"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഉത്തരം... ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/ഉത്തരം... ആത്മഹത്യ എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഉത്തരം... ആത്മഹത്യ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കൂടാളി എച്ച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൂടാളി എച്ച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 1404
| സ്കൂൾ കോഡ്= 14014
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 17: വരി 17:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=കഥ}}

11:32, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഉത്തരം...ആത്മഹത്യ     

അന്ന് രാവിലെ തണുപ്പത്തായിരുന്നു എഴുന്നേറ്റത്. ഗ്യാസ് ഓൺ ചെയ്യുമ്പോൾ നല്ല ചുമ ആയിരുന്നു . ഭർത്താവ്കുവൈറ്റിലാണ്. കൊറോണ അതിതീവ്രത മേഖലയിൽ. അതിനാൽ പ്രഷർ ടാബ്ലെറ്റിന്റെ ഡോസ് കൂടി. മകൻ ഫുൾ ടൈം ഫോണിൽ തന്നെ ആണ്. ഫ്രണ്ട്സ് വീഡിയോ കോൾ വിളിക്കുന്നതും കാത്തിരിക്കും. എന്നാൽ അവന്റെ അച്ഛനെ ഒന്ന് വിളിക്കാൻ പറഞ്ഞാൽ നേരമില്ല . ഇത്തവണ വരുമ്പോൾ ഒരു നല്ല ഫോൺ കൊണ്ടു വരും എന്ന് പറഞ്ഞതായിരുന്നു. വിമാനത്തിന് ടിക്കറ്റ് ഒക്കെ എടുത്തത് ആയിരുന്നു. പക്ഷെ.............. മകനോട് പുറത്തു പോകരുത് എന്ന് പറഞ്ഞാൽ കേൾക്കില്ല ! ഫ്രണ്ട്‌സ് എപ്പോഴും എന്തോ ഗെയിം കളിക്കാൻ വിളിക്കും. അവൻ എന്നോട് ഒരു വാക്ക് പോലും പറയാതെ പോകും. ചായ ഉണ്ടാക്കും നേരവും പാത്രം വൃത്തി ആകുമ്പോഴുമൊക്കെ നല്ല ചുമ ആയിരുന്നു. പെട്ടെന്ന് കോവിഡിന്റെ ലക്ഷണം ആണോ എന്ന് കരുതി. അപ്പോൾ ഹസ്ബന്റിനെ പറ്റി ഉള്ള ചിന്തയും വന്നു. പാൽ തിളച്ചു മറിഞ്ഞ് നിലത്ത് കറയായതും ഒന്നും അറിഞ്ഞില്ല. അപ്പോൾ ആണ് മകൻ അച്ഛൻ വാട്സാപ്പിൽ എന്തോ മെസ്സേജ് അയച്ചിട്ടുണ്ടെന്ന് പറയുന്നത്. എന്താണ് എന്ന് ചോദിച്ച എന്നോട് അവൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. "ഇംഗ്ലീഷിൽ ഒരു വലിയ പേരഗ്രാഫ്‌ തന്നെ ഉണ്ട്" എന്നാണ്. ഞാൻ ചിന്തിച്ചു... ഒരുപാട്..ഒരുപാട്... എന്റെ ചിന്തകൾ ഒക്കെ നെഗറ്റീവ് ആണ്. എനിക്ക് നെഞ്ചിൽ എന്തോ കുത്തിത്തറിക്കുന്നത് പോലെ തോന്നി. ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. എന്റെ മകൻ ഒന്നും കണ്ടില്ല. പെട്ടന്ന് കാലിൽ ഒരു നനവ് ഞാൻ നോക്കി. അപ്പോൾ എന്റെ ഓരോ വിരൽ തുമ്പിൽ നിന്നും വിയർത്തു തുള്ളികൾ താഴേക്കു വീഴുന്നു. അല്പസമയം കഴിഞ്ഞു ഞാൻ കേട്ടത് മകന്റെ നിലവിളി ആണ്. ഞാൻ ഉറക്കം ഞെട്ടി. പുറത്തു അവനും അവന്റെ കൂട്ടുകാരും ബോംബ് ഇടാനൊക്കെ പറയുന്നു. ഞാൻ അടുത്ത് ചെന്ന് നോക്കിയപ്പോൾ pubg കളിക്കുകയാണ്. പെട്ടന്ന് അവന്റെ കൂട്ടുകാരാൻ ജിത്തു പറഞ്ഞു 'അമ്മേ ഞങ്ങൾ ഇന്ന് ഇവുടുന്നാണ് ഫുഡ്‌ കഴിക്കുന്നത് '. ഞാൻ അകത്തു ചെന്ന് കറിപാത്രത്തിന് വേണ്ടി നോക്കിയപ്പോൾ കണ്ടില്ല. അപ്പോഴാണ് ഓർത്തത് ഞാൻ ഒന്നും ഉണ്ടാക്കി ഇല്ല. അപ്പോഴേക്കും എല്ലാരും കൈ കഴുകാൻ തുടങ്ങി. ഞാൻ ഉടൻ 1000രൂപ എടുത്ത് മകന്റെ കയ്യിൽ കൊടുത്തു ഹോട്ടലിൽ നിന്ന് വല്ലതും മേടിക്കാൻ പറഞ്ഞു. ഉടൻ എന്തൊക്കെയോ ഒരു ഭയം കാരണം ഇവിടെ ചോറും മീൻകറിയും മാത്രമേ ഉള്ളൂ എന്നും ഞാൻ പറഞ്ഞു. അവൻ ഉടൻ പറഞ്ഞു. നിങ്ങൾക്ക് തീരെ വിവരം ഇല്ലേ എനിക്ക് മാത്രമായി ഇവിടെ വല്ല ഹോട്ടലും തുറന്നുവച്ചിട്ടുണ്ടോ? എല്ലാരും ഇപ്പൊ സദ്യ ഒന്നുമല്ല കഴിക്കുന്നേ ഇതൊക്കെ തന്നെ ആണ് നിങ്ങളെടുത്തു വയ്ക്ക്. ഞാൻ ഉടൻ അയൽ വക്കത്തു നിന്നും ചോറും കറിയും മേടിച്ചു. മേടിക്കാൻ ചെന്നപ്പോൾ അവിടെ ന്യൂസ്‌ വച്ചിട്ടുണ്ട്. കുവൈറ്റിലെയും സൗദിയിലെയും മരണസംഖ്യ ഒക്കെ ആണ് ന്യൂസിൽ. എനിക്ക് പെട്ടന്ന് തല ചുറ്റുന്നത് പോലെ തോന്നി. ചോറ് മേശയിൽ കൊണ്ട് വച്ച ശേഷം ഞാൻ മകൻ പറഞ്ഞ വാക്കുകളും /ഹസ്ബന്റ് അയച്ച മെസ്സേജും/ മരണസഖ്യയും /.....ഒക്കെ ആലോചിച്ചു. പിന്നീട് കിണറിന്റെ സൈഡിൽ നിന്നും കയറെടുത്തു. അവസാന ശ്വാസത്തിന് ഒരു നിമിഷം മുന്നേ ഞാൻ കേട്ടത് എന്റെ മകൻ പറയുന്നതായിരുന്നു അമ്മേ ദേ അച്ഛൻ വീഡിയോ കോൾ വിളിക്കുന്നു അച്ഛാ ദേ ഞാൻ അമ്മയ്ക്ക് കൊടു.......... -അവസാന നിമിഷം ആ സ്ത്രീക്ക് അവരോട് തോന്നിയ ലജ്ജ അതിനി ആർക്കും തോന്നരുത് മരണം എന്ന വാക്ക് ഈ മഹാമാരിയുടെ കാലഘട്ടത്തിൽ നാം ആലോചിക്കരുത്

ശിവന്യ പി
8 J കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ