം ലോക മഹായുദ്ദം എന്നറിയപ്പെടുന്ന  COVID-19 കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകമാകെയാണ് ദുരന്തവും ഭീഷണിയും ആശങ്കയും മുഴക്കുന്നത്. മനസ്സിൽ നിന്ന് മായാത്ത നേർ ചിത്രമായി മാറുകയാണ് ഈ COVID 19. പൂർവികാരാൽ പോലും കേട്ടുകേൾവിയില്ലാത്ത വിപത്ത് ഇന്നു നാം അനുഭവിക്കുകയാണ്.  
  
                  കുറേ ദിവസമായി വീടുകളിൽ നാം സ്വാതന്ത്‌രം നഷ്ടപ്പെട്ടു ചിറകറ്റ പക്ഷിയെപ്പോലെ അടയിരിക്കുകയാണ്. ലോകം മുഴുവൻ അടക്കിവാണ മനുഷ്യരാശിക്ക് ഭീഷണി മുഴക്കുന്ന, വിധി നിർണയിക്കുന്ന ഈ വിപത്തായ വയറസ് ആകട്ടെ മനുഷ്യന്റെ നഗ്ന നേത്രങ്ങൾ  കൊണ്ടു കാണാൻ സാധിക്കാത്തതും.  എന്തുകൊണ്ടെന്നാലും തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്‌ടമായ ചില നിമിഷങ്ങൾ തിരിച്ചു പിടിക്കാനുള്ള സമയം കൂടിയാണിത്.  കുടുംബത്തോടൊപ്പം ചേർന്നിണങ്ങി  കളികളിലും പത്രവായനയിലും കൃഷിരീതിയിലും എന്തിന് ഉണരുന്നതും ഉറങ്ങുന്നതും വരെ ഒരുമിച്ചും സന്തോഷിച്ചും ചിലവഴിക്കാൻ ലഭിക്കുന്ന നിമിഷങ്ങളായി നമുക്കിതിനെ മാറ്റിയെടുക്കാം. ഇതിനിടയിലും നമ്മുടെ ഉത്തരവാദിത്തങ്ങളും ജോലികളും പങ്കുവെച്ച് വീടിന്റെ ഐക്യവും ദൃഢതയും ഉറപ്പാക്കേണ്ട അനിവാര്യതയും അതിനോടുള്ള കടമയും നാം മറക്കരുത്. 
                   ഈ മഹാമാരി കാലത്തെ ഓരോ അവസ്ഥയിലും നമ്മോടൊപ്പം നിന്നു പ്രവർത്തിക്കുകയും ഉഉർജ്ജവും വഴികാട്ടിയുമായി പ്രവർത്തിക്കുന്ന നമ്മുടെ സർക്കാരിനും നമ്മെ വിപത്തിൽ നിന്നു രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നേർവഴി കാണിക്കുന്ന നമ്മുടെ കേരള പോലീസിനും ഒരു ബിഗ് സല്യൂട്ട്, കൂടാതെ ഒരുപാട് നന്ദിയും  നാം കടപ്പെട്ടിരിക്കേണ്ടതുമാണ്. ഈ അവസ്ഥയിലും നമ്മെ ഓരോരോ നിമിഷത്തിലും മുഖത്ത് ചിരി വിരിയിപ്പിക്കുന്ന ട്രോളർമാർക്കും നന്ദി. 
                   വൈറസ് എന്നതിലുപരി അതിവേഗം പടരുന്ന ഒരു വലിയ വൈറസാണ് വ്യാജ വാർത്ത. ഇതു തടയുന്നതിനായും ജനങ്ങൾ വഞ്ചിതരാകാതിരിക്കാൻ ഏറെ ബുദ്ധിമുട്ടുകയും പണിപ്പെടുകയും വാർത്തകൾ നേരിൽ തന്നെ അറിയിക്കുകയും ചെയ്ത ജനാധിപത്യത്തിന്റെ നെടും തൂണായി പ്രവർത്തിച്ച മാധ്യമങ്ങൾക്കും പത്രപ്രവർത്തകർക്കും നന്ദി. 
                   സങ്കടങ്ങളും ആശങ്കയും  വിഷമവും ഭീതിയും നിറഞ്ഞ ജനതക്കായി ശാരീരിക അകലം സാമൂഹിക അടുപ്പം എന്നതിലുപരി ഇതാ വീണ്ടും ഒരു മുദ്രാവാക്യം : 
                   ഈ സമയവും കടന്നു പോകും.  
അൽവാന പി. എ
8C ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം